Tuesday, December 27, 2011

നാദിര്‍ ഷായും ടീമും ടാന്‍സാനിയന്‍ മലയാളികളുടെ ക്രിസ്തുമസ് അവിസ്മരണീയമാക്കി


നാദിര്‍ ഷായും ടീമും ടാന്‍സാനിയന്‍ മലയാളികളുടെ ക്രിസ്തുമസ് അവിസ്മരണീയമാക്കി

ഇത്തവണ ക്രിസ്തുമസ് ഇവിടെ അടിച്ചു പൊളിച്ചു, നാട്ടില്‍ നിന്നുവന്ന നാദിര്‍ഷാ, രമേഷ് പിഷാരടി, ധര്‍മജന്‍, അവ്വെയ് സന്തോഷ്, ബൈജു ഫ്രാന്‍സിസ്, ഷെയിക എന്നിവരാണ് സഘത്തില്‍ ഉണ്ടായിരുന്നത്.

ഡിസംബര്‍ 25നു തന്നെ ജന്മദിനം ആഘോഷിച്ച പത്മാവതി അമ്മയും, സാം ഇടിക്കുളയും ചേര്‍ന്ന് ക്രിസ്തുമസ് കേക്ക് മുറിച്ച് പരിപാടി ഉല്‍ഘാടനം ചെയ്തു.

ഒപ്പം തന്നെ, ഈ വര്‍ഷത്തെ കലാമണ്ഡലം കമ്മറ്റിയുടെ ചാരിറ്റി പ്രോഗ്രാമില്‍ അവസാനത്തേത് ആയ ആംബുലെന്‍സ് സംഭാവന “ആനന്ദ് മാര്‍ഗ് മിഷന്‍ ഡിസ്പ്പന്‍സറിക്ക്” ശ്രീ. സഞ്ജീവ് കുമാറും, ശ്രീ. ശ്രീകുമാറും ചേര്‍ന്ന് താക്കോല്‍ ദാനം നിര്‍വഹിച്ചു.

പിന്നീട് വേദി പിടിച്ചെടുത്ത നാദിര്‍ഷായും സഘവും പാട്ടുകളും തമാശ സ്കിറ്റുകളും ഒക്കെ ചേര്‍ത്തു നല്ലൊരു വിരുന്ന് തന്നെ സമ്മാനിച്ചു.

ചെമ്മീന്‍ റീലോഡഡ്, രതിനിര്‍വേദം പുതിയത്, 6 വയസ്സുകാരിയുടെ നൃത്തം എന്നിവയ്ക്കൊപ്പം അവ്വെയ് സന്തോഷ് അവതരിപ്പിച്ച കുള്ളന്‍ മനുഷ്യനും ഡബിള്‍ സാന്‍റാ ക്ലോസും ശരിക്കും വിസ്മയിപ്പിച്ചു.

പാട്ടുകളും, സ്കിറ്റുകളും നല്ല നിലവാരം പുലര്‍ത്തി, അതുകൊണ്ടുതന്നെ ചുരുങ്ങിയ സമയം കൊണ്ട്തന്നെ സദസ്സിനെ കയ്യിലെടുക്കാന്‍ അവര്‍ക്ക് സാധിച്ചു.

ഒരുപാട് നെഗറ്റീവ് മുന്‍വിധികളോടെ പോയി കണ്ട പരിപാടി അക്ഷരാര്ഥ്ത്തില്‍ ശരിക്കും ഞെട്ടിച്ചു കളഞ്ഞു.

ഇങ്ങനൊരു പരിപാടി അവതരിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ കലാമണ്ഡലം കമ്മറ്റിക്കും പ്രത്യേകിച്ചു പരിപാടിയുടെ കണ്‍വീനര്‍ കൂടി ആയ അനിലേട്ടനും നന്ദി.

ഇതെല്ലാം കഴിഞ്ഞിട്ട് വിഭവ സമൃദ്ദ്മായ അത്താഴം ഒരുക്കിയ അനിലേട്ടന് വീണ്ടും നന്ദി. ഇനിയും ഇത്തരം പരിപാടികള്‍ ഉണ്ടാവട്ടെ എന്നാശംസിച്ചുകൊണ്ടു

എല്ലാ കൂട്ടുകാര്‍ക്കും പുതുവല്‍സരാശംസകള്‍. 
 അവ്വെയ് സന്തോഷ് അവതരിപ്പിച്ച കുള്ളന്‍
നാദിര്‍ഷാ & ഷെയിക
ചെമ്മീന്‍ റീലോഡഡ് 
എല്ലാത്തിനെം പിടിച്ച് ഒരു പരിവത്തില്‍ ആക്കി.
രതിനിര്‍വേദം 
പിഷാരടിക്ക് പണി കൊടുത്ത വിനീത് 
കലാമണ്ഡലം നല്കിയ ആംബുലന്‍സ് 

ഫോട്ടോസ് : വിനയന്‍ 

34 comments:

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

അടിച്ചുപൊളിച്ച പരിപാടിക്ക് അടിപൊളി ആശംസകള്‍.

എം.അഷ്റഫ്. said...

അങ്ങനെ അവിടേം എത്തി അല്ലേ പഹയന്മാര്‍. പുതിയ മേച്ചില്‍പുറങ്ങള്‍...അഭിനന്ദനങ്ങള്‍

naushad kv said...

കൃസ്തുമസ് അടിച്ചുപൊളിച്ചു ല്ലേ....

പുതുവത്സരാശംസകള്‍ !!

പ്രഭന്‍ ക്യഷ്ണന്‍ said...

അങ്ങനെ, വര്‍ഷാവസാനം അടിച്ചു പൊളിച്ചൂ ല്ലേ..?
പുതുവര്‍ഷവും അവിസ്മരണീയമാവട്ടെ..!

പുതുവത്സരാശംസകളോടെ..പുലരി

വീ കെ said...

നാടിനോ‍ടും നാട്ടാരോടും ഉള്ള നിങ്ങളുടെ സ്നേഹത്തിന് അഭിനന്ദനങ്ങൾ..
ടാൻസാനിയൻ മലയാളികൾക്കെല്ലാം ‘പുതുവർഷാശംസകൾ..’

ഷാജു അത്താണിക്കല്‍ said...

പുതുവല്‍സരാശംസകള്‍.

അലി said...

ആശംസകൾ!

Echmukutty said...

നല്ലൊരു പുതുവർഷമാകട്ടെ....ആശംസകൾ.

Jenith Kachappilly said...

Ahaa appo thakarthoo lle?? Hmmm nyway wish u a very very happy new yearrr :)

Regards
http://jenithakavisheshangal.blogspot.com/

രമേശ്‌ അരൂര്‍ said...

പുതുവത്സരാശംസകള്‍ :)

keraladasanunni said...

ആശംസകള്‍.

കെ.എം. റഷീദ് said...

അപ്പോള്‍ അടിച്ചുപൊളിച്ചു അല്ലെ ????

Vp Ahmed said...

പുതുവത്സരാശംസകള്‍ എന്‍റെയും.

പട്ടേപ്പാടം റാംജി said...

ആഘോഷിച്ചു അല്ലെ...

പുതുവത്സരാശംസകള്‍.

ബെഞ്ചാലി said...

ആശംസകൾ.. :)

mini//മിനി said...

ഇനി പുതുവർഷപിറവിയും അടിച്ചുപൊളിക്കുക,,,

Rakesh KN / Vandipranthan said...

best wishes

Jefu Jailaf said...

സന്തോഷ്‌ പണ്ടിറ്റിനെ ക്ഷണിക്കാത്തതില്‍ പ്രധിഷേധം അറിയിക്കുന്നു. :)പുതുവത്സരാശംസകള്‍..

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

അപ്പൊ അവിടെ വേറേം മലയാളികള്‍ ഉണ്ടല്ലേ?
കൂടുതല്‍ സഹായങ്ങള്‍ ജന്മനാടിനു ലഭിക്കട്ടെ..

mottamanoj said...

ആശംസകള്‍ അറിയിച്ച എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്കും നന്ദി.

@ജെഫ്ഫു : അടുത്ത പ്രാവശ്യം അങ്ങേര് തന്നെ. ഉറപ്പ്. :-)

ഡോ.ആര്‍ .കെ.തിരൂര്‍ : അത് ശരി ഞാന്‍ മാത്രമേ ഭ്രാന്തന്‍ ആയി ഉള്ളൂ എന്നു വിച്ചറിച്ചോ ???? :-)

Typist | എഴുത്തുകാരി said...

പുതുവത്സരാശംസകൾ.

mottamanoj said...

കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ

https://www.facebook.com/media/set/?set=oa.312312985469178&type=1

ente lokam said...

മനോജേ എവിടെ? കണ്ടില്ലല്ലോ...
അതോ അവരുടെ കാറ് കാണാന്‍
പാര്‍കിങ്ങില്‍ ഉണ്ടായിരുന്നോ?

പിഷാരടിയും ധര്മജനും നല്ല ഒരു
ജോഡി തന്നെ....

പുതു വത്സര ആശംസകള്‍...

കൊളച്ചേരി കനകാംബരന്‍ said...

ടാന്‍സാനിയയിലെ എല്ലാ മലയാളികള്‍ക്കും എല്ലാ ആഘോഷങ്ങളും അടിപൊളിയാവട്ടെ.

Jithesh said...

Pisharadiym Nadirshayum..randinum bhayangara ahangaramaa

കണ്ണന്‍ | Kannan said...

കൊള്ളാലോ.. ഹാപ്പി ന്യൂയിയർ മനോജേട്ടാ

കൊമ്പന്‍ said...

പുതുവത്സരാശംസകള്‍ !!

സീയെല്ലെസ്‌ ബുക്സ്‌ said...

ആശംസകൾ.

AFRICAN MALLU said...

Good job. Happy New Year

faisalbabu said...

please upload videos in youtube ...
happy new year manoj

നിശാസുരഭി said...

ആഹാ..


അപ്പോ ന്യൂ ഇയറിനെന്താരുന്നു?

Shukoor said...

ഓഹോ. അപ്പൊ അങ്ങനെ ഒരക്രമവും സംഭവിച്ചോ? വൈകിയായിപ്പോയി കണ്ടത്.

Shukoor said...

ഓഹോ. അപ്പൊ അങ്ങനെ ഒരക്രമവും സംഭവിച്ചോ? വൈകിയായിപ്പോയി കണ്ടത്.

Shukoor said...

ഓഹോ. അപ്പൊ അങ്ങനെ ഒരക്രമവും സംഭവിച്ചോ? വൈകിയായിപ്പോയി കണ്ടത്.

Post a Comment