Monday, February 27, 2012

ഹര്‍ത്താല്‍ - ദൈവത്തിന്‍റെ സ്വന്തം


കേരളത്തിന്‍റെ സ്വന്തം ആഘോഷമായ ഹര്‍ത്താല്‍, ഒരു ഇവന്‍റ് എന്നരീതിയില്‍ ഏറ്റവും നല്ലരീതിയില്‍ നടത്തികാണിക്കുന്ന കൊച്ചു കേരളം ലോകത്തിന് തന്നെ മാതൃകയാണ്, അല്ലെങ്കില്‍ ലോകജനതയ്ക്കു തന്നെ ആശ്ചര്യമാണ്.

പലപ്പോഴായി പലരും പറഞ്ഞിട്ടുളതാണെങ്കിലും പിന്നേം പറയാതെ വയ്യ.

ബന്ദ് നിരോധിച്ച കോടതിവിധി പുല്ലുപോലെ കണ്ട് “ഹര്‍ത്താല്‍” എന്ന് ഓമനപ്പേരിട്ടു പുതിയ കുപ്പിയിലേക്ക് പഴയവീഞ്ഞു കൊണ്ടുവന്നപ്പോള്‍ ശരിക്കും വെല്ലുവിളിക്കുന്നത് ആരോടാണ് ? എന്തിനാണ് ?

ഇപ്പോ കാണുന്നത് ഹര്‍ത്താല്‍ പ്രഖ്യാപിക്കാന്‍ മല്‍സരമാണ്. ഇന്ന് ഞാനെങ്കില്‍ നാളെ നിന്‍റെവക. കഷ്ടം!

എന്തിനും ഹര്‍ത്താല്‍, പെട്രോള്‍ വില കൂട്ടിയാല്‍, ഒരുത്തന്‍ മറ്റവനെ വെട്ടിയാല്‍, ആരെങ്കിലും മിണ്ടിയാലും മിണ്ടിയില്ലെങ്കിലും, എന്നുവേണ്ട സര്‍വത്ര കാരണങ്ങള്‍. എന്നിട്ട് ഇന്നുവരെ എന്തിനെങ്കിലും ഹര്‍ത്താല്‍ കൊണ്ട് പരിഹാരം ഉണ്ടായിട്ടുണ്ടോ ?

പുതുവര്‍ഷം പിറന്നതില്‍ ശേഷം മാത്രം 12ഓളം ഹര്‍ത്താല്‍ കേരളത്തില്‍ ഉണ്ടായി എന്നു ഞാന്‍ മനസ്സിലാകുന്നു. വളരെ നല്ലത് കീപ്പ് ഇറ്റ് അപ്പ്.

ഒരു കേരള ഹര്‍ത്താല്‍ എന്നത് ചുരുങ്ങിയത് 500 കോടിയെങ്കിലും നഷ്ടം വരുമെന്നത് എവിടെയൊക്കെയോ വായിച്ചറിഞ്ഞു. എന്തുകൊണ്ടാണ് ഇനിയും ഈ പ്രാകൃതസംസ്കാരം വലിച്ചെറിയാത്തത് ?

ഹര്‍ത്താല്‍ നടത്തുന്നതുകൊണ്ടു ശരിക്കും ആര്‍ക്കാണ് നേട്ടം? സാധാരണ ജനങ്ങള്‍ ഹര്‍ത്താല്‍ ആഗ്രഹിക്കുന്നുണ്ടോ ? അതോ കല്യാണവും, ചോറൂണും ഒക്കെ പോലെ ഇതും ഒരു അവശ്യ ചടങ്ങായി മലയാളി ഏറ്റെടുത്തുവോ ?

ഹര്‍ത്താലില്‍ ലോകേറെക്കോര്‍ഡിലേക്ക് കുതിക്കുന്ന കേരളത്തെ, ചില തല്‍പര കക്ഷികള്‍ മനപ്പൂര്‍വം ഇല്ലാതാക്കാന്‍ അല്ലെങ്കില്‍ ഈ റെക്കോര്‍ഡ് തട്ടിപറിക്കാന്‍ ശ്രമിക്കുന്നതിന്‍റെ ഫലമായിട്ടാണ് കഴിഞ്ഞ ദിവസം “വിളപ്പില്‍ ശാലയില്‍” ചില പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ മറ്റു ചില “കഴുതകള്‍” തളികളഞ്ഞത് എന്നു വേണം കരുതാന്‍.

ഈര്‍കിലി പാര്‍ട്ടിയായാലും ഹര്‍ത്താല്‍ ആഹ്വാനം ചെയ്താല്‍ പിന്നെ എല്ലാവരും അത് വിജയിപ്പിക്കുക എന്ന ന്യൂട്ടന്‍റെ അടിസ്ഥാന തത്ത്വം ആണ് അന്നവിടെ ചോദ്യം ചെയ്യപ്പെട്ടത്.

എന്തായാലും ഹര്‍ത്താല്‍ വിജയിപ്പിക്കുന്നതില്‍ മീഡിയ വഹിക്കുന്ന പങ്ക് ചില്ലറയല്ല, അല്ലെങ്കില്‍ അവരാണ് അത് വിജയിപ്പിക്കുന്നത്.

ആരെങ്കിലും ഒരുത്തന്‍ അവന്‍റെ കക്കൂസിലിരുന്നു നാളെ ഹര്‍ത്താല്‍ എന്നു ആഹ്വാനം ചെയ്താല്‍, അത് ഏറ്റുപിടിക്കുന്നത് ടി വി കാര് തന്നെയാണെന്ന് പറയത്തിരിക്കാനും വയ്യ.

ഇന്ന് വരെ നടത്തിയ എത്ര ഹര്‍ത്തലുകള്‍ അതിന്‍റെ ആവശ്യങ്ങള്‍ അഗീകരിച്ചു വിജയം നേടിയിട്ടുണ്ടെന്ന് എത്ര പേര്‍ക്കു പറയാനാവും, അല്ലെങ്കില്‍ എത്ര ഹര്‍ത്താല്‍ സാധാരണജങ്ങള്‍ക്കായി നടത്തി എന്ന്‍ പറയാന്‍ കഴിയും.  അതുകൊണ്ടു തന്നെ, പ്ലീസ് പ്ലീസ്, ഒരു ഹര്‍ത്താല്‍ എങ്കില്‍ ഒരെണ്ണം അതെങ്കിലും ഒഴിവാക്കി മറ്റു സമരമുറകള്‍ കൊണ്ടുവരണം. അതിനുള്ള സമയം എന്നേ കഴിഞ്ഞുപോയെങ്കിലും ....

സാധാരണ ജനങ്ങളെ ജീവിക്കാന്‍ അനുവദിക്കണം ഒരപേക്ഷയാണ്. 

അല്ലെങ്കില്‍ കൊടിയുടെ നിറം നോക്കിയല്ലാതെ ജനങ്ങളുടെ കൂട്ടായ്മ ഇത്തരം ശുംഭതരങ്ങളെ കണ്ടില്ലെന്നു നടിക്കണം. അതുമല്ലെങ്കില്‍ കോടതിതന്നെ ഇടപെട്ട് ഹര്‍ത്താലും നിര്‍ത്തലാകണം.

ശ്രീ കെ എം ഹരിദാസ് വിവരാകശനിയമ പ്രകാരം ചോദിച്ചു വാങ്ങിയ ഹര്‍ത്താലിനെപ്പറ്റിയുള്ള ഒരു മറുപടി ഇവിടെ ക്ലിക്കിയാല്‍ വായിയ്ക്കാം.

*ചിത്രത്തിന് കടപ്പാട് ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ കിട്ടിയത്. 

31 comments:

mottamanoj said...

ഹര്ത്താലില്‍ ലോകേറെക്കോര്ഡിലേക്ക് കുതിക്കുന്ന കേരളത്തെ, ചില തല്‍പരകക്ഷികള്‍ മനപ്പൂര്‍വം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിന്റെ ഫലമായിട്ടാണ് കഴിഞ്ഞ ദിവസം “വിളപ്പില്‍ ശാലയില്‍” ചില പാര്ട്ടികള്‍ ആഹ്വാനം ചെയ്ത ഹര്ത്താല്‍ മറ്റു ചില “കഴുതകള്‍” തളികളഞ്ഞത് എന്നു വേണം കരുതാന്‍

ശ്രീ said...

നല്ല പോസ്റ്റ്!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ദൈവമെ നേരത്തെ ബുക്ക്‌ ചെയ്തു പോയതാണ്‌ ടിക്കറ്റ്‌

പിന്നല്ലെ അറിഞ്ഞത്‌ ഇന്നു രാത്രി 12 മുതല്‍ പണിമുടക്കും എന്ന്
നാളെ കാലത്ത്‌ 8.50 നു വണ്ടി
:)

Joy Varghese said...

Happy Hartal

ബൈജുവചനം said...

നമ്മെ നന്നാക്കാൻ ഒടേംതമ്പുരാന്ന് പോലും ആകില്ല!

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

കേരളീയന്റെ ജന്മാവാകാശമായി മാറിയിരിക്കുകയാണല്ലോ ഈ ഹർത്താലുത്സവങ്ങൾ അല്ലേ ഭായ്

പട്ടേപ്പാടം റാംജി said...

എന്തിനും ഏതിനും എന്നത് മാറ്റേണ്ടത് തന്നെ.

ജീ . ആര്‍ . കവിയൂര്‍ said...

ഹാലിളക്കി വരുന്നവന്‍ ഹര്‍ത്താല്‍ എന്ന് കേള്‍ക്കുമ്പോള്‍ പിന്നെ തെടുകയായി പാവം ഇരുകാലി പറവയുടെ ജീവനും കുപ്പികളുടെ വയറൊഴിച്ച് പൊട്ടിച്ചെറിയാന്‍ ഉള്ളൊരു ആക്രാന്തമാണ്
ബെന്തിന്റെ സ്വന്തം നാട്ടില്‍ ,ദൈവത്തിന്റെ അല്ല ചെകുത്താന്റെ നാട്ടില്‍ എന്ന് പറയുകയാണ് ഉത്തമം

TP Shukoor said...

പിന്നേ... നടന്നത് തന്നെ. പട്ടാളഭരണം വരുമ്പോള്‍ വേണമെങ്കില്‍ നോക്കാം.

മനോജിന്‍റെ ഈ അഭ്യര്‍ത്ഥന എന്നും പ്രസക്തമായിരിക്കും എന്നര്‍ത്ഥം.

ഷാജു അത്താണിക്കല്‍ said...

ഒരു ഹര്‍ത്താല്‍ ആശംസകള്‍

sm sadique said...

ചുമ്മാ ഇരുന്ന് ഇരുന്ന് കുഴഞ്ഞു. നാളെ ഹർത്താലാ. ഇച്ചിരി വിശ്രമിക്കാം. ഇച്ചിരി മാത്രം.....

വിനുവേട്ടന്‍ said...

എന്ത് പറയാൻ മനോജ്... ഇത് നമ്മുടെ നിയോഗം...

ഇവിടെ നിന്നും ഒരാൾ ഇന്ന് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്... നാളെ രാത്രി പന്ത്രണ്ട് മണി വരെ തിരുവനന്തപുരം എയർപോർട്ടിൽ നരകിക്കാനാണ് അദ്ദേഹത്തിന്റെ വിധി... ഇത് പോലെ എത്രയോ പേർ... എത്രയോ കുടുംബങ്ങൾ...

ഈ ഹർത്താലിനും പണിമുടക്കിനും പകരമായി പുതിയൊരു മാർഗ്ഗം നോക്കിയാലെന്താ ഇവർക്ക്... 24 മണിക്കൂർ നിരാഹാരം അനുഷ്ടിക്കുക എന്നൊരു പുതിയ മാർഗ്ഗം...

മുക്കുവന്‍ said...

people would like to go to work and open shops. but those idiots ( paid gundas of the party) attack them, no one is giving protection to them.

make a rule and implement it well to protect the people who is ready to work.

khaadu.. said...

ഹര്‍ത്താലില്ലാതെ എന്ത് കേരളം... ഇന്നലെ ആലപ്പുഴ, അതിന്റെ മുന്‍പ് തൃശൂര്‍... തൊട്ടു മുന്‍പ് കണ്ണൂര്‍...
നാളത്തെ കാര്യം പിന്നെ പറയുകയും വേണ്ടേ...

വീ കെ said...

മനോജ്, നിങ്ങൾക്ക് ടാൻസാനിയായിലിരുന്ന് ഇങ്ങനെയൊക്കെ എഴുതി വിടാം. ഹർത്താൽ വിജയിപ്പിച്ചില്ലെങ്കിൽ സ്വന്തം നാട്ടുകാർക്കുണ്ടാകുന്ന നാണക്കേട് താങ്കൾ ഒരുനിമിഷമെങ്കിലും ഒന്നു ചിന്തിച്ചിരുന്നെങ്കിൽ....!!

V P Gangadharan, Sydney said...

പലരും പറഞ്ഞെന്നിരിക്കിലും മനോജിന്റെ ഇതുവരെയുള്ള പോസ്റ്റുകളില്‍വെച്ച്‌ എനിക്ക്‌ കൂടുതല്‍ ഇഷ്ടപ്പെട്ട പോസ്റ്റ്‌ ഇതാണ്‌.
ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്‌ പോകാന്‍ ദൈവം തമ്പുരാന്റെ കാരുണ്യമുണ്ടായാലും, ഹൂ ഹും.

ഒരു ദുബായിക്കാരന്‍ said...

ഹര്‍ത്താല്‍ ആശംസകള്‍...,,....

ഒരു ദുബായിക്കാരന്‍ said...

സോറി ഒരു കാര്യം പറയാന്‍ മറന്നു..കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെ വില കൂട്ടാന്‍ പോകുന്നതായി വാര്‍ത്ത ....അപ്പൊ നാളെ ഒരു അഡ്വാന്‍സ്‌ ഹര്‍ത്താല്‍ ഉണ്ടാകും

ente lokam said...

സമസ്ത സുന്ദര കേരളം....
നന്നാവൂല്ല..ഒരു കാലത്തും നന്നാവൂല്ല...

ദിവാരേട്ടN said...

ബന്ദ്‌ നിരോധിച്ച കോടതിയ്ക്ക്, ഹര്‍ത്താലും നിരോധിച്ചുകൂടെ????

Vp Ahmed said...

കൂടുതല്‍ എഴുതിയാല്‍ നാളെ ഹര്‍ത്താല്‍ ആക്കാന്‍ അത് മതി.

നിരക്ഷരൻ said...

24 മണിക്കൂറൊക്കെ ഹർത്താൽ നടറത്തുമ്പോൾ അന്യനാടുകളിൽ നിന്ന് കേരളത്തിൽ എത്തി ഭക്ഷണം കിട്ടാതെ വലയുന്ന ജനങ്ങളെപ്പറ്റി ഹർത്താൽ അനുകൂലികൾ ചിന്തിക്കുന്നില്ല.

കോടതി ആദ്യം ചെയ്യേണ്ടത്, ഹർത്താൽ അല്ലെങ്കിൽ ബന്ത് അല്ലെങ്കിൽ പണിമുടക്ക് എന്ന സംഭവം എന്താണെന്ന് നിർവ്വചിക്കുകയാണ്. എന്നിട്ടതിനെ നിരോധിക്കുക. അല്ലെങ്കിൽ നിഘണ്ടുവിലുള്ള മറ്റേതെങ്കിലും ഒരു പേരിട്ട് ഇതേ പരിപാടി ആവർത്തിച്ചുകൊണ്ടേയിരിക്കും.

Haneefa Mohammed said...

ഹര്ത്താലിനെതിരെ ഒരു ഹര്‍ത്താല്‍ സംഘടിപ്പിച്ചാലോ?

പ്രഭന്‍ ക്യഷ്ണന്‍ said...

ഇതൊക്കെ ഇപ്പം ഒരുശീലമായി..!

മറ്റു സംസ്ഥാനങ്ങളിലൊക്കെ ഇരുപതോ ഇരുപത്തഞ്ചോ ശതമാനമേ ഹർത്താലിൽ പങ്കെടുത്തുള്ളു എന്നു കേൾക്കുന്നു..!മൂരാച്ചികൾ..!വിവരദോഷികൾ..!!
അതൊന്നും കാര്യമാക്കരുത്.
ഓർക്കുക നമ്മൾ പ്രബുദ്ധരാണ്,
"ഹർത്താൽ ദിന പ്രത്യേക പരിപാടികൾ നിങ്ങൾക്കായി സമർപ്പിക്കുന്നത്....." എന്നിങ്ങനെ റ്റീ വീൽ സ്പോൺസർമാർ വരെയായി..!

നിങ്ങൾ മറുനാട്ടിലായതുകൊണ്ടു തോന്നുന്നതാ..!ഇടക്കൊരു ഹർത്താലില്ലെങ്കിൽ എന്തോന്നു കേരളം..!!
നമുക്കു നമ്മുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടേ..??
ഹർത്താലാശംസകളോടെ...പുലരി

കണ്ണന്‍ | Kannan said...

:) മനോജേട്ടനെ കണ്ടിട്ട് നാളിശ്ശിയായല്ലോ..

Villagemaan/വില്ലേജ്മാന്‍ said...

കേരളത്തിന്റെ ദേശീയോല്സവം !

പടാര്‍ബ്ലോഗ്‌, റിജോ said...

ഒട്ടും പുതുമയില്ല.
പലരും പറഞ്ഞു പഴകിയ ഒരു വിഷയം തന്നെയാണിത്.

മനോജേട്ടന്റെ ചില പഴയ പോസ്റ്റുകളൊക്കെ വായിച്ച ഓർമ്മ വെച്ച്, ഇതിലും നന്നായി എഴുതാനൊക്കെ പറ്റുന്ന ആളാണെന്നറിയാം. അതാണ് പ്രതീക്ഷിക്കുന്നത്...

മണ്ടൂസന്‍ said...

എന്ത് പറയാനാ മനോജേട്ടാ, നമ്മെളെന്തൊക്കെ എഴുതിയിട്ടും പ്രസംഗിച്ചിട്ടും എന്താ ഒരു കാര്യമുള്ളത്. അനുഭവിക്കുക തന്നെ അല്ലാതെന്ത് ചെയ്യും ? എന്തലാലും പ്രതികരണത്തിന് ആശംസകൾ.

ചന്തു നായർ said...

നല്ല പോസ്റ്റ്

Jenith Kachappilly said...

Ithokke ennum ingane thanne aayirikkum valiya maattamonnum pratheekshikkanda...

Regards
jenithakavisheshangal.blogspot.com

Vishnu H said...

ഇന്ന് മെയ്‌ 24, മനോഹരമായ ഒരു ഹര്‍ത്താല്‍ ദിനം. വെറുതെ ബ്ലോഗുകള്‍ ഒക്കെ പരത്താന്‍ ഇറങ്ങിയപ്പോ കണ്ണില്‍ തടഞ്ഞത് ഈ തലക്കെട്ട്‌.. അതും രണ്ടു മാസം മുന്നത്തെ ഹര്‍ത്താല്‍!

കൊള്ളാം കൊള്ളാം! ഇനി നമുക്കെന്തു ചെയ്യാന്‍ പറ്റും! ഹര്‍ത്താലില്‍ നമ്മള് വോട്ട് ചെയ്തവരെയും പഴിച്ച് അടുത്ത തിരഞ്ഞെടുപ്പിന് മറ്റേ പാര്‍ട്ടിക്ക്‌ വോട്ട് ചെയ്യാന്‍ വേണ്ടി കാത്തിരിക്കാം! പക്ഷെ അപ്പോഴും ആത്യന്തികമായി ഫലം ഇത് തന്നെ!

Post a Comment