Monday, December 24, 2012

ക്രിസ്തുമസ്, പുതുവത്സര ആശംസകള്

എന്‍റെ എല്ലാ സുഹൃത്തുകള്‍കും സ്നേഹം നിറഞ്ഞ ക്രിസ്തുമസ്, പുതുവത്സര ആശംസകള്
Monday, November 5, 2012

പ്രവാസം – ഒരു ആസ്വാദനകുറിപ്പ്

ആക്സമികമായിട്ടാണ് എം.മുകുന്ദന്‍ എഴുതിയ പ്രവാസം എന്ന നോവല്‍ വായിക്കാനിടയായത്.

കേരളപ്പിറവിയോടനുബന്ദിച്ചു നടത്തുന്ന ഒരു നാടക റിഹെര്‍സലിടയിലാണ് സജീവിന്‍റെ വീട്ടില്‍ നിന്നും ഈ പുസ്തകം കിട്ടിയതു.

ഒരു വ്യാഴവട്ടകാലത്തോളം, ശരിയായി പറഞ്ഞാല്‍ പ്രവാസജീവിതം തുടങ്ങിയതുമുതല്‍ വായനകളൊക്കെ നിന്നു.

“പ്രവാസം”, എം.മുകുന്ദന്‍ എഴുയിയ രീതി വായിക്കാന്‍ സുഖമുള്ളതാണ്, പ്രവാസം ശരിക്കും ഓരോരുത്തരിലും ഒരുപോലുള്ള അനുഭവങ്ങള്‍ ആണ് ഉണ്ടാക്കുന്നത് എന്നു തോന്നുമെങ്കിലും, മറ്റൊരുതരത്തില്‍ എല്ലാം വ്യതസ്തമാണ് എന്നു കൂടി ഇവിടെ ഓര്‍മ്മിക്കപ്പെടുന്നു.

കഥപറയുന്നത് 19ആം നൂറ്റാണ്ടു മുതല്‍ 21ആം നൂറ്റാണ്ടു വരെയാണെങ്കിലും, ഇവിടെ വിവരിച്ചിരിക്കുന്ന പല അനുഭവങ്ങളും ഇപ്പൊഴും പലരും അതേ ചുറ്റുപാടിലൂടെ തന്നെ കടന്നു പോവുന്നുണ്ടാവും എന്നുതന്നെ വേണം കരുതാന്‍.

എം.മുകുന്ദനെ തിരുത്തനോ വിമര്‍ശിക്കണോ ഞാന്‍ ആളല്ല, പക്ഷേ ഒരു വായനകാരണ എന്ന നിലയ്ക്ക് പറയുകയാണെങ്കില്‍ ആദ്യമൊക്കെ വളരെ വിശാലമായിതന്നെ കഥപറഞ്ഞശേഷം ഏകദേശം 50 ആം അധ്യായംമുതല്‍ ഇത് അവസാനിപ്പികാനുള്ള ധൃതി വ്യക്തമായി തന്നെ കാണാവുന്നതാണ്.

വായിച്ചു ഒരാഴ്ച കഴിഞ്ഞിട്ടും കൊറ്റ്യത് കുമാരനും, മച്ചിലോട്ട് മാധവനും, സുനന്ദയും, സുധീരനും ഒക്കെ മനസ്സില്‍ തങ്ങിനില്‍ക്കുന്നുണ്ട്.

ഇനിയും ഈ പുസ്തകം വായിക്കാത്തവര്‍, താല്പര്യമുണ്ടെങ്കില്‍ ഒരു വായനയെങ്കിലും നഷ്ടമാവില്ല എന്നു ഞാന്‍ പറയട്ടെ. 

Thursday, October 18, 2012

മാപ്പില്ല വി എസേ മാപ്പില്ല

Picture courtesy Asianet

വി എസ് മാപ്പു പറഞ്ഞെന്ന് ?

ആര്‍ക്കുവേണ്ടി ?

കഷ്ടം അതല്ലാതെ ഒന്നും പറയാന്‍ തോന്നുന്നില്ല.

ഇതുവരെ അങ്ങേര്‍ക്ക് ഒരു അഭിനവ ജനനായകന്‍റെ വേഷം ഉണ്ടായിരുന്നു, എന്തിലും ഏതിലും സ്വന്തം നിലപാട് അപ്പോള്‍ തന്നെ വ്യക്തമായി പറഞ്ഞിരുന്ന വി.എസ് അതുകൊണ്ടു ഒക്കെത്തന്നെയാണ് ചിലരെങ്കിലും അദ്ദേഹത്തെ സ്നേഹിച്ചിരുന്നത്.

പല വികസനവിരുദ്ധ ആശയങ്ങളും അദ്ദേഹത്തില്‍ നിന്നു വന്നിട്ടുണ്ടെങ്കിലും സാധാരണ ജനങ്ങളുടെ സമരനായകന്‍ എന്ന “ഇമേജ്” ഉണ്ടായതും, ഇത്തരത്തിലുള്ള സാധാരണ ജനങ്ങളുടേത് പോലെയുള്ള അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയത് കൊണ്ടുകൂടിയാണ്.

ഇപ്പോ പാര്‍ട്ടിക്ക് വേണ്ടി മാപ്പു പറഞ്ഞ സ്ഥിതിക്ക്, നട്ടെല്ല് വളഞ്ഞ മറ്റ്ചില രാഷ്ട്രീയകരുടെ പട്ടികയില്‍ അങ്ങേയും പെടുത്താം.

കഴിഞ്ഞ തവണ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കേണ്ടെന്ന് പാര്ട്ടി പറഞ്ഞപ്പോള്‍, സാധാരണ ജനങ്ങളായിരുന്നു നിങ്ങളെ താരമാക്കിയതും, വിജയിപ്പിച്ചതും കേരള മുഖ്യമന്ത്രിയാക്കിയതും ഒക്കെ. അതൊക്കെ ചിലപ്പോ മറന്നു കാണും.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഉളിന്‍റെയുള്ളില്‍ നിങ്ങളോട് ഒരു ചെറിയ വളരെ ചെറിയ ആരാധന ഉണ്ടായിരുന്നു.

എന്തായാലുംശരി ഇനിയൊരിക്കല്‍കൂടി അത്തരത്തിലൊരു അവസ്ഥയുണ്ടാകുമെന്ന് തോന്നുന്നില്ല സഖാവേ.

ലാല്‍ സലാം.  


Tuesday, September 4, 2012

അടിച്ചുപൊളി ടാന്‍സാനിയന്‍ ഓണം


അങ്ങിനെ ഞങ്ങടെ ടാന്‍സാനിയയില്‍ അടിച്ചു പൊളിച്ച് ഓണം ആഘോഷിച്ചു

കലാമണ്ഡലം ടാന്‍സാനിയയുടെ നേതൃത്തത്തില്‍ ദാര്‍ സലാമിലെ മലയാളികള്‍ അതിവിപുലമായ രീതിയില്‍ ഓണം ആഘോഷിച്ചു.

2012 സപ്തംബര്‍ 1നു വൈകീട്ട് വിവിധ തരം ഓണക്കളികളില്‍ തുടങ്ങിയ ആഘോഷങ്ങള്‍ , 2012 സപ്തംബര്‍ 2നു ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് അവസാനിച്ചത്.

സപ്തംബര്‍ 1നു ശ്യാം കുമാര്‍ നേതൃത്തം നല്കിയ ഓണക്കളികളില്‍, കേരളം ഇന്ന് ശരിക്കും മറന്നു കൊണ്ടിരിക്കുന്ന തലപ്പന്തുകളി, കിളിത്തട്ട്, ഏറുപന്തുകളി, കുടുകുടു, വടംവലി മല്‍സരം, അശകോശലേപെണ്ണുണ്ടോ, തുടങ്ങി നിരവധി ഇനങ്ങളില്‍ കലാമണ്ഡലം അംഗങ്ങളും അവരുടെ കുട്ടികളും മാറ്റുരച്ചു.

പിറ്റേന്ന് രാവിലെ ഓണപൂക്കളമത്സരവും സംഘടിപ്പിച്ചിരുന്നു. സുലോചന പ്രകാശിന്‍റെ നേടൃത്തത്തിലുള്ള ടീം ഒന്നാം സമ്മാനവും, അനുരേഷ് നരേയ്ന്നിന്‍റെ നേടൃത്തത്തിലുള്ള ടീം രണ്ടാം സമ്മാനവും കരസ്ഥമാക്കി ( രണ്ടു ടീമെ ഉണ്ടായിരുന്നുളൂ എന്‍റെ ഇഷ്ടാ ) 

കലാമണ്ഡലം അംഗങ്ങള്‍ അവതരിപ്പിച്ച ഓണപ്പാട്ടുകള്‍, കൈകൊട്ടിക്കളി, വഞ്ചിപ്പാട്ട് തുടങ്ങി നിരവധി കലാപരിപാടികള്ക്ക് ശ്രീമതി.ലേഖാരാജു ചുക്കാന്‍ പിടിച്ചു.

മ്മ്ടെ പാലക്കാടു ജില്ലയിലെ ചെറുപ്പുളശേരിയില്‍ നിന്ന് വന്ന ഹരീഷ്, സുധീര്‍ എന്നീ പാചകവിദഗ്ധര്‍ അമരക്കാരയിരുന്ന ഓണസദ്യ, മലയാളികളെയൊന്നടങ്കം ഓണസ്മരണകളില്‍ അലിയിച്ചു ചേര്ത്തു്. 

ഹൈ കമ്മീഷണര്‍ ഓഫ് ഇന്ത്യ ടു ടാന്‍സാനിയ മുഖ്യ അതിഥിയായിരുന്നു. 

ശ്രീ മുരളീധരന്‍ & ശ്രീ പ്രദീപ് എന്നിവര്‍ പ്രോഗ്രാം കണ്‍വീനര്‍ ആയിരുന്നു ശ്രീമതി. സുമ നവീന്‍ എം.സി ആയി.

ഒക്കെ കഴിഞ്ഞു ഞങ്ങള് കുട്ടനാടന്‍ പുഞ്ചയിലെ റീമിക്സ് കൂടി ചൊല്ലി അടുത്ത പാട്ടുമല്‍സരത്തിന് കാണാം എന്നു പറഞ്ഞു തല്‍ക്കാലം വിടചൊല്ലി 

വാല് : പായസം ഫ്രിഡ്ജില് വച്ചിട് പിന്നീട് കഴിക്കാന്‍ എന്തൊരു സ്വാദാന്നോ, എല്ലാവരും പറയുന്നതു കേട്ടതാ? 

ഇനി കുറച്ചു ചിത്രങള്‍. അതേന്നെ വിനയന്‍ പിടിച്ചത് തന്നെ. 

Tuesday, August 28, 2012

ഹൃദയം നിറഞ്ഞ ഓണാശംസകള്‍


എന്‍റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍

നാളെ കുടുംബവുമൊത്ത് ഒരു ഓണസദ്യ.

01 September 2012 – ഓണ കളികള്‍ ( തലപ്പന്ത് കളി, കൂടു കൂടു, വടം വലി, കിളിത്തട്ട് ഒക്കെ ഉണ്ട് )  

02 September 2012 – കലാമണ്ഡലം ടാന്‍സാനിയയുടെ ഓണ സദ്യ, ഒപ്പം കൈകൊട്ടികളിയും മറ്റും.

ഇത്രയുമാണ്, ഞങ്ങളുടെ ഈ കൊല്ലത്തെ ഓണാഘോഷങ്ങള്‍ 

എല്ലാവരും നേരത്തെതന്നെ വരണേ ... 

Wednesday, July 25, 2012

മാധുര്യം ഈ ധ്വനി - ചിത്രചേച്ചിക്കൊപ്പം

എപ്പോഴും ചിരിച്ചുകൊണ്ട് 
കലാമണ്ഡലം ടാന്‍സാനിയ ഓരോ ചുവടുകള്‍ കയറി വെന്നിക്കൊടി പാറിച്ചുകൊണ്ടിരിക്കുകയാണ്.


അതിന്‍റെ ഭാഗമാകുവാന്‍ കഴിഞ്ഞതില്‍ ഓരോ അംഗങ്ങള്ക്കും അഭിമാനിക്കാം. കാരണം വെറും ആഘോഷങ്ങള്ക്കു മാത്രമല്ല കലാമണ്ഡലം ടാന്‍സാനിയ പ്രാധാന്യം കൊടുക്കുന്നത്, മറിച്ച് ദാരിദ്ര്യം അനുഭവിക്കുന്ന ആഫ്രിക്കയിലെ വളരെകുറച്ചു പേര്‍ക്കെങ്കിലും ഈ ആഘോഷങ്ങള്‍ ഉപകാരപ്രദമാക്കാനും ശ്രമിക്കാറുണ്ട്.

അതിന്‍റെ ഭാഗമായി, ഇക്കഴിഞ്ഞ 2012 ജൂലൈ 22ന് ധ്വനി എന്ന പേരില്‍ കലാമണ്ഡലം ടാന്‍സാനിയ ദാറുസലാമില്‍ സംഗീതനിശ സംഘടിപ്പിച്ചിരുന്നു.

വളരെയധികം അഭിമാനത്തോടുകൂടിതന്നെ പറയട്ടെ, ഈ പരിപാടി അവതരിപ്പിക്കാനായി ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് ഇവിടെ എത്തിയിരുന്നത് മറ്റാരുമല്ല ഇന്ത്യയുടെ തന്നെ വാനമ്പാടി എന്ന് മുഴുവന്‍ മലയാളികള്ക്കു് അഹങ്കരിക്കാവുന്ന പദ്മശ്രീ Dr. കെ എസ് ചിത്ര, സംഗീത പ്രേമികളുടെ ഹരമായ റിമി ടോമി, പ്രായഭേദമന്യേ എല്ലാവരുടെയും ആരാധ്യനായ ശ്രീ. കര്‍ത്തിക്, വളര്ന്നു വരുന്ന ഗായകന്‍ നിഷാദ്‌ എന്നിവരായിരുന്നു.

ഒരുപാട് മലയാള സിനിമകളുടെയും ടെലിവിഷന്‍ പരമ്പരകളുടെയും അണിയറയിലും സ്ക്രീനിലും ഒരുപോലെ തിളങ്ങിയിട്ടുള്ള, ഒരു പക്ഷെ നിങ്ങള്‍ക്കെല്ലാവര്‍വക്കും സുപരിചിതനായ ശ്രീ. ദിനേശ്‌ പണിക്കരായിരുന്നു, ധ്വനിഇവിടെ ഒരു വിജയകരമാക്കുന്നതിനു മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ചത്.

ശ്രീ അശോകന്‍റെ നേതൃത്തത്തിലുള്ള “ഓര്‍കെസ്ട്രാ” കലാകാരന്മാരുടെ അനായാസ പ്രകടനവും വളരെയധികം ആസ്വാദ്യകരമായിരുന്നെന്നു എടുത്തുപറയെണ്ടാതാണ്.

കലാമണ്ഡലം ചെയര്‍മാന്‍ ശ്രീ.കിഷോര്‍ കുമാര്‍ ഈ വര്ഷം നടത്താന്‍ ഉദ്ദേശിക്കുന്ന ചാരിറ്റി പ്രവര്ത്തശനങ്ങളെ കുറിച്ച് വിശദീകരിക്കുകയും ധ്വനി യുടെ അവതരണത്തിനായി ശ്രീ ദിനേശ്‌പണിക്കരെ വേദിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

“വടക്കുംനാഥന്‍” എന്ന ചിത്രത്തിലെ കളഭം തരാംഎന്ന് തുടങ്ങുന്ന ഭക്തി സാന്ദ്രമായ ഗാനത്തോടെ ചിത്രചേച്ചി സംഗീത മാമാങ്കത്തിന് തുടക്കമിട്ടു.

തുടര്ന്ന്  വേദി ഇളക്കി മറിക്കാനായി വന്നത് മറ്റാരുമല്ല,അതെ റിമി ടോമി തന്നെ. എല്ലാവേദിയിലെയും പോലെ കാണികളോടൊപ്പം ചുവടു വെയ്ക്കാതിരിക്കാന്‍ നമ്മുടെ പലാക്കാരിക്കൊച്ചിനു കഴിഞ്ഞില്ല. എന്നാല്‍, “കൊഞ്ചും ചിലന്കൈ എന്ന ചിത്രത്തില്‍ എസ് ജാനകി പാടിയ ശിങ്കാര വേലനെ ദേവഎന്ന ഗാനം ആലപിച്ച്, ശാസ്ത്രീയ സംഗീതവും തനിക്ക് അനായാസം വഴങ്ങുമെന്ന് അവകാശപ്പെടാന്‍ റിമിക്ക് സാധിച്ചു.

നിഷാദിനെ സംബന്ധിച്ചിടത്തോളം ഒരു തുടക്കക്കാരനാണെന്ന ധാരണ തീരെതെറ്റായിരുന്നു. സംഗീതലോകത്ത് അദ്ദേഹം വളരെ ഉയരങ്ങളിലെത്തുമെന്നുതന്നെ നമുക്ക് പ്രത്യാശിക്കാം.

ഇന്ത്യന്‍ സംഗീതലോകത്ത് തന്‍റേതായ സ്ഥാനം സ്വന്തമാക്കിയ കര്‍ത്തിക് ലളിതമായ അവതരണശൈലികൊണ്ട് കാണികളുടെയെല്ലാം മനസ്സിലിടം സ്വന്തമാക്കി. തമിഴ്‌, ഹിന്ദി, ,മലയാളം, എന്നീ ഭാഷകളിലെല്ലാം ഈ യുവഗായകന്‍ ഗാനങ്ങള്‍ ആലപിച്ചു.

കലാമണ്ഡലം ടാന്‍സാനിയയുടെ സ്വന്തം “തീം സോങ്” എന്ന നിലയില്‍ ശ്രീ.കൈതപ്രം ദാമോദരന്‍ നമ്പൂതിരി എഴുതി, ശ്രീ രവിശങ്കര്‍ ഈണമിട്ട് ചീത്രചേച്ചിയും ജോസ് സാഗറും ആലപിച്ച “ഏഴാം കടലിൻ അക്കരെയെങ്കിലും ഏഴു നിറമുള്ള മഴവിൽ അഴക് കയ്യെത്തും ദൂരെ” എന്ന ഗാനം മുന്‍ ചെയര്‍മാന്‍മാരുടെ സാന്നിധ്യത്തില്‍ ചീത്രചേച്ചിതന്നെ പ്രകാശനം ചെയ്തു. ടാന്‍സാനിയന്‍ മലയാളികള്‍ക്ക് ഏറ്റവും അഭിമാനം നിറഞ്ഞ നിമിഷമായിരുന്നുവത്.  
         
അവസാനമായി ഈ ഗീതാഞ്ജലി ഒരു വന്‍ വിജയമാക്കാന്‍ സഹായിച്ച ഒരുപാടു നല്ല മനസ്സുകള്‍ക്ക് കലാമണ്ഡലത്തിന്‍റെ പേരില്‍ ശ്രീ.മനോജ്കുമാര്‍ നന്ദി അറിയിച്ചു. അവതാരകര്‍ക്കെല്ലാം കലാമണ്ഡലം പുരസ്‌കാരം നല്കി ആദരിക്കുകയുണ്ടായി.

അങ്ങിനെ ശ്രുതി, ടെമ്പോ, സംഗതി, തുടങ്ങിയ പ്രശ്നങ്ങളൊന്നുമില്ലാതെ, ദാറുസലാമിലെ സംഗീതപ്രേമികള്‍ അവര്ക്ക് ഫുള്‍മാര്‍ക്ക് കൊടുത്തു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന ഭാഗ്യം എന്ന വിശ്വാസത്തോടെ ചിത്രചേച്ചിക്കൊപ്പം ഫോട്ടോഎടുക്കാനും ഭയങ്കര തിക്കും തിരക്കുമായിരുന്നു.

എന്‍റെ സുഹൃത് അര്‍ജുന്‍റെ വാക്കുകള്‍
" ചിത്രചേച്ചിയുടെ തേനൂറും ശാരീരവും..പാലപ്പൂവിതളിൻ പരിശുദ്ധിയുമായി നിശാന്തും..നൃത്തചുവടുകൾക്കൊപ്പം കിതപ്പിന്റെ താളങ്ങൾ ഒട്ടുമില്ലാതെ റിമി ടോമിയും..ആബാലവൃദ്ധം ജനങ്ങളെയും കയ്യിലെടുത്ത് ഈ രാവിന്റെ താരമായി കാർത്തികും..മറക്കാൻ ആവാത്ത ഒരു സുന്ദരസായാഹ്നം-രാത്രി.." 

ദാറുസലാമിലെ മലയാളികള്‍ക്ക് മുഴുവന്‍ സന്തോഷം നല്‍കുന്ന മറ്റൊരു കാര്യം ചിത്രചേച്ചി പങ്കുവെയ്ക്കുകയുണ്ടായി. വര്‍ഷങ്ങള്‍ക്ക്മുന്പെ, അവരുടെ വല്യച്ചന്‍ ടാന്‍സാനിയയില്‍ ഉണ്ടായിരുന്നെന്ന് മാത്രമല്ല അദ്ദേഹം കലാമണ്ഡലം ടാന്‍സാനിയയുടെ സ്ഥാപകരിലൊരാള്‍ കൂടിയായിരുന്നു എന്ന് പറയുമ്പോള്‍ ചിന്നക്കുയിലിന്റെ മുഖം നിരുപമ പ്രഭയോടെ തിളങ്ങി. ആ സ്മൃതികള്‍ക്ക് മുന്നില്‍ നമുക്കും നമിക്കാം.


നന്ദി.


ചിത്രങള്‍ : by വിനയന്‍ 
ദിനേഷ് പണിക്കര്‍ & ചിത്ര 
lovely Rimi Tomy 
Full of Energy 
Stylish Performer - Karthik 
Chairman - Kishor Kumar
തീം സോങ്  CD - പ്രകാശനം 
 

1൦൦൦ ത്തിലേറെ വരുന്ന കാണികള്‍ 
ദാറുസലാമിലെ ചുണകുട്ടി 
ശോ ഇവരെകൊണ്ട് തോറ്റു
കാര്‍ത്തിക്‌ & റിമി 
പിന്നലാതെ 
അകലെ അകലെ...
എലിശേരി, ഛെ അല്ല അവിയല്‍ 


അശോകേട്ടന്‍ 
ഈ ബ്ലോഗിന്‍റെ ഐശ്വര്യം - ആരാധകരെ അഭിസംബോധനചെയ്യുന്നു വാര്‍ത്തകള്‍ : മലയാള മനോരമ | മാതൃഭൂമി | ദീപിക 

Monday, June 25, 2012

ടാന്‍സാനിയ കേരള നൈറ്റ് & ഫുഡ് ഫെസ്റ്റിവല്‍


കലാമണ്ഡലം ടാന്‍സാനിയയുടെ “കേരള നൈറ്റ് ഫുഡ് ഫെസ്റ്റിവല്‍”

സ്ഥലം : ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍, ദാര്‍ സലാം. ടാന്‍സാനിയ
തീയതി : 23 ജൂണ്‍ 2012 – 07.00 pm

MC  : ശ്രീമതി വിമല ജയരാജ്

ദാര്‍ സലാമില്‍, കലാമണ്ഡലം ടാന്‍സാനിയ, ഇന്ത്യന്‍ ഹൈ കമ്മീഷന്‍ ടാന്‍സാനിയയുടെ സഹകരണത്തോടുകൂടി “കേരള നൈറ്റ് & കേരള ഫുഡ് ഫെസ്റ്റിവല്‍” നടത്തി

ശ്രീമതി. ഹേമലത ഭാഗീരത്ത്, (ഇന്ത്യന്‍ ഹൈ കമ്മീഷന്‍ ഓഫ് ടാന്‍സാനിയ) ചീഫ് ഗസ്റ്റ് ആയിരുന്നു, ഒപ്പം ജപ്പാന്‍, മെക്സികൊ, സോമാലിയ എന്നീ രാജ്യങ്ങളിലേയും അമ്പാസഡര്‍മാര്‍ ഹൈ കമ്മീഷണറുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് എത്തിയിരുന്നു.

മിസ്സ്. ആര്യ പ്രകാശിന്‍റെ കേരളനടനത്തോടെ പ്രോഗ്രാം ആരംഭിച്ചു, ശ്രീമതി ചാന്ദിനി ജയരാജ് ചിട്ടപ്പെടുത്തിയ കേരളനടനം മിസ്സ് ആര്യയുടെ നടനപാടവം എടുത്തുകാണിക്കുന്നതായിരുന്നു.

തുടര്‍ന്നു മിസ്സിസ്. ശ്രീപ്രിയ കിഷോറിന്‍റെ നേതൃത്തത്തില്‍ തിരുവാതിരകളി, അവര്‍ തന്നെ ചിട്ടപ്പെടുത്തിയ ഒപ്പന എന്നീ കലാപരിപാടികള്‍ അവതരിപ്പിച്ചു.

ടാന്‍സാനിയയുടെ, അല്ലെങ്കില്‍ ഒരുപക്ഷേ ആഫ്രിക്കയുടെ തന്നെ ചരിത്രത്തില്‍ ആദ്യമായി ശ്രീ. അനില്‍കുമാര്‍ & ശ്രീ. സോജന്‍ എന്നിവര്‍ ചിട്ടപ്പെടുത്തി അവതരിപ്പിച്ച മാര്‍ഗ്ഗംകളി മറുനാടന്‍ മലയാളികളുടെ അര്‍പ്പണഭോദം വെളിവാക്കുന്നതായിരുന്നു.

തുടര്‍ന്നു ശ്രീമതി.മഞ്ജു ശ്രീകുമാറീന്‍റ് നേതൃത്തത്തില്‍ 96 ഓളം കലാകാരികളെയും പകെടുപ്പിച്ചു നടത്തിയ “waves of India” എന്ന പ്രോഗ്രാം, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും വൈവിധ്യങ്ങള്‍ ഒരു കുടക്കീഴില്‍ ഏറ്റവും നന്നായി അവതരിപ്പിച്ചപ്പോള്‍ അവിടെതടിച്ചു കൂടിയ 2000 ത്തോളം വരുന്ന കാണികള്‍ക്ക് ഏറ്റവും നല്ല ദൃശ്യവിരുന്നായി മാറി.

തുടര്‍ന്നു നടന്ന “കേരള ഫൂഡ് മേള” കേരളത്തിന്‍റെ തനതു രുചികള്‍ വിളമ്പിയ 12 വിവിധ ഭക്ഷണ സ്റ്റാളുകള്‍ കൊണ്ട് സമൃദ്ധമായിരുന്നു. 

1980കളിലെ നാടന്‍ തട്ടുകകളെ ഓര്‍മ്മിപ്പിച്ച സ്റ്റാളുകളും, എവിടെ ചെന്നാലും താരമാകുന്ന “കേരള പൊറോട്ട” സ്റ്റാളും, ഇലയടയും ഉണ്ണിയപ്പവും കപ്പയും മീന്‍ കറിയും ഒക്കെ മലയാളികള്‍ക്കൊപ്പം മറ്റു ദേശകാരും ആവേശത്തോടെ കഴിക്കുന്ന കാഴ്ചകള്‍ സമ്മാനിച്ചാണ് പ്രോഗ്രാം അവസാനിപ്പിച്ചത്. 

കലാമണ്ഡലം ടാന്‍സാനിയയ്ക്കു ഒരു പൊന്‍തൂവല്‍ കൂടി. 

വാല് : ഞാന്‍ നോട്ടമിട്ട് വച്ചിരുന്ന പല ഭക്ഷണസാധനങ്ങളും എനിക്കു കിട്ടിയില്ല, പരിപാടി കഴിഞ്ഞപ്പോഴേക്കും ആണ്പീള്ളേരു സാധനം കാലിയാകി. 

കുറച്ചു ചിത്രങള്‍ 
മാര്‍ഗം കളി

വെട്ടിച്ചിറ ഡെയിമണ്‍ , "കുല"നടത്താന്‍ വന്നതാ.

കാണുംപോലല്ല, പുലിയാ, പുലി.

തല നരച്ച ചെറുപ്പകാരന്‍, എന്നിട്ട് പൊറോട്ട ഒന്നും തന്നില്ല.

ആര്യ യുടെ കേരള നടനം.

ഒപ്പന 

ഹോ എന്‍റമ്മേ 

ലതാണ്, ആഫ്രിക്ക മക്കളെ 

പിന്നില്‍ തിരക്ക് കാണാം 


കലര്‍ഫുള് പഞ്ചാബി

ഇടിയപ്പം, ഇഡി ഫ്രീ 

തങ്കപ്പന്‍ ടീ , കടം പറയരുതേ 

ചുമ്മാ

ആപ്പം

എന്നാ സ്റ്റേജാ മോനേ.

തിരുവാതിര കളി.

മലയാളി മങ്കമാര്‍ 

പൊറോട്ട, ചൃട്രം മാത്രം ബാക്കി 

അച്ചപ്പം , അപ്പം, ഇലയട

ഒരു ബാലരമ  കിട്ടുമോ?


ചിത്രങള്‍ക്കു കടം : ശ്രീരാജ്  & വിനയന്‍