Tuesday, December 27, 2011

നാദിര്‍ ഷായും ടീമും ടാന്‍സാനിയന്‍ മലയാളികളുടെ ക്രിസ്തുമസ് അവിസ്മരണീയമാക്കി


നാദിര്‍ ഷായും ടീമും ടാന്‍സാനിയന്‍ മലയാളികളുടെ ക്രിസ്തുമസ് അവിസ്മരണീയമാക്കി

ഇത്തവണ ക്രിസ്തുമസ് ഇവിടെ അടിച്ചു പൊളിച്ചു, നാട്ടില്‍ നിന്നുവന്ന നാദിര്‍ഷാ, രമേഷ് പിഷാരടി, ധര്‍മജന്‍, അവ്വെയ് സന്തോഷ്, ബൈജു ഫ്രാന്‍സിസ്, ഷെയിക എന്നിവരാണ് സഘത്തില്‍ ഉണ്ടായിരുന്നത്.

ഡിസംബര്‍ 25നു തന്നെ ജന്മദിനം ആഘോഷിച്ച പത്മാവതി അമ്മയും, സാം ഇടിക്കുളയും ചേര്‍ന്ന് ക്രിസ്തുമസ് കേക്ക് മുറിച്ച് പരിപാടി ഉല്‍ഘാടനം ചെയ്തു.

ഒപ്പം തന്നെ, ഈ വര്‍ഷത്തെ കലാമണ്ഡലം കമ്മറ്റിയുടെ ചാരിറ്റി പ്രോഗ്രാമില്‍ അവസാനത്തേത് ആയ ആംബുലെന്‍സ് സംഭാവന “ആനന്ദ് മാര്‍ഗ് മിഷന്‍ ഡിസ്പ്പന്‍സറിക്ക്” ശ്രീ. സഞ്ജീവ് കുമാറും, ശ്രീ. ശ്രീകുമാറും ചേര്‍ന്ന് താക്കോല്‍ ദാനം നിര്‍വഹിച്ചു.

പിന്നീട് വേദി പിടിച്ചെടുത്ത നാദിര്‍ഷായും സഘവും പാട്ടുകളും തമാശ സ്കിറ്റുകളും ഒക്കെ ചേര്‍ത്തു നല്ലൊരു വിരുന്ന് തന്നെ സമ്മാനിച്ചു.

ചെമ്മീന്‍ റീലോഡഡ്, രതിനിര്‍വേദം പുതിയത്, 6 വയസ്സുകാരിയുടെ നൃത്തം എന്നിവയ്ക്കൊപ്പം അവ്വെയ് സന്തോഷ് അവതരിപ്പിച്ച കുള്ളന്‍ മനുഷ്യനും ഡബിള്‍ സാന്‍റാ ക്ലോസും ശരിക്കും വിസ്മയിപ്പിച്ചു.

പാട്ടുകളും, സ്കിറ്റുകളും നല്ല നിലവാരം പുലര്‍ത്തി, അതുകൊണ്ടുതന്നെ ചുരുങ്ങിയ സമയം കൊണ്ട്തന്നെ സദസ്സിനെ കയ്യിലെടുക്കാന്‍ അവര്‍ക്ക് സാധിച്ചു.

ഒരുപാട് നെഗറ്റീവ് മുന്‍വിധികളോടെ പോയി കണ്ട പരിപാടി അക്ഷരാര്ഥ്ത്തില്‍ ശരിക്കും ഞെട്ടിച്ചു കളഞ്ഞു.

ഇങ്ങനൊരു പരിപാടി അവതരിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ കലാമണ്ഡലം കമ്മറ്റിക്കും പ്രത്യേകിച്ചു പരിപാടിയുടെ കണ്‍വീനര്‍ കൂടി ആയ അനിലേട്ടനും നന്ദി.

ഇതെല്ലാം കഴിഞ്ഞിട്ട് വിഭവ സമൃദ്ദ്മായ അത്താഴം ഒരുക്കിയ അനിലേട്ടന് വീണ്ടും നന്ദി. ഇനിയും ഇത്തരം പരിപാടികള്‍ ഉണ്ടാവട്ടെ എന്നാശംസിച്ചുകൊണ്ടു

എല്ലാ കൂട്ടുകാര്‍ക്കും പുതുവല്‍സരാശംസകള്‍. 
 അവ്വെയ് സന്തോഷ് അവതരിപ്പിച്ച കുള്ളന്‍
നാദിര്‍ഷാ & ഷെയിക
ചെമ്മീന്‍ റീലോഡഡ് 
എല്ലാത്തിനെം പിടിച്ച് ഒരു പരിവത്തില്‍ ആക്കി.
രതിനിര്‍വേദം 
പിഷാരടിക്ക് പണി കൊടുത്ത വിനീത് 
കലാമണ്ഡലം നല്കിയ ആംബുലന്‍സ് 

ഫോട്ടോസ് : വിനയന്‍ 

Thursday, December 15, 2011

ചിപ്സ് മയായി - ഒരു ടാന്‍സാനിയന്‍ വിഭവം


പൊതുവേ മടിയന്മാരാണ് ടാന്‍സാനിയകാര്‍ എന്ന് ആളുകള്‍ പറയാറുണ്ട്, അതുകൊണ്ടുതന്നെ അവരുടെ ഒട്ടുമിക്ക ഭക്ഷണങ്ങളും ലളിതവും എളുപ്പം ഉണ്ടാക്കവുന്നതും ആണ്.

ഇന്ന് ഇവിടെ ഉണ്ടാക്കുനത് "ചിപ്സ് മയായി" അഥവാ ഓംലെറ്റ്‌ ചിപ്സ്

വേണ്ട സാധനങ്ങള്‍ 
  1. കുറച്ചു പൊട്ടറ്റോ ചിപ്സ്, ( ഫ്രഞ്ച് ഫ്രെസ്‌ എന്ന് വിവരം കെട്ടവര്‍ പറയും )
  2. രണ്ടു കോഴിമുട്ട,
  3. കുറച്ചു എണ്ണ ( ഏത് എണ്ണ എന്ന് ചോദിക്കരുത്, ഇവര് കിട്ടുന്ന എണ്ണയാണ് ഉപയോഗിക്കുന്നത് ) 
  4. ലേശം മുളക്, ഉള്ളി ഒക്കെ പാകത്തിന്.
  5. ഒരു കുപ്പി പെപ്സി / കൊക്കകോള


ലേശം എണ്ണ ഒഴിച്ചു ചൂടാക്കിയ ഫ്രയിംഗ് പാനില്‍, ഓംലെറ്റ്‌ ഉണ്ടാക്കുന്നത് പോലെ മുട്ട ഒഴിച്ചു ഉറയ്ക്കുന്നതിനു മുന്‍പ്, വേവിച്ച പൊട്ടറ്റോ ചിപ്സ് അതിന്റെ മുകളില്‍ വിതറുക ഒരു മഞ്ഞ നിറം ആവുന്നത് വരെ തിരിച്ചും മറച്ചും ഇടുക.

കുറച്ചു ഉപ്പും, ടൊമാറ്റോ / ചില്ലി സോസും, പിന്നെ മുളക് ഉള്ളി ഒക്കെ കൂടി അലങ്കരിച്ചു വച്ച് സെര്‍വ് ച്യ്യുക, കഴിയ്ക്കുക. ഇടയ്കിടെ കുടിക്കാന്‍ നേരത്തെ പറഞ്ഞ പെപ്സി / കൊക്കകോള ഏതെങ്കിലും ഉപയോഗിക്കാം. 

നല്ല സ്വാദാ ഇഷ്ടാ , ഒന്ന് ട്രൈ ചെയ്തു നോക്കൂ, എന്തായാലും പറയണേ.

Saturday, December 10, 2011

ടാന്‍സാനിയന്‍ മലയാളി കൂട്ടായ്മ കുട്ടികള്‍കായുള്ള കാന്‍സര്‍ വാര്‍ഡ് നിര്‍മ്മിച്ചു നല്കുന്നു

ടാന്‍സാനിയന്‍ മലയാളി കൂട്ടായ്മ കുട്ടികള്‍കായുള്ള കാന്‍സര്‍ വാര്‍ഡ് നിര്‍മ്മിച്ചു നല്കുന്നു

തീയതി : 09-09-2011
സ്ഥലം : മുഹിമ്പിലി നാഷണല്‍ ഹോസ്പിറ്റല്‍, ദാര്‍ സലാം. ടാന്‍സാനിയ
മുഖ്യ അഥിതി : റോട്ടറി ഇന്‍റെര്‍നാഷണല്‍ പ്രസിഡെന്‍റ് റോട്ടാറിയന്‍ കല്യാണ്‍ ബാനര്‍ജീ

ഇന്ന് 09-09-2011 ടാന്‍സാനിയ 50താം സ്വതന്ത്രദിനം ആഘോഷിക്കുമ്പോള്‍ അവരുടെ ആഘോഷത്തില്‍ ഞങ്ങള്‍ പങ്കുചേര്‍ന്നത് വ്യത്യസ്ഥമായ സമീപനം കൊണ്ടാണ്.

ടാന്‍സാനിയന്‍ മലയാളി കൂട്ടായ്മയായ “കലാമണ്ഡലം ടാന്‍സാനിയയുടെ” നേതൃത്തത്തില്‍ ഇവിടുത്തെ പ്രശ്സ്തമായ മുഹിമ്പിലി നാഷണല്‍ ഹോസ്പിറ്റലില്‍ കുട്ടികള്‍ക്കായുള്ള കാന്സര്‍ വാര്‍ഡിന് തറക്കല്ലിട്ടുകൊണ്ടാണ് ഇവിടുത്തെ മലയാളികള്‍ ഈ രാജ്യത്തോടും ഇവിടുത്തെ സാധാരണ ജനങ്ങളോടും ഉള്ള കൃതജ്ന്തപ്രകടിപ്പിച്ചത്.

750 മില്യണ്‍ ഷില്ലിംഗ് ( എക്‍ദേശം രണ്ടു കോടി ഇന്ത്യന്‍ രൂപ ) ചിലവില്‍ നിര്‍മ്മിക്കുന്ന ഈ പദ്ധതി റോട്ടറി ഇന്റെര്‍നാഷണലും ബാങ്ക് എം ( Bank M ) എന്ന സ്ഥാപനവും ആണ് കലാമണ്ഡലം ടാന്‍സാനിയയുടെ ഒപ്പം ഈ പദ്ധതിയില്‍ ഉള്ളത്. മാര്‍ച്ച് 2012 ഇല്‍ കുട്ടികള്‍ക്കായുള്ള ഒങ്കോളജി ( Pediatric Oncology Ward ) വിഭാഗം എല്ലാ സൌകാര്യങ്ങളോടും കൂടി തന്നെ ഉണ്ടാക്കി കൈമാറാന്‍ കഴിയും എന്നു പ്രോജക്റ്റ് ഹെഡ് റോട്ടറിയന്‍ ശര്‍മിള ബട്ട് പ്രത്യാശ പ്രകടിപ്പിച്ചു.

കാലംണ്ഡലം ചെയര്‍ പെര്‍സന്‍ ശ്രീമതി മഞ്ജു ശ്രീകുമാറിനോടൊപ്പം ശ്രീ അലക്സ് കൊച്ചുമൊന്‍ ശിലാസ്ഥാപനം നടത്തി, മുതിര്‍ന്ന കലാമണ്ഡലം അഗങ്ങള്‍ ആയ ജയരാജ് വി, ശ്രീകുമാര്‍, ഭാസ്കരന്‍ നായര്‍, സഞ്ജീവ് കുമാര്‍, മുരളീധരന്‍, ഗിരീഷ്, ഭാസി മാവത്ത്, അനിതാ റെജി എന്നിവരും,  ഇതുവരെ ടാന്‍സാനിയയില്‍ ഒരു ഇന്ത്യന്‍ കമ്മുണിറ്റി ഗ്രൂപ്പ് നടത്തുന്ന ഏറ്റവും വലിയ ചാരിറ്റി പ്രോജക്റ്റ് സാക്ഷാത്കാരത്തിന്‍റേ ചടങ്ങില്‍ സന്ഹിത്തരായിരുന്നു.

ഈ ഒങ്കോളജി വാര്‍ഡ് ഇപ്പോഴുള്ള ആവശ്യങ്ങള്‍ക്കൊപ്പം വരും തലമുറകള്‍ക്കും കൂടി വളരെ ഉപയോഗപ്രദമാവും എന്നും ശ്രീമതി മഞ്ജു ശ്രീകുമാര്‍ പറഞ്ഞു.

മുഹിമ്പിലി നാഷണല്‍ ഹോസ്പിറ്റല്‍ ആക്ടിഗ് ഡയറക്ടര്‍ നന്ദി രേഖപ്പെടുത്തി.


കലമണ്ഡലം അംഗങ്ങള്‍ 

റോട്ടാറിയന്‍ കല്യാണ്‍ ബാനര്‍ജീ
ചിത്രങ്ങള്‍ക്ക് കടപ്പാട് : അജികുമാര്‍ ബാല 
വാര്ത്തകള്‍ മലയാളം പത്രങ്ങളില്‍ 
മലയാള മനോരമ
മാതൃഭൂമി 
ദീപിക