Monday, June 25, 2012

ടാന്‍സാനിയ കേരള നൈറ്റ് & ഫുഡ് ഫെസ്റ്റിവല്‍


കലാമണ്ഡലം ടാന്‍സാനിയയുടെ “കേരള നൈറ്റ് ഫുഡ് ഫെസ്റ്റിവല്‍”

സ്ഥലം : ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍, ദാര്‍ സലാം. ടാന്‍സാനിയ
തീയതി : 23 ജൂണ്‍ 2012 – 07.00 pm

MC  : ശ്രീമതി വിമല ജയരാജ്

ദാര്‍ സലാമില്‍, കലാമണ്ഡലം ടാന്‍സാനിയ, ഇന്ത്യന്‍ ഹൈ കമ്മീഷന്‍ ടാന്‍സാനിയയുടെ സഹകരണത്തോടുകൂടി “കേരള നൈറ്റ് & കേരള ഫുഡ് ഫെസ്റ്റിവല്‍” നടത്തി

ശ്രീമതി. ഹേമലത ഭാഗീരത്ത്, (ഇന്ത്യന്‍ ഹൈ കമ്മീഷന്‍ ഓഫ് ടാന്‍സാനിയ) ചീഫ് ഗസ്റ്റ് ആയിരുന്നു, ഒപ്പം ജപ്പാന്‍, മെക്സികൊ, സോമാലിയ എന്നീ രാജ്യങ്ങളിലേയും അമ്പാസഡര്‍മാര്‍ ഹൈ കമ്മീഷണറുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് എത്തിയിരുന്നു.

മിസ്സ്. ആര്യ പ്രകാശിന്‍റെ കേരളനടനത്തോടെ പ്രോഗ്രാം ആരംഭിച്ചു, ശ്രീമതി ചാന്ദിനി ജയരാജ് ചിട്ടപ്പെടുത്തിയ കേരളനടനം മിസ്സ് ആര്യയുടെ നടനപാടവം എടുത്തുകാണിക്കുന്നതായിരുന്നു.

തുടര്‍ന്നു മിസ്സിസ്. ശ്രീപ്രിയ കിഷോറിന്‍റെ നേതൃത്തത്തില്‍ തിരുവാതിരകളി, അവര്‍ തന്നെ ചിട്ടപ്പെടുത്തിയ ഒപ്പന എന്നീ കലാപരിപാടികള്‍ അവതരിപ്പിച്ചു.

ടാന്‍സാനിയയുടെ, അല്ലെങ്കില്‍ ഒരുപക്ഷേ ആഫ്രിക്കയുടെ തന്നെ ചരിത്രത്തില്‍ ആദ്യമായി ശ്രീ. അനില്‍കുമാര്‍ & ശ്രീ. സോജന്‍ എന്നിവര്‍ ചിട്ടപ്പെടുത്തി അവതരിപ്പിച്ച മാര്‍ഗ്ഗംകളി മറുനാടന്‍ മലയാളികളുടെ അര്‍പ്പണഭോദം വെളിവാക്കുന്നതായിരുന്നു.

തുടര്‍ന്നു ശ്രീമതി.മഞ്ജു ശ്രീകുമാറീന്‍റ് നേതൃത്തത്തില്‍ 96 ഓളം കലാകാരികളെയും പകെടുപ്പിച്ചു നടത്തിയ “waves of India” എന്ന പ്രോഗ്രാം, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും വൈവിധ്യങ്ങള്‍ ഒരു കുടക്കീഴില്‍ ഏറ്റവും നന്നായി അവതരിപ്പിച്ചപ്പോള്‍ അവിടെതടിച്ചു കൂടിയ 2000 ത്തോളം വരുന്ന കാണികള്‍ക്ക് ഏറ്റവും നല്ല ദൃശ്യവിരുന്നായി മാറി.

തുടര്‍ന്നു നടന്ന “കേരള ഫൂഡ് മേള” കേരളത്തിന്‍റെ തനതു രുചികള്‍ വിളമ്പിയ 12 വിവിധ ഭക്ഷണ സ്റ്റാളുകള്‍ കൊണ്ട് സമൃദ്ധമായിരുന്നു. 

1980കളിലെ നാടന്‍ തട്ടുകകളെ ഓര്‍മ്മിപ്പിച്ച സ്റ്റാളുകളും, എവിടെ ചെന്നാലും താരമാകുന്ന “കേരള പൊറോട്ട” സ്റ്റാളും, ഇലയടയും ഉണ്ണിയപ്പവും കപ്പയും മീന്‍ കറിയും ഒക്കെ മലയാളികള്‍ക്കൊപ്പം മറ്റു ദേശകാരും ആവേശത്തോടെ കഴിക്കുന്ന കാഴ്ചകള്‍ സമ്മാനിച്ചാണ് പ്രോഗ്രാം അവസാനിപ്പിച്ചത്. 

കലാമണ്ഡലം ടാന്‍സാനിയയ്ക്കു ഒരു പൊന്‍തൂവല്‍ കൂടി. 

വാല് : ഞാന്‍ നോട്ടമിട്ട് വച്ചിരുന്ന പല ഭക്ഷണസാധനങ്ങളും എനിക്കു കിട്ടിയില്ല, പരിപാടി കഴിഞ്ഞപ്പോഴേക്കും ആണ്പീള്ളേരു സാധനം കാലിയാകി. 

കുറച്ചു ചിത്രങള്‍ 
മാര്‍ഗം കളി

വെട്ടിച്ചിറ ഡെയിമണ്‍ , "കുല"നടത്താന്‍ വന്നതാ.

കാണുംപോലല്ല, പുലിയാ, പുലി.

തല നരച്ച ചെറുപ്പകാരന്‍, എന്നിട്ട് പൊറോട്ട ഒന്നും തന്നില്ല.

ആര്യ യുടെ കേരള നടനം.

ഒപ്പന 

ഹോ എന്‍റമ്മേ 

ലതാണ്, ആഫ്രിക്ക മക്കളെ 

പിന്നില്‍ തിരക്ക് കാണാം 


കലര്‍ഫുള് പഞ്ചാബി

ഇടിയപ്പം, ഇഡി ഫ്രീ 

തങ്കപ്പന്‍ ടീ , കടം പറയരുതേ 

ചുമ്മാ

ആപ്പം

എന്നാ സ്റ്റേജാ മോനേ.

തിരുവാതിര കളി.

മലയാളി മങ്കമാര്‍ 

പൊറോട്ട, ചൃട്രം മാത്രം ബാക്കി 

അച്ചപ്പം , അപ്പം, ഇലയട

ഒരു ബാലരമ  കിട്ടുമോ?


ചിത്രങള്‍ക്കു കടം : ശ്രീരാജ്  & വിനയന്‍ 

Saturday, June 9, 2012

ഡീസല്‍ വില കൂട്ടണം, കൂട്ടിയെ തീരൂ


പെട്രോള്‍ വില കൂട്ടി.
പെട്രോള്‍ സംസ്ഥാന നികുതി വേണ്ടെന്ന് വച്ചു “മഹാ ത്യാഗം”
രൂപയുടെ വില ഇടിയുന്നു.
ഡീസല്‍ വില കൂട്ടണം.

മുകളില്‍ പറഞ്ഞ ചില കാര്യങ്ങള്‍ ആണ് കുറച്ചു ദിവസമായി വാര്‍ത്തകളില്‍ കേട്ടുകൊണ്ടിരിക്കുന്നത്, വി എസ് പിണറായി അടിയും, വിളക്ക് കൊളുത്തലും, ചന്ദ്രശേഖരന്‍ വധവും ഒക്കെ കേള്‍ക്കഞ്ഞിട്ടല്ല അത് പക്ഷേ ഒക്കെ അര്‍ഹിക്കുന്ന ഗൌരവം മാത്രംകൊടുത്തു തള്ളി കളഞ്ഞതുകൊണ്ടാണ് വേറെ ഒരു കാര്യത്തെപറ്റി പറയാം എന്നു വിചാരിച്ചത്.

ഡീസല്‍ വണ്ടികളുടെ വിലകൂട്ടണം, അല്ലെങ്കില്‍ ഡീസലിന് വില കൂട്ടണം എന്താണ് വേണ്ടത് ?

കുറച്ചു ദിവസമായി ഫേസ്ബുക്കില്‍ കറങ്ങി നടക്കുന്ന ഒരു ചിത്രത്തില്‍ ഇന്ത്യയില്‍ പെട്രോള്‍ 25 രൂപയ്ക്കു വില്‍ക്കണം എന്നു പറയുന്നതു കണ്ടു, ഒപ്പം   ഇന്നലെ NDTV Profit ല്‍ ഒരു ചര്‍ച്ചയും കൂടി കണ്ടപ്പോള്‍ ഇതിനെപ്പറ്റി തന്നെ എഴുതാം എന്നു തോന്നി. ആ ചര്ച്ച മുഴുവനും ശരിയായ ദിശയിലായിരുന്നെന്നു എന്നെനിക്ക് അഭിപ്രായമില്ലെങ്കിലും അതില്‍നിന്നും എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞ ചില പ്രധാന കാര്യങ്ങള്‍ ഇങ്ങനെയാണ്.


  • ഇന്ദ്യയില്‍ വില്‍ക്കുന്ന ഡീസല്‍ മുഴുവനും ആഡംബരകാരുകളില്‍ ഒഴിച്ച് കത്തിച്ചുകളയുകയാണ് എന്നുള്ള അഭിപ്രായം തെറ്റാണ്
  • ഇന്ന് ഇന്ത്യക്ക്ആവശ്യമായ അളവിലുള്ള എണ്ണ ഇന്ത്യ ഉല്‍പാദിപ്പിക്കുന്നില്ല, അതുകൊണ്ടുതന്നെ മറ്റുരാജ്യങ്ങളില്‍ നിന്നു വാങ്ങിയെ പറ്റൂ.
  • അങ്ങിനെ വാങ്ങുന്ന സാധനം വിലകുറച്ചോ, സബ്സിഡി നല്‍കിയോ വില്‍ക്കുന്നതില്‍ കാര്യമില്ല എന്നുമാത്രമല്ല മണ്ടത്തരമാണുതാനും
  • സര്‍ക്കാര്‍ ഖജനാവിലേക്ക് ഏറ്റവും കൂടുതല്‍ നികുതിയിനത്തില്‍ ലഭിക്കുന്ന വരുമാനസ്രോതസ്സ് എന്നനിലയ്ക്ക് മൊത്തം നികുതി വേണ്ടെന്ന് വയ്ക്കാനും സാധിക്കുകയില്ല.
  • ഇനി വില്‍ക്കാനുള്ള ഡീസല്‍ കാറുകളുടെ വിലകൂട്ടിയത് കൊണ്ട് മാത്രം വലിയ ഗുണം സംഭവിക്കും എന്നു തോന്നുന്നില്ല. മരിച്ചു ദോഷം സംഭവിക്കുകയും ചെയ്തേക്കാം.


പെട്രോള്‍ വില കുറച്ചു ഡീസല്‍ വില കൂട്ടി ഇവ തമ്മിലുള്ള അന്തരം കുറയ്ക്കുയാണ് ഇന്നതെ രീതിയിലുള്ള ഏറ്റവും നല്ല പോംവഴി.

അതിനോടൊപ്പം തന്നെ വണ്ടികളെ ആഡംബരത്തിനുപകരം അത്യാവശ്യത്തിന് മാത്രം ഉപയോഗിയ്ക്കുന്ന ഒന്നായി മാറ്റുക, കുറച്ചെങ്കിലും നാളേക്കു കരുതിവയ്ക്കാം അല്ലെങ്കില്‍ ഒരു പരസ്യത്തില്‍ പറഞ്ഞതുപോലെ every destination will be unreachable” 

പെട്രോളിനും ഡീസലിനും വിലകൂട്ടുമ്പോള്‍, കേരളത്തില്‍ മാത്രം ചടങ്ങായി നടന്നുവരുന്ന “ഹര്‍ത്താല്‍” എന്നു ഓമപേരിട്ടു വിളിക്കുന്ന തന്തയില്ലാത്തരം അവസാനിപ്പിക്കുമോ ?