Monday, January 30, 2012

നിങ്ങള്ക്കും ആകാം കോടീശ്വരന്‍


ബുദ്ധിയുള്ള മലയാളിയും പ്രബുദ്ധരായ ഏഷ്യാനെറ്റും എന്നും കൂടി ഇതിനെ വായിയ്ക്കാം.

രാവ്വിലെ മോന്തപുസ്തകത്തില്‍ കയറിയപ്പോള്‍ മുതല്‍ കാണുന്നു, ഏഷ്യാനെറ്റ് ആളെ പറ്റിക്കുന്നു എന്നും പറഞ്ഞു ഒരു ഫോട്ടോ ഉണ്ടാക്കി ആരും വോട്ട് ചെയ്യരുത് എന്നൊക്കെ പറഞ്ഞു ഒരു മാതിരി.

ഏഷ്യാനെറ്റില്‍ ഉടന്‍ ആരംഭിക്കാന്‍ പോകുന്ന പരിപാടിയാണ് “നിങ്ങള്ക്കും ആകാം കോടീശ്വരന്‍”

Who wants to be a millionaire എന്ന അമേരിക്കന്‍ ഷോയുടെ ചുവടുപിടിച്ചു അനേകം ഭാഷകളില്‍ ഉണ്ടായ ഷോ പോലെ ഒന്നാണ് ഇത് എന്നു അതിന്‍റെ രൂപ ഭാവങ്ങള്‍ കാണുമ്പോള്‍ തോന്നുന്നത്. അതുകൊണ്ടു തന്നെ ഇപ്പോ ചോദിക്കുന്ന ചോദ്യങ്ങള്‍ ലളിതമാവാം ഒപ്പം കൂടുതല്‍ ആളുകള്‍ക്ക് പങ്കെടുക്കാന്‍ ഉള്ള അവസരം നല്‍കുകയും ഇറക്കിയ കാശ് ലാഭത്തോടെ തിരിച്ചുപിടിക്കുക എന്ന മിനിമം ബിസിനസ് മൈന്‍ഡ് ഉണ്ടാവുകയും ചെയ്യും എന്നു ഞാന്‍ കരുത്തുന്നു.

ഹിന്ദിയില്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച സംഭവം അതിന്‍റെ സ്പോണ്‍സെര്‍സ് കൊണ്ട് മാത്രം ലാഭത്തില്‍ ആണ് ഈന് വിശ്വസിക്കാം, എങ്കിലും മലയാളം എന്ന “ഠാ” വട്ടത്തില്‍ വച്ച് കളിക്കുമ്പോള്‍ സംഭവം ലാഭത്തില്‍ ആക്കാണമെങ്കില്‍ എന്തൊക്കെ ചെയ്യാന്‍ പറ്റുമോ അതൊക്കെ വര്‍ക്ക് ചെയ്തേ മതിയാവൂ അതില്‍ ആരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല.

ഇനി 5 രൂപ് sms ചര്‍ജിന്‍റെ കാര്യം, ഒരു sms അയച്ചാല്‍ ചിലപ്പോ കിട്ടാന്‍ പോകുന്നത് കോടികള്‍ ആയിരിയ്ക്കും, എന്തായാലും നഷ്ടം 10 രൂപയില്‍ കൂടുതല്‍ ആവാന്‍ വഴിയില്ല. അപ്പോ നിങ്ങള് ലോട്ടറി എടുക്കുന്നതിനെക്കാള്‍ കുറച്ചു മുതല്‍മുടക്കില്‍ ചെയ്യാന്‍ പറ്റുന്ന കാര്യം ഇതുതന്നെയാണ്.

ഇത് ഇവിടെ ഇങ്ങനെ എഴുതാന്‍ കാരണം എന്തിനെയും ഏതിനെയും കണ്ണും പൂട്ടി വിമര്‍ശിക്കുക / എതിര്‍ക്കുക എന്ന മലയാളികളുടെ ധാര്‍ഷ്ട്യം അല്ലെങ്കില്‍ എല്ലാം അറിയുന്നവന്‍ എന്ന ഭാവം ആണ് ഇത്തരത്തില്‍ ഉള്ള കുപ്രചാരണങ്ങള്‍ ഉണ്ടാക്കാന്‍ സഹായിക്കുന്നത്. ഇതൊരുതരം മാനസികരോഗം ആണ് എന്നു പറയാതെ വയ്യ.

ഇന്ത്യയില്‍ ഉള്ളവര്‍ക്കെ പങ്കെടുക്കാന്‍ പറ്റൂ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതുകൊണ്ടുതന്നെ നിങ്ങള്ക്ക് പങ്കെടുക്കാന്‍ പറ്റുമെങ്കില്‍ അത് ചെയ്യണം എന്നാണ് എനിക്കു പറയാന്‍ ഉള്ളത്.


വാല് : ഏഷ്യാനെറ്റ് എന്‍റെ അമ്മായിയപ്പന്‍റെ വകയല്ല.

രാവിലെ കണ്ട ഒന്നുരണ്ട് സാധനം ( ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം )

  
28 comments:

Echmukutty said...

ഉം ഉം പങ്കെടുത്തിട്ട് വേണം നമുക്ക് അവരു ചോദിയ്ക്കണ ചോദ്യത്തിനൊന്നും ഉത്തരം അറിയില്ല എന്ന് തലയിളക്കിക്കാണിയ്ക്കണത് ലോകം മുഴുവൻ കാണാൻ.......പിന്നെ സൂര്യനു കീഴെയുള്ള സകലതും അറിയാമെന്ന ഭാവം എവിടെക്കൊണ്ടു പോയി ഒളിപ്പിയ്ക്കും?

ജീ . ആര്‍ . കവിയൂര്‍ said...

ഡാനിയല്‍ താങ്കള്‍ പറഞ്ഞത് ശരി തന്നെ അക്ഷരത്തെറ്റുകള്‍ ചുണ്ടി കാടിയത്തിനു നന്ദി തിരുത്തുന്നു
മലയാളികളെ തന്നെ പറ്റിക്കാം എന്ന് ഏഷിയാ നെറ്റിന്‍ ഗുജറാത്തി മുതലാളിക്ക് മനസ്സിലായി മലയാളികളെ
എങ്ങിനെ കുപ്പില്‍ ഇറക്കാം എന്ന് , കോടി ഉടുപ്പിച്ചു ഈശ്വരന്‍ ആക്കാമല്ലോ

പട്ടേപ്പാടം റാംജി said...

എന്നാണു ലാസ്റ്റ്‌ ഡേറ്റ്?

മെഹദ്‌ മഖ്‌ബൂല്‍ said...

അപ്പോള്‍ ഒരു കൈ നോക്കാം അല്ലേ..

ആചാര്യന്‍ said...

മറ്റൊരു പട്ടികകള്‍ ഷോ കൂടി ...അയക്കൂ അയക്കൂ.

ഷാജു അത്താണിക്കല്‍ said...

അനിക്ക് അവസാനം പറഞ്ഞതില്‍ എന്തൊ അത്ര വിശ്വാസം പോര ഹഹാഹ്ഹ

പ്രഭന്‍ ക്യഷ്ണന്‍ said...

ഞാനില്ല... ഞാൻ പണ്ടേ കോടീശ്വരനാ...!!
വേണ്ടവർ നോക്കട്ടെ.
പുവർ ഫെലോസ്..!!!!

Ismail Chemmad said...

എന്തെരോ ഏതോ

K@nn(())raan*خلي ولي said...

ഹഹഹാ..!

moideen angadimugar said...

"വാല് : ഏഷ്യാനെറ്റ് എന്‍റെ അമ്മായിയപ്പന്‍റെ വകയല്ല."

വിശ്വാസിക്കാൻ ഇത്തിരി പ്രയാസമാണ് മനോജ്.

TP Shukoor said...

മൊട്ടക്ക് കിട്ടിയാല്‍ എനിക്കൊരു കട്ടന്‍ചായ മതി

കൊമ്പന്‍ said...

കാത്തിരുന്നു കാണാം നമുക്ക്

umesh pilicode said...

ക്ലും ... :))

Jefu Jailaf said...

കോടീശ്വരന്‍ പാപ്പരായി എന്ന് വായിക്കേണ്ടി വരുമോ കുറച്ചു കഴിഞ്ഞാല്‍.

Villagemaan/വില്ലേജ്മാന്‍ said...

കോടീശ്വരന്‍ ആയിക്കഴിഞ്ഞാല്‍ ഉറക്കം നഷ്ടാവും ! അതോണ്ട് ....വേണ്ട !

Naushu said...

നമ്മളില്ലേയ്..... :)

എം.അഷ്റഫ്. said...

പോസിറ്റീവായി എടുക്കാം. അല്ലേ.

ഒരു ദുബായിക്കാരന്‍ said...

പോസ്റ്റ്‌ നന്നായി മനോജ്‌ ..ഫേസ് ബുക്കിലെ പോസ്റ്റുകള്‍ കണ്ടപ്പോള്‍ എനിക്ക് തോന്നിയ കാര്യം തന്നെയാണ് മനോജും പറഞ്ഞത്..ഏഷ്യാനെറ്റ്‌ SMS അയക്കാനോ മത്സരത്തില്‍ പങ്കെടുക്കാനോ ആരെയും നിര്‍ബന്ധിക്കുന്നില്ലല്ലോ...പുതിയ മനസുള്ളവര്‍ പങ്കെടുത്താല്‍ പോരെ? ഇത് മനോജ്‌ പറഞ്ഞ മറ്റേ അസുഖം തന്നെ ..എന്ത് കണ്ടാലും വിമര്‍ശിക്കുക..അന്‍പതും നൂറും കൊടുത്തു ലോട്ടറി എടുക്കാം...വൈകിട്ട് ബീവരേജില്‍ പോയി ക്യൂ നില്‍കാം ...അതിനൊന്നും ഇവിടെ ആര്‍ക്കും ഒരു പരാതിയും ഇല്ല...

mottamanoj said...

Echmukutty, മെഹദ്‌ മഖ്‌ബൂല്‍ : എന്നാലും ഒരു കൈ നോക്കുന്നതില്‍ തെറ്റില്ല

ജീ . ആര്‍ . കവിയൂര്‍ ; നന്ദി

പട്ടേപ്പാടം റാംജി : ഈ വീക്കുമ് കൂടി ഉണ്ടെന്ന് തോന്നുന്നു. എനിക്കും ശരിക്ക് അറിയില്ല.

umesh pilicode : വെള്ളത്തില്‍ വീണോ , നോക്കി നടക്കണം.

Jefu Jailaf : ലോട്ടറി അടിക്കുന്നവരുടെ കാര്യം ചിലപ്പോ അങ്ങിനെ ആവാം, അപ്രതീക്ഷിതമായി വരുമ്പോള്‍ എന്തു ചെയ്യണം എന്നറിയാതെ പാപ്പരാവുന്നതും ഉണ്ടാവാം.


TP Shukoor : ഓകെ ഒരു പരിപ്പുവടകൂടി തരം.

കൊമ്പന്‍ : കാത്തിരിക്കൂആചാര്യന്‍ : ഓരോരുത്തരുടെ കാഴ്ചപ്പാടാന്

moideen & ഷാജു : അങ്ങിനെ അവര്‍ കരുതാന്‍ തയ്യാറായാല്‍ എനിക്കു വിരോധമില്ല.

Villagemaan/വില്ലേജ്മാന്‍ : അത് ശരി.

പ്രഭന്‍ ക്യഷ്ണന്‍ : സോറിട്ടോ

K@nn(())raan*خلي ولي : നന്ദി.

Ismail Chemmad : ചിലപ്പോ ഷോ ഹിറ്റാവും.

Naushu : എന്താ മാഷെ അങ്ങിനെ പറയാതെ.

ഒരു ദുബായിക്കാരന്‍ : ലാത് തന്നെ. കോഡ് കൈ

shafi poonoor said...

oru ky nokkam

shafi poonoor said...

oru ky nokkam

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

അനേകം ഈശ്വരന്മാർ നമ്മുടെ നാട്ടിലും ഇനി ഉണ്ടാകട്ടേ...

ബൈജുവചനം said...
This comment has been removed by the author.
Sameer Thikkodi said...

ചൂതാട്ടം അതേതു രീതിയിലായാലും അതതു തന്നെ... കുറഞ്ഞ പണത്തിനു പറ്റിച്ചാലും കൂടിയതായാലും ലതും ലതു തന്നെ...ലോകത്തിലെ ഏറ്റവും വലിയ (ഉയരം കൂടിയ) കെട്ടിടം 'കേരളത്തിലെ' ഏതു നഗരത്തിൽ സ്ഥിതി ചെയ്യുന്നു എന്ന ചോദ്യം തന്നെ മതി ഇതവതരിപ്പിക്കാൻ 'ഷിറ്റാ'ശാൻ തന്നെ വേണമെന്നില്ല എന്ന്... കിട്ടിയാലൂട്ടി എന്നു നമ്മെ കൊണ്ട് ചിന്തിപ്പിക്കുന്ന പുത്തൻ കച്ചവട തന്ത്രം.. ഇതൊന്നും വിമർശിക്കാൻ പാടില്ല എന്നു പറയുന്നതിനോട് യോജിപ്പില്ല.... താങ്കൾക്ക് കഴിയുമെങ്കിൽ അനുകൂലിക്കാം എതിർക്കാം... എതിരായി ബോധവൽക്കരണം നടത്താനും സാധിക്കണം...

ആരെ എങ്ങിനെ ഏതു രീതിയിൽ തെരഞ്ഞെടുക്കുന്നു; ഏതു മാനദണ്ഡം എന്നൊക്കെ ആരറിഞ്ഞാലെന്ത്? അറിഞ്ഞില്ലെങ്കിലെന്ത്?? സമ്മാനം കൊടുത്താലെന്ത് ?? ഇല്ലേലെന്ത്?? 1000 പിരിച്ചിട്ട് 'അര' കൊടുക്കാം .. ഹല്ല പിന്നെ...

Sandeep.A.K said...

ലോട്ടറി, കോടീശ്വരന്‍ , ഡീല്‍ ഓര്‍ നോ ഡീല്‍ ഇത്യാതി പരിപാടികളോട് പണ്ടേ താത്പര്യമില്ല.. സ്വന്തം പ്രയത്നത്തില്‍ വിശ്വാസമില്ലാതെ ഭാഗ്യവും, കാശുണ്ടാക്കാനുള്ള എളുപ്പവഴിയും തിരയുന്നവര്‍ക്കും പറ്റിയ വഴിയാണ് അതെന്നു എന്നത്തെയും പോലെ ഞാനിപ്പോഴും അഭിപ്രായപ്പെടുന്നു..

അങ്ങനെ ചാടുന്നവരെ വിറ്റു കാശു വാരാന്‍ അതിബുദ്ധിമാന്മാരും ഉണ്ടാവും... ഇതിനു ജയ് വിളിക്കാനുമില്ല... തെറി വിളിക്കാനുമില്ല...
ചെറിയ മത്സ്യങ്ങളെ വലിയ മത്സ്യങ്ങള്‍ വിഴുങ്ങുമെന്ന ബൈബിള്‍ വചനം അനുസ്മരിച്ചു കൊണ്ട്, ആ പ്രപഞ്ച നിയമത്തെ അംഗീകരിച്ചു കൊണ്ട്.... നിസ്സംഗമായി....

സ്നേഹപൂര്‍വ്വം
സന്ദീപ്‌

മണ്ടൂസന്‍ said...

ഏഷ്യാനെറ്റ് നിന്റെ അമ്മായിയപ്പന്റെ വകയല്ലെങ്കിൽ എന്ത് പിണ്ണാക്കിനാ ഈ പരിപാടിയെ ഇങ്ങനെ പൊക്കിപ്പറയണേ എന്നൊന്നും ഞാൻ ചോദിക്കില്ല്യാ. നമുക്ക് കാത്തിരുന്നു കാണാം. നല്ല വിവരണം, ചെറുതായിപ്പോയോ ന്നൊരു സംശയം. ആശംസകൾ.

mottamanoj said...

ഷാഫി, മുരളി, ബൈജു, സമീര്‍ സന്ദീപ് മണ്ടൂസന്‍ എള്വര്‍ക്കും നന്ദി ട്ടോ

mottamanoj said...

സന്ദീപ് : എളുപ്പം കാഷ് വേണം എന്നുള്വര്‍ ത്തന്നെയാണ് എളുപ്പം കാഷ് ചിലവ്വാക്കുകയും

സമീര്‍ : കാത്തിരുന്ന് കാണാം. അതാണ് ആ ഷോയുടെ വിജയവും. മലയാളത്തിലേക്കു മാത്രമായി ഒരു പട്ടിക്കല്‍ ഉണ്ടാവും എന്നു തോന്നുന്നില്ല.

മണ്ടൂസന്‍ : ചിലപ്പോ ബിരിയാണി കിട്ടിയാലോ

Post a Comment