Saturday, December 10, 2011

ടാന്‍സാനിയന്‍ മലയാളി കൂട്ടായ്മ കുട്ടികള്‍കായുള്ള കാന്‍സര്‍ വാര്‍ഡ് നിര്‍മ്മിച്ചു നല്കുന്നു

ടാന്‍സാനിയന്‍ മലയാളി കൂട്ടായ്മ കുട്ടികള്‍കായുള്ള കാന്‍സര്‍ വാര്‍ഡ് നിര്‍മ്മിച്ചു നല്കുന്നു

തീയതി : 09-09-2011
സ്ഥലം : മുഹിമ്പിലി നാഷണല്‍ ഹോസ്പിറ്റല്‍, ദാര്‍ സലാം. ടാന്‍സാനിയ
മുഖ്യ അഥിതി : റോട്ടറി ഇന്‍റെര്‍നാഷണല്‍ പ്രസിഡെന്‍റ് റോട്ടാറിയന്‍ കല്യാണ്‍ ബാനര്‍ജീ

ഇന്ന് 09-09-2011 ടാന്‍സാനിയ 50താം സ്വതന്ത്രദിനം ആഘോഷിക്കുമ്പോള്‍ അവരുടെ ആഘോഷത്തില്‍ ഞങ്ങള്‍ പങ്കുചേര്‍ന്നത് വ്യത്യസ്ഥമായ സമീപനം കൊണ്ടാണ്.

ടാന്‍സാനിയന്‍ മലയാളി കൂട്ടായ്മയായ “കലാമണ്ഡലം ടാന്‍സാനിയയുടെ” നേതൃത്തത്തില്‍ ഇവിടുത്തെ പ്രശ്സ്തമായ മുഹിമ്പിലി നാഷണല്‍ ഹോസ്പിറ്റലില്‍ കുട്ടികള്‍ക്കായുള്ള കാന്സര്‍ വാര്‍ഡിന് തറക്കല്ലിട്ടുകൊണ്ടാണ് ഇവിടുത്തെ മലയാളികള്‍ ഈ രാജ്യത്തോടും ഇവിടുത്തെ സാധാരണ ജനങ്ങളോടും ഉള്ള കൃതജ്ന്തപ്രകടിപ്പിച്ചത്.

750 മില്യണ്‍ ഷില്ലിംഗ് ( എക്‍ദേശം രണ്ടു കോടി ഇന്ത്യന്‍ രൂപ ) ചിലവില്‍ നിര്‍മ്മിക്കുന്ന ഈ പദ്ധതി റോട്ടറി ഇന്റെര്‍നാഷണലും ബാങ്ക് എം ( Bank M ) എന്ന സ്ഥാപനവും ആണ് കലാമണ്ഡലം ടാന്‍സാനിയയുടെ ഒപ്പം ഈ പദ്ധതിയില്‍ ഉള്ളത്. മാര്‍ച്ച് 2012 ഇല്‍ കുട്ടികള്‍ക്കായുള്ള ഒങ്കോളജി ( Pediatric Oncology Ward ) വിഭാഗം എല്ലാ സൌകാര്യങ്ങളോടും കൂടി തന്നെ ഉണ്ടാക്കി കൈമാറാന്‍ കഴിയും എന്നു പ്രോജക്റ്റ് ഹെഡ് റോട്ടറിയന്‍ ശര്‍മിള ബട്ട് പ്രത്യാശ പ്രകടിപ്പിച്ചു.

കാലംണ്ഡലം ചെയര്‍ പെര്‍സന്‍ ശ്രീമതി മഞ്ജു ശ്രീകുമാറിനോടൊപ്പം ശ്രീ അലക്സ് കൊച്ചുമൊന്‍ ശിലാസ്ഥാപനം നടത്തി, മുതിര്‍ന്ന കലാമണ്ഡലം അഗങ്ങള്‍ ആയ ജയരാജ് വി, ശ്രീകുമാര്‍, ഭാസ്കരന്‍ നായര്‍, സഞ്ജീവ് കുമാര്‍, മുരളീധരന്‍, ഗിരീഷ്, ഭാസി മാവത്ത്, അനിതാ റെജി എന്നിവരും,  ഇതുവരെ ടാന്‍സാനിയയില്‍ ഒരു ഇന്ത്യന്‍ കമ്മുണിറ്റി ഗ്രൂപ്പ് നടത്തുന്ന ഏറ്റവും വലിയ ചാരിറ്റി പ്രോജക്റ്റ് സാക്ഷാത്കാരത്തിന്‍റേ ചടങ്ങില്‍ സന്ഹിത്തരായിരുന്നു.

ഈ ഒങ്കോളജി വാര്‍ഡ് ഇപ്പോഴുള്ള ആവശ്യങ്ങള്‍ക്കൊപ്പം വരും തലമുറകള്‍ക്കും കൂടി വളരെ ഉപയോഗപ്രദമാവും എന്നും ശ്രീമതി മഞ്ജു ശ്രീകുമാര്‍ പറഞ്ഞു.

മുഹിമ്പിലി നാഷണല്‍ ഹോസ്പിറ്റല്‍ ആക്ടിഗ് ഡയറക്ടര്‍ നന്ദി രേഖപ്പെടുത്തി.


കലമണ്ഡലം അംഗങ്ങള്‍ 

റോട്ടാറിയന്‍ കല്യാണ്‍ ബാനര്‍ജീ
ചിത്രങ്ങള്‍ക്ക് കടപ്പാട് : അജികുമാര്‍ ബാല 
വാര്ത്തകള്‍ മലയാളം പത്രങ്ങളില്‍ 
മലയാള മനോരമ
മാതൃഭൂമി 
ദീപിക

24 comments:

പ്രഭന്‍ ക്യഷ്ണന്‍ said...

ഈ കൂട്ടായ്മക്കു മുന്നില്‍ ശിരസ്സു നമിച്ചുകൊണ്ട്,
ഒരുപാടൊരുപാട് ആശംസകള്‍ നേരുന്നു...!!

ആശംസകളോടെ.. പുലരി

എം.അഷ്റഫ്. said...

ലോകമെമ്പാടുമുള്ള കൂട്ടായ്മകള്‍ക്ക് ടാന്‍സാനിയയില്‍നിന്നുള്ള മാതൃക. എല്ലാവിധ ആശംസകളും നേരുന്നു.

Vp Ahmed said...

മാതൃകാപരമായ ഈ ഉദ്യമത്തെ പരിചയപ്പെടുത്തിയതിനു നന്ദി.

മുല്ല said...

ഈ സംരംഭത്തിനു എല്ലാ വിധ ആശംസകളും...

ഷാജു അത്താണിക്കല്‍ said...

ആശംസകളും നേരുന്നു. ..............

രമേശ്‌ അരൂര്‍ said...

നന്മകളും അനുഗ്രഹങ്ങളും ഇരട്ടിയായി തിരിച്ചു ലഭിക്കട്ടെ

മുനീര്‍ തൂതപ്പുഴയോരം said...

എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ..പ്രാര്‍ത്ഥനയോടെ

വീ കെ said...

'മലയാളി എവിടെയുണ്ടോ അവിടെ ആരോഗ്യമുണ്ട്...!‘
എല്ലാ ഭാവുകങ്ങളും നേരുന്നു...

Sandeep.A.K said...

നന്മ വറ്റാതെ തുടരട്ടെ....
ആശംസകളും അഭിനന്ദനങ്ങളും ഈ സംരംഭത്തിന്...

Echmukutty said...

എല്ലാ നന്മകളും നേരുന്നു......

Villagemaan/വില്ലേജ്മാന്‍ said...

ഈ സംരഭത്തിനു എല്ലാ ആശംസകളും.

Jefu Jailaf said...

സംരംഭത്തിനും, കൂട്ടായ്മക്കും എല്ലാ വിധ നന്മകളും

naushad kv said...

നല്ല സംരംഭം ....
എല്ലാവിധ ഭാവുകങ്ങളും.... :)

Ismail Chemmad said...

ഈ സംരംഭത്തിനു എല്ലാ വിധ ആശംസകളും നേരുന്നു

ഖരാക്ഷരങ്ങള്‍ kharaaksharangal said...

അന്നം തരുന്ന നാടിനു വേണ്ടി നമുക്ക് ചെയ്യാനാവുന്ന വളരെ നല്ലൊരു കാര്യം തന്നെ. ആശംസകള്‍. ഒപ്പം പിറന്നുവീണ നാടിനെയും മറക്കാതിരിക്കുക.

കൊമ്പന്‍ said...

മാത്രകാ പരം ഈ ഉദ്ധ്യമം

mottamanoj said...

ആശംസകള്‍ അറിയിച്ച എല്ലാകൂട്ടുകാര്‍ക്കും നന്ദി.

അലി said...

ഈ നല്ല സം‍രഭത്തിനു എല്ലാവിധ ആശംസകളും...

Shukoor said...

നല്ലത് തന്നെ. ആശംസകള്‍

V P Gangadharan, Sydney said...

ദൈവസന്തതികള്‍ക്കായി ദൈവസന്താനങ്ങള്‍ നിര്‍വ്വഹിക്കുന്ന സദ്കര്‍മ്മത്തിന്‌ ഒരായിരം നന്ദി!

പടാര്‍ബ്ലോഗ്‌, റിജോ said...

ഈ ഉദ്യമത്തിന് എല്ലാ വിധ ആശംസകളും നേര്‍ന്നുകൊള്ളുന്നു.....

ente lokam said...

kollamallo.Manoj sajeeva angam aano
ivide? ee nalla karyathinu ella ashmsakalum nerunnu...

Rakesh KN / Vandipranthan said...

great

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഈ നല്ല ഉദ്യമത്തിന് എല്ലാവിധ മംഗളങ്ങളും...നേരുന്നൂ

Post a Comment