Tuesday, November 29, 2011

പാവം പാകിസ്ഥാന്‍


എവിടെ തിരിഞ്ഞോന്നു നോക്കിയാലും പൊട്ടാറായ മുല്ലപ്പെരിയാര്‍ മാത്രം, എന്നിരുന്നാലും ആതിനിടയില്‍ അമേരിക്ക നടത്തുന്ന കളികള്‍ എവിടേയും എഴുതി കണ്ടില്ല. ചില പത്രങ്ങളില്‍ ഒഴികെ!  

പ്രത്യക്ഷ്ത്തില്‍ ഞാന്‍ ഒരു അമേരിക്കന്‍ വിരോധിയല്ല എന്നാലും താത്തിക അവലോകനം എന്ന നിലയ്ക്ക് പറയുമ്പോള്‍, അമേരിക്ക പൊളിഞ്ഞാല്‍ അത് എല്ലാ സാധാരണകരനെയും പോലെ എന്നെയും ബാധിക്കും എന്നതിനാല്‍ മാത്രം അവര്‍ തകരരുതേ എന്നെനിക്ക് ആഗ്രഹമുണ്ട്.

കഴിഞ്ഞ ദിവസം പാകിസ്താനിനില്‍ അമേരിയ്കയുടെ ( നാറ്റോയുടെ ) ആളില്ലാ വിമാനം നടത്തിയ ആക്രമണത്തില്‍ 24ഓളം പട്ടാളക്കാര്‍ കൊല്ലപ്പെട്ടു എന്നാണ് പറയുന്നതു.

പാകിസ്ഥാന്‍ ഇതിനെതിരെ ശ്ക്‍തമായി തന്നെ എതിര്‍പ്പ് പ്രകടിപ്പിക്കുകയും നാറ്റോ ഉപയോഗിയ്ക്കുന്ന അവരുടെ എയര്‍ ബേസ് 15 ദിവസത്തിന്നകം ഒഴിഞ്ഞു കൊടുക്കണം എന്നു താക്കീതു കൊടുത്തിരിക്കുന്നു, അഫ്ഘാനിഷ്താനിലേക്ക് റോഡുമാര്‍ഗം ചരക്കുകളും മറ്റും കൊണ്ടുപോകുന്ന വഴിയും പാകിസ്ഥാന്‍ അടച്ചു കഴിഞ്ഞു. 

പക്ഷേ ആതിനെക്കാള്‍ ഒക്കെ ശക്തമായി അമേരിക്കന്‍ വിരുദ്ധപ്രക്ഷോഭങ്ങള്‍ ആണ് പാകിസ്താനിലെ തെരുവുകളില്‍ അമേരിക്കയുടെ പതാക കത്തിച്ചും, കോലം കത്തിച്ചും മറ്റും നടക്കുന്നതു.

പല കണക്കുകള്‍ പറയുന്നുണ്ടെങ്കിലും ഏകദേശം 6 ട്രില്ല്യന്‍ ഡോളര്‍ ആണ് അഫ്ഗാനിതാനില്‍ ഇതുവരെ അമേരിക്ക പൊടിച്ച് കളഞ്ഞിരിക്കുന്നത് എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞിരിക്കുന്നത്. 

ഇപ്പോ തന്നെ എക്‍ദേശം അമേരിക്കാ പാപ്പരായ് പോലെയാണ്, ( പലരും അങ്ങിനെ വിശ്വസിക്കുന്നില്ലെങ്കിലും ) ഈ വര്ഷം അവസാനത്തോടെ സെയിനികരുടെ എണ്ണം കുറയ്ക്കും എന്നു ഒബാമ പറഞ്ഞിട്ടുനെണ്ടെങ്കിലും ഇനിയും ഒരു യുദ്ധം ചെയ്യാനുള്ള കെല്‍പ്പു അവര്‍ക്കുണ്ടെന്ന് തോന്നുന്നില്ല.

അപ്പോ അവര്‍ക്ക് വേണ്ടത് ആകെ ഒരു പുക ഉണ്ടാക്കി പാകിസ്താന്‍റെ പേരില്‍ അഫ്ഘാനിസ്ഥാന്‍ വിടണം. എനിക്കു തോന്നുന്നത് ഇതാണ്.

വേറെ എന്തെങ്കിലും നിങ്ങള്ക്ക് തോന്നുന്നുണ്ടോ ?

ഇനി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ 
കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒത്തൊരുമിച്ചു, തമിഴ്നാടിന്റെ അനുവാദം കാത്തു നില്‍ക്കാതെ, ഡാമിലെ വെള്ളം പടി പടിയായി എത്രയും പെട്ടെന്നു തുറന്നു വിട്ടു ഡാമിലെ അപകടസ്ഥിതി കുറയ്ക്കാന്‍ ഉള്ള ചങ്കൂറ്റം നിങ്ങള്‍ കാണിക്കണം.

ഉറപ്പായും കേരള ജനത മൊത്തം നിങ്ങളുടെ പിന്നില്‍ അണിനിരക്കും 

36 comments:

mottamanoj said...

പ്രത്യക്ഷ്ത്തില്‍ ഞാന്‍ ഒരു അമേരിക്കന്‍ വിരോധിയല്ല

ശിഖണ്ഡി said...

അങ്ങനെയും ആവാം, അങ്ങനെ ആവട്ടെ

കൊമ്പന്‍ said...

ഞാന്‍ മുല്ലപെരിയാരിന്റെ മുഴാക്കത്തില്‍ കാണാതെ പോയ വസ്തുതകള്‍ കൊണ്ട് വന്ന മനോജിനു അഭിനന്ദനം

Naveen said...

Good..

എം.അഷ്റഫ്. said...

നിരപരാധികളെ കൊന്നൊടുക്കിയതിന്റെ ഫലം അമേരിക്ക അനുഭവിക്കാതിരിക്കുമോ...പ്രകൃതിക്കും ഉണ്ടാകുമല്ലോ ഒരു നീതി. മനോജും ഒബാമയും വിചാരിച്ചാലൊന്നും അമേിരക്ക രക്ഷപ്പെടാന്‍ പോകുന്നില്ല. സ്വയംകൃതാനര്‍ഥം.

moideen angadimugar said...

വേറെ എന്തെങ്കിലും നിങ്ങള്ക്ക് തോന്നുന്നുണ്ടോ ?

മുകിൽ said...

veronnum thonnunnilla manoje.

കുസുമം ആര്‍ പുന്നപ്ര said...

വെള്ളം ഒഴുക്കി കളഞ്ഞാല്‍ കുറച്ചു ആശ്വാസം ഉണ്ടാകും.

ഷാജു അത്താണിക്കല്‍ said...

മുങ്ങിപോകുന്ന വാര്‍ത്തകള്‍

ഇടശ്ശേരിക്കാരന്(വെടിവട്ടം) said...

അധിനിവേശം തുലയട്ടെ

ശ്രീജിത് കൊണ്ടോട്ടി. said...

ഞാന്‍ ഒരു അമേരിക്കന്‍ (നയങ്ങളുടെ) വിരോധിയാണ്.. :)

keraladasanunni said...

ഇനി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിലെ എല്ലാ രാഷ്ട്രീയ
പാര്‍ട്ടികളും ഒത്തൊരുമിച്ചു, തമിഴ്നാടിന്റെ അനുവാദം കാത്തു നില്‍ക്കാതെ, ഡാമിലെ വെള്ളം പടി പടിയായി എത്രയും പെട്ടെന്നു തുറന്നു വിട്ടു ഡാമിലെ അപകടസ്ഥിതി കുറയ്ക്കാന്‍ ഉള്ള ചങ്കൂറ്റം നിങ്ങള്‍ കാണിക്കണം.

ഉറപ്പായും കേരള ജനത മൊത്തം നിങ്ങളുടെ പിന്നില്‍ അണിനിരക്കും
Very good.

സുറുമി said...

ഞാൻ ഒരു അമേരിക്കൻ വിരോധി തന്നെയാണ്...

ente lokam said...

aano? aavaam....

mullapperiyaar...
athu thanne cheyyanam...

താന്തോന്നി/Thanthonni said...

....

Villagemaan/വില്ലേജ്മാന്‍ said...

വാര്‍ത്ത കണ്ടിരുന്നു...മനോജിന്റെ ആശങ്ക ഏറെക്കുറെ ശരിയാണെന്ന് തോന്നുന്നു...അമേരിക്കയുടെ പതനം ലോക രാഷ്ട്രങ്ങളെ ഒരുപാട് ബാധിക്കാന്‍ സാധ്യതയുണ്ട് പ്രതേകിച്ചും ഐ ടി മേഖലയില്‍ ജോലി ചെയ്യുന്നവരെ ഒ ക്കെ..ചുമ്മാ അമേരിക്കന്‍ വിരോധം ഒക്കെ പറയുന്നവര്‍ ഗ്രീന്‍ കാര്‍ഡ് എന്ന് എഴുതിക്കാണിച്ചാല്‍ പിന്നെ കവാത് മറക്കും....കോഴി തൂരിവേചാലും അതിന്റെ പിന്നില്‍ അമേരിക്കാന്നും പറഞ്ഞു ഹര്ത്താല് നടത്തുന്നവരുടെ മക്കള്‍ക്കും സായിപ്പിന്റെ നാട്ടില്‍ പഠിച്ചേ പറ്റു. ഇന്നാളു ഞാന്‍ ഇങ്ങനെ വേറെ ഒരിടത് കമന്ടിയപ്പോ ഒരു സാര്‍ ചോദിച്ചു...അങ്ങനെ നിയമം ഒന്നും ഇല്ലല്ലോ എന്ന്...നിയമം ഇല്ല ശരി തന്നെ ..പക്ഷെ ..നാട്ടില്‍ ഒരു ചോല്ലുന്ന്ട്.... അല്ലേല്‍ വേണ്ട..എന്തിനാ മനോജേ !

ജീ . ആര്‍ . കവിയൂര്‍ said...

ഇതാണ് ലോകത്തിന്‍ മറിമായം
ഒരുകൊണില്‍ വെള്ളത്താല്‍ ഭയക്കുമ്പോള്‍
മറു പുറത്തു യുദ്ധ ഭീഷണി നല്ല പോസ്റ്റ്‌

K@nn(())raan*കണ്ണൂരാന്‍! said...

വാളെടുത്തവന്‍ വാളാല്‍ എന്നല്ലേ!

എന്നാലും കുസുമംചേച്ചീ, അങ്ങനെ പറയരുതായിരുന്നു!

പാവം ഒബാമ
പാവം തലൈവി
പാവം പാകിസ്താന്‍
പാവം മനോജും പിന്നെയീ കണ്ണൂരാനും !

പഥികൻ said...

പാകിസ്ഥാനെ ഓർത്ത് എനിക്ക് സഹതാപമേ ഉള്ളൂ....

Lipi Ranju said...

'പ്രത്യക്ഷത്തില്‍ ' ഞാനും ഒരു അമേരിക്കന്‍ വിരോധിയല്ല !

പ്രഭന്‍ ക്യഷ്ണന്‍ said...

"....ഡാമിലെ വെള്ളം പടി പടിയായി എത്രയും പെട്ടെന്നു തുറന്നു വിട്ടു അപകടസ്ഥിതി കുറയ്ക്കാന്‍ ഉള്ള ചങ്കൂറ്റം കാണിക്കണം..!"

അതിന് എന്തായാലും ‘അമേരിക്കാ മൊയ് ലാളീടെ’ അനുവാദം വേണ്ടാലോ.. ആശ്വാസം..!!
ആശംസകളോടെ..പുലരി

Jefu Jailaf said...

ചെറ്റത്തരം ചെയ്യുന്നത് അമേരിക്കയായാലും, തമിഴ്നാടായാലും, കേരളത്തിലെ ഭരണ നേതൃത്വങ്ങള്‍ ആണെങ്കിലും അവ്രോടെന്നും വിരോധം തന്നെ. അല്ലാതെ ജനപക്ഷത്ത് നിന്നുള്ള തീരുമാനഗല്‍ ആണെങ്കില്‍ മനോജ്‌ പറഞ്ഞ പോലെ അവരുടെ പിന്നിലുണ്ടാകും.
അമേരിക്കന്‍ നയങ്ങള്‍ ജനപക്ഷത്ത് ആകുന്നതു കാണാന്‍ വ്രതം നോറ്റ് കാത്തിരിക്കേണ്ടി വരും. എന്നും ഒരു ചെന്നായയുടെ റോള്‍ ആണ് ലവന്മാര്‍ക്ക്.

naushad kv said...

അവസാനം പറഞ്ഞത് കൂടുതല്‍ ഇഷ്ട്ടായി...... :)

BIG B said...

novamber 2011 ലെ 'സമ്പാദ്യം' മാസികയുടെ സുപ്പ്ലിമെന്റില്‍ ലാസ്റ്റ് പേജില്‍ മനോരമ എഴുതിയിരിക്കുന്നു.. "അഫ്ഗാനിസ്താനില്‍ സ്വര്‍ണം, ലിതിയം നിയോബിയം , കോപ്പേര്‍, സില്‍വര്‍, ഇരുമ്പയിര് എന്നീ ധാതുക്കളുടെ ഒരു trillion (അതായത് 46 ലക്ഷം കോടി രൂപ )american ഡോളര്‍ ഇന് അടുത്ത് വില വരുന്ന കലവറ ഉണ്ടെന്നു pentagon കണ്ടെത്തിയെന്നു ..ഖനനത്തിന് താലിബാന്‍ യുദ്ധ ക്കൊതിയന്മാരും ഗോത്ര വര്‍ഗക്കാരുമാനത്രേ തടസ്സം . മനോരമ എഴുതിയാല്‍ സത്യമാവാനെ വഴിയുള്ളൂ..

Firefly said...

'പ്രത്യക്ഷത്തിലും പരോക്ഷത്തിലും ' ഞാനും ഒരു അമേരിക്കന്‍ വിരോധിയല്ല!. അമേരിക്ക വീണാല്‍ കഞ്ഞികുടി മുട്ടും

പടാര്‍ബ്ലോഗ്‌, റിജോ said...

പ്രത്യക്ഷത്തിൽ ഞാനിപ്പോ ഒരു തമിഴ്നാടു വിരോധിയായി മാറിക്കൊണ്ടിരിയ്ക്കുകയാണൊ എന്ന് എനിക്ക് എന്നേക്കുറിച്ച് തന്നെ ബലമായ സംശയമുണ്ട്.....

പാകിസ്ഥാനിലെ അമേരിക്കൻ ആക്രമണത്തിന് ഇങ്ങനെയും ഒരു മാനമുണ്ടെന്നത് ഇപ്പോഴാണറിയുന്നത്.

നല്ല പോസ്റ്റ്.

ഖരാക്ഷരങ്ങള്‍ kharaaksharangal said...

America pote. namukku valuthu nammute India. Nammute Keralam.

mottamanoj said...

അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി ട്ടോ

വില്ലേജ്മാന്‍ : അത് തന്നെ കവത്ത് കാരക്കുന്നു, പക്ഷേ അധികം കാലം ഉണ്ടാവില്ല

കണ്ണൂരാന്‍! :പറഞ്ഞത് മനസ്സിലായി :-)


ജെഫ്ഫു : പറഞ്ഞത് ഒട്ടും അതിശ്യോക്തിയില്ല

ബിഗ് ബി : സത്യം തന്നെ

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

വിരോധം രാജ്യത്തിനോടല്ല.. നയങ്ങളോടാണ്.. ആ അർഥത്തിൽ ഞാനും ഒരൂ അമേരിക്കൻ വിരോധിയാ.. എന്ത് അന്തരാഷ്ട്രപ്രശന്മായാലും നമ്മുടെ പ്രശനം വന്നാൽ അതായിരിക്കും നാം ചർച്ച ചെയ്യുക. അത് സ്വാഭാവികം.. അതിനിടയ്ക്ക്പലരും ഓർക്കാതെ പോയ വിഷയം ഒർമ്മപ്പെടുത്തിയത് നന്നായി

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

അമേരിക്കവഴി പാകിസ്ഥൻ തണ്ഡി മുല്ലപ്പെരിയാറിൽ എത്തിയതിഷ്ട്ടപ്പെട്ടു...
മലയാളികളായ നമ്മൾക്കില്ലാത്ത ഒരു കാര്യമാണല്ലോ ഈ ഒത്തൊരുമ..അല്ലേ ഭായ്

പട്ടേപ്പാടം റാംജി said...

സ്വയം രക്ഷക്കുള്ള വഴികള്‍ തേടുന്നത് തന്നെ ഉചിതം.

ശ്രീജിത് കൊണ്ടോട്ടി. said...

"ചുമ്മാ അമേരിക്കന്‍ വിരോധം ഒക്കെ പറയുന്നവര്‍ ഗ്രീന്‍ കാര്‍ഡ് എന്ന് എഴുതിക്കാണിച്ചാല്‍ പിന്നെ കവാത് മറക്കും....കോഴി തൂരിവേചാലും അതിന്റെ പിന്നില്‍ അമേരിക്കാന്നും പറഞ്ഞു ഹര്ത്താല് നടത്തുന്നവരുടെ മക്കള്‍ക്കും സായിപ്പിന്റെ നാട്ടില്‍ പഠിച്ചേ പറ്റു"

അമേരിക്കയുടെ രാഷ്ട്രീയ നയങ്ങളോടാണ് എതിര്‍പ്പുള്ളത്. മനസാക്ഷിയില്ലാത്തവര്‍ക്ക്‌ അതിനോട് യോജിക്കാനാവും. ഹിരോഷിമ മുതല്‍ ഇറാക്ക് വരെ അമേരിക്കന്‍ അധിനിവേശം കൊന്നൊടുക്കിയത്‌ കോടിക്കണക്കിന് നിരപരാധികളെ ആണ്. താമസിയാതെ പാകിസ്ഥാനും മറ്റൊരു അഫ്ഗാനിസ്താന്‍ ആവും. അമേരിക്ക ആക്കും. അമേരിക്കയോട് രാഷ്ട്രീയമായി കൂട്ടുകൂടിയവരെ എല്ലാം ഗതി ഇതുതന്നെയാണ്. അമേരിക്കയുടെ കേളികേട്ട സാമ്പത്തിക നയങ്ങളില്‍ പ്രതിഷേധിച്ച് പതിനായിരങ്ങള്‍ തെരുവിലിറങ്ങുന്നു. ആഗോളകുത്തക കമ്പനികള്‍ കൊള്ളലാഭം കൊയ്യുന്നത് മൂലം സാമ്പത്തികമായും, തൊഴില്‍പരമായും പാപ്പരായ പതിനായിരങ്ങള്‍ സാമ്പത്തിക നയത്തില്‍ മാറ്റം വരുത്തണം എന്ന് മുറവിളി കൂട്ടുന്നു. അപ്പോഴും ചിലര്‍ ഇവിടെ അമേരിക്കക്ക്‌ ഓശാന പാടുന്നു. അമേരിക്കന്‍ അധിനിവേശം മൂലം മരണപ്പെട്ടത്‌ തങ്ങളുടെ സ്വന്തക്കാരോന്നും അല്ലല്ലോ.. :)

mottamanoj said...

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ : ശരി തന്നെ.

ബിലാത്തിപട്ടണം : അങ്ങിനെ വേണം എന്നു വച്ച് എഴുതിയതല്ല, എഴുതി വന്നപ്പോള്‍ അങ്ങിനെ ആയതാണ്.

റാംജി : എല്ലാവരും അങ്ങിനെ ചിന്തിക്കണോ ?

ശ്രീജിത് കൊണ്ടോട്ടി : അമേരിക്കന്‍ പ്രസിഡണ്ട് ആരായാലും ശരി അവരുടെ രാഷ്ട്രീയ നയങ്ങള്‍ ഒന്നു തന്നെ ആയിരിയ്ക്കും

വീ കെ said...

കാലം എല്ലാത്തിനും ഒരു വഴി കാണിച്ചു തരും...!
നമ്മൾ അനുഭവിക്കാൻ തെയ്യാറായിരുന്നാൽ മാത്രം മതി...!!

Sandeep.A.K said...

പാവം പാകിസ്ഥാന്‍ !!!

ഞാനെന്തായാലും ഒരു അമേരിക്കന്‍ വിരോധിയാണ്.. എനിക്ക് അവരുടെ നയങ്ങളും ലോകപോലീസ്‌ കളികളും ഏതു രീതിയിലും ന്യായീകരിക്കാന്‍ ആവില്ല തന്നെ....

Jenith Kachappilly said...

Ithippo evide chennu avasanikkum ennu ariyilla. Ellam shubhaparayavasaayi aayirikkatte ennu prarthikkam :)

Regards
http://jenithakavisheshangal.blogspot.com/
(Puthiya oru post ittittundu tto)

Post a Comment