Saturday, June 9, 2012

ഡീസല്‍ വില കൂട്ടണം, കൂട്ടിയെ തീരൂ


പെട്രോള്‍ വില കൂട്ടി.
പെട്രോള്‍ സംസ്ഥാന നികുതി വേണ്ടെന്ന് വച്ചു “മഹാ ത്യാഗം”
രൂപയുടെ വില ഇടിയുന്നു.
ഡീസല്‍ വില കൂട്ടണം.

മുകളില്‍ പറഞ്ഞ ചില കാര്യങ്ങള്‍ ആണ് കുറച്ചു ദിവസമായി വാര്‍ത്തകളില്‍ കേട്ടുകൊണ്ടിരിക്കുന്നത്, വി എസ് പിണറായി അടിയും, വിളക്ക് കൊളുത്തലും, ചന്ദ്രശേഖരന്‍ വധവും ഒക്കെ കേള്‍ക്കഞ്ഞിട്ടല്ല അത് പക്ഷേ ഒക്കെ അര്‍ഹിക്കുന്ന ഗൌരവം മാത്രംകൊടുത്തു തള്ളി കളഞ്ഞതുകൊണ്ടാണ് വേറെ ഒരു കാര്യത്തെപറ്റി പറയാം എന്നു വിചാരിച്ചത്.

ഡീസല്‍ വണ്ടികളുടെ വിലകൂട്ടണം, അല്ലെങ്കില്‍ ഡീസലിന് വില കൂട്ടണം എന്താണ് വേണ്ടത് ?

കുറച്ചു ദിവസമായി ഫേസ്ബുക്കില്‍ കറങ്ങി നടക്കുന്ന ഒരു ചിത്രത്തില്‍ ഇന്ത്യയില്‍ പെട്രോള്‍ 25 രൂപയ്ക്കു വില്‍ക്കണം എന്നു പറയുന്നതു കണ്ടു, ഒപ്പം   ഇന്നലെ NDTV Profit ല്‍ ഒരു ചര്‍ച്ചയും കൂടി കണ്ടപ്പോള്‍ ഇതിനെപ്പറ്റി തന്നെ എഴുതാം എന്നു തോന്നി. ആ ചര്ച്ച മുഴുവനും ശരിയായ ദിശയിലായിരുന്നെന്നു എന്നെനിക്ക് അഭിപ്രായമില്ലെങ്കിലും അതില്‍നിന്നും എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞ ചില പ്രധാന കാര്യങ്ങള്‍ ഇങ്ങനെയാണ്.


  • ഇന്ദ്യയില്‍ വില്‍ക്കുന്ന ഡീസല്‍ മുഴുവനും ആഡംബരകാരുകളില്‍ ഒഴിച്ച് കത്തിച്ചുകളയുകയാണ് എന്നുള്ള അഭിപ്രായം തെറ്റാണ്
  • ഇന്ന് ഇന്ത്യക്ക്ആവശ്യമായ അളവിലുള്ള എണ്ണ ഇന്ത്യ ഉല്‍പാദിപ്പിക്കുന്നില്ല, അതുകൊണ്ടുതന്നെ മറ്റുരാജ്യങ്ങളില്‍ നിന്നു വാങ്ങിയെ പറ്റൂ.
  • അങ്ങിനെ വാങ്ങുന്ന സാധനം വിലകുറച്ചോ, സബ്സിഡി നല്‍കിയോ വില്‍ക്കുന്നതില്‍ കാര്യമില്ല എന്നുമാത്രമല്ല മണ്ടത്തരമാണുതാനും
  • സര്‍ക്കാര്‍ ഖജനാവിലേക്ക് ഏറ്റവും കൂടുതല്‍ നികുതിയിനത്തില്‍ ലഭിക്കുന്ന വരുമാനസ്രോതസ്സ് എന്നനിലയ്ക്ക് മൊത്തം നികുതി വേണ്ടെന്ന് വയ്ക്കാനും സാധിക്കുകയില്ല.
  • ഇനി വില്‍ക്കാനുള്ള ഡീസല്‍ കാറുകളുടെ വിലകൂട്ടിയത് കൊണ്ട് മാത്രം വലിയ ഗുണം സംഭവിക്കും എന്നു തോന്നുന്നില്ല. മരിച്ചു ദോഷം സംഭവിക്കുകയും ചെയ്തേക്കാം.


പെട്രോള്‍ വില കുറച്ചു ഡീസല്‍ വില കൂട്ടി ഇവ തമ്മിലുള്ള അന്തരം കുറയ്ക്കുയാണ് ഇന്നതെ രീതിയിലുള്ള ഏറ്റവും നല്ല പോംവഴി.

അതിനോടൊപ്പം തന്നെ വണ്ടികളെ ആഡംബരത്തിനുപകരം അത്യാവശ്യത്തിന് മാത്രം ഉപയോഗിയ്ക്കുന്ന ഒന്നായി മാറ്റുക, കുറച്ചെങ്കിലും നാളേക്കു കരുതിവയ്ക്കാം അല്ലെങ്കില്‍ ഒരു പരസ്യത്തില്‍ പറഞ്ഞതുപോലെ every destination will be unreachable” 

പെട്രോളിനും ഡീസലിനും വിലകൂട്ടുമ്പോള്‍, കേരളത്തില്‍ മാത്രം ചടങ്ങായി നടന്നുവരുന്ന “ഹര്‍ത്താല്‍” എന്നു ഓമപേരിട്ടു വിളിക്കുന്ന തന്തയില്ലാത്തരം അവസാനിപ്പിക്കുമോ ?  

25 comments:

ഷാജു അത്താണിക്കല്‍ said...

കൊള്ളാം
ഇതൊക്കെ നടക്കുമോ

എന്തായാലും ഇവർ നമ്മളെയൊന്നുംജീവിക്കാൻ സമ്മതിക്കില്ല

Akbar said...

പെട്രോള്‍ വില കൂടുമ്പോള്‍ ഒരു ദിവസത്തെ അവധി (ഹര്‍ത്താല്‍) കിട്ടും. എനിക്ക് അതെ അറിയൂ.........

K@nn(())raan*خلي ولي said...

ഡീസല്‍ വില കൂട്ടിയാല്‍ ഞാനെന്റെ ബ്ലോഗിന്റെ ഇന്ജിന്‍ എടുത്തു ദൂരെക്കളയും.

ഹല്ലപിന്നെ!

subanvengara said...

10 രൂപ കൂട്ടി 2 രൂപ കുറയ്ക്കും!(കൂട്ടലും കിഴിക്കലും തന്നെ ജീവിതം!)

keraladasanunni said...

ബസ്സ് ഓപ്പറേറ്റേഴ്സ് കേള്‍ക്കണ്ടാ. ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണം എന്ന ആവശ്യവുമായി ഇപ്പോഴേ സമരത്തിനിറങ്ങും.

പട്ടേപ്പാടം റാംജി said...

വോട്ട് ചെയ്തു കഴിഞ്ഞാല്‍ നമ്മുടെ പണി കഴിഞ്ഞു. പിന്നെ നമുക്കൊന്നിനും അവകാശമില്ല. എല്ലാം അവര്‍....

Biju Varappuzhakkaran said...

മനോജേട്ടാ..

ഡീസല്‍ വിലയും പെടോള്‍ വിലയും ഒരേ നിലവാരത്തില്‍ ആവാതിരിക്കുന്നതിനു കാരണം രണ്ടാണ്

സാധാരണ ജനങളുടെ ജീവിതത്തെ ഡീസലിന്‍റെ വിലയാണ് കൂടുതല്‍ ബാധിക്കുന്നത്

പബ്ലിക്‌ ട്രാന്‍സ്പോര്‍ട്ട് ഉപയോഗിക്കുന്ന ഇന്ധനം ഡീസല്‍ ആണ് ( ബസ്‌ ജീപ്പ് തുടങ്ങിയവ..)
നിത്യോപയോഗ സാധനങ്ങളുടെ ട്രാന്‍സ്പോര്‍ട്ടും ഡീസല്‍ വണ്ടികളിലാണ് ( ലോറി, മുതല്‍ ജെ സി ബി വരെ..)

ചുരുക്കി പറഞ്ഞാല്‍ ഡീസല്‍ വിലവര്‍ധന ഒരു സമൂഹത്തെയും പെട്രോള്‍ വില വര്‍ധന വ്യക്തികളെയും ആണ് ബാധിക്കുന്നത്.

അതുകൊണ്ട് പെട്രോളിന്റെയും ഡീസലിന്റെയും വിലയുടെ അന്തരം കുറയ്ക്കല്‍ അങ്ങനെ പെട്ടെന്നൊന്നും ചെയ്യാന്‍ പറ്റുന്ന കാര്യമല്ല.

ഇതു ഭരണകൂടമായാലും ഇങ്ങനെയൊക്കെയേ ചെയ്യാന്‍ പറ്റൂ. പുറത്തിരിക്കുമ്പോള്‍ ആര്‍ക്കും എന്തും പറയാം..


.

ajith said...

പെട്രോളിന് 200 രൂപയും ഡീസലിന് 210 രൂപയുമെങ്കിലും ആക്കണം എന്നാണെന്റെ അഭിപ്രായം....(വലിയ താമസമില്ലാതെ എന്റെ ആഗ്രഹം സാധിക്കും കേട്ടോ ഇങ്ങിനെ പോയാല്‍)

Villagemaan/വില്ലേജ്മാന്‍ said...

പെട്രോള്‍ വില കുറച്ചു ഡീസലിന്റെ വില കൂട്ടിയത് കൊണ്ട് കുറെ കൂടി വിലക്കയറ്റം ഉണ്ടാവും എന്നല്ലാതെ പ്രയോജനം ഉണ്ടാകും എന്ന് തോന്നുന്നില്ല. ഡീസലിന്റെ വില ഉയരുമ്പോള്‍ ചരക്കു ഗതാഗത ചെലവ് കൂടും എന്നതാണ് കണ്ടു വന്നിട്ടുള്ളത്. ഡീസലിന്റെ വിലയില്‍ ചില്ലറ കിഴിവ് കൊടുക്കുന്നതാണ് വേണ്ടത് എന്ന് തോന്നുന്നു.

പെട്രോള്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് സ്വയം കുറച്ചു ഉപയോഗം കുറക്കാന്‍ സാധിക്കില്ലേ. പബ്ലിക്‌ ട്രാന്‍സ്പോര്‍ട്ട് ഉപയോഗിക്കുന്നത് സ്വന്തം വണ്ടി ഉപയോഗിച്ച് ശീലിച്ചവര്‍ക്ക് പറ്റും എന്ന് തോന്നുന്നില്ല. എന്നാല്‍ അത്യാവശ്യത്തിനു മാത്രം വണ്ടി എടുക്കുക എന്നത് ഒരു ശീലമാക്കാന്‍ പറ്റും.

Vp Ahmed said...

ആരറിയാന്‍, ആരു കേള്‍ക്കാന്‍....................?

വീ കെ said...

ഡീസൽ വില കൂടിയാൽ ജനജീവിതം സ്തംഭിക്കും. അതോണ്ട് ആ പണിക്ക് പോകല്ലെ...!
പിന്നെ ആ 50രൂപ പോണ വഴി കണ്ടെത്തിയാൽ നാം ഒരുപക്ഷെ ഇതിലും നന്നായി ജീവിച്ചേക്കാം..!!

Jefu Jailaf said...

എന്തിനു വില കൂട്ടിയാലും സഹിക്കേണ്ടത് സാധാരണക്കാര്‍ തന്നെ. അതിലെന്തു സംശയം. ലാഭം കമ്പനികള്‍ക്കും അതിനു ഒത്താശ ചെയ്യുന്ന &^%*^&*^* മക്കള്‍ക്കും..

mottamanoj said...

അഭിപ്രായം എഴുതിയ എല്ലാ കൂട്ടുകാര്ക്കും നന്ദിട്ടോ

ഡീസലിന് വിലകൂട്ടിയാല്‍ നിത്യോപയോഗ സാധനങ്ങളുടെ വില്കൂ്ടും എന്നുള്ളത് പരമസത്യം ത്തന്നെയാണ്.

എന്നാല്‍ ഏതൊരുഉല്പ്പ ണം പോലെ ഡീസലും ഉപഭോഗ വസുതുവാണ് എന്നത് നാം മറക്കരുത്. അതുകൊണ്ടു തന്നെ അതിന്റെോ യഥാര്ത്ഥ വില കൊടുത്തു വാങ്ങാന്‍ നാം ശ്രമിക്കണം.

ഒരു പ്രൈസ് കറക്ഷന്‍ എല്ലാ സാധനങ്ങളിലും ആവശ്യമാണ്. അത് വില കുറച്ചായാലും കൂട്ടിയാലും.

mottamanoj said...

കണ്ണൂരാനെ വെള്ളമൊഴിച്ചോടിക്കാം

അക്ബര് ഭായി :മാസത്തില്‍ രണ്ടു ഹര്‍ത്താലെങ്കിലും ഇല്ലെങ്കില്‍ ഒരു സുഖമില്ലെന് പറയും പോലെ.

അജിത്ത് മാഷിന്‍റെ ആഗ്രഹം മിക്കവരും നടക്കുന്നപോലെ തന്നെഉണ്ട്

Rakesh KN / Vandipranthan said...

sariyanu randum orupole akunnathanu nallathu ennu enikkum thonunnu

ഭാനു കളരിക്കല്‍ said...

നിത്യോപയോഗ സാധനങ്ങളുടെ വില കൂടിയാലും ഡീസലിന്റെ വില കൂട്ടണം. അങ്ങനെ ഡീസലിനോട് നാം മര്യാദ പാലിക്കണം. ഹാ എന്തൊരു രാജ്യതന്ത്രഞ്ഞത!!! എന്തൊരു സാമ്പത്തിക ശാസ്ത്രം. എന്തൊരു മഹത്തായ ചിന്ത. നമിക്കുന്നു കൂട്ടുകാരാ.

mottamanoj said...

@ ഭാനു കളരിക്കല്‍. : : നന്ദി.

എല്ലാം മറ്റൊന്നിനോട് കടപ്പെട്ടന് ഇരിക്കുന്നത്, അതുകൊണ് തന്നെ നിത്യോപയോഗ സാധനങ്ങളുടെ വില കൂടുംബോള് ആളുകളുടെ വരുമാനവും കൂടിയിട്ടുണ്ട്.

പതുവര്‍ഷം മുന്‍പുള്ള കമ്പോളവിലനിലവാരം ഇന്നതെ വിലകള്‍ വച്ച് താരതമ്യം ചെയ്യുമ്പോള്‍ അന്നുണ്ടായിരുന്ന ആളുകളുടെ വരുമാനകണക്കുകളും കൂടി ചേര്‍ത്തു വായിക്കണം.

അല്ലാതെ എനിക്കു മുകളില്‍ പറഞ്ഞ രാജ്യതന്ത്രഞത ( നാവുളുക്കി ) കൂടിയിട്ടല്ല

sumesh vasu said...

അതെങ്കിലും അങ്ങിനിരിക്കട്ടിഷ്ടാ...

വിഷ്ണുലോകം ( http://vishnulokam.com/ ) said...

പെട്രോള്‍ വിലക്കയറ്റത്തിന് എന്‍റെ ഒരു ചെറിയ പരിഹാര നിര്‍ദ്ദേശം:

മദ്യത്തിന് ലിറ്ററിന് 20 രൂപാ വീതം വില കൂട്ടുക.
അപ്പൊ അധികം കിട്ടുന്ന തുക എടുത്തു പെട്രോളിന് സബ്സിഡി ആയി നല്‍കുക.

എങ്ങനെയുണ്ട് ഈ നിര്‍ദ്ദേശം?

എം.അഷ്റഫ്. said...

പെട്രോള്‍ വില കൂടിയപ്പോള്‍
പെട്രോള്‍ വാഹനങ്ങള്‍ക്ക് വില കുറച്ചു.
ഹര്‍ത്താലിനെ പഴിക്കുമ്പോള്‍ വേറെ എന്താണ് വഴിയെന്നു കൂടി നിര്‍ദേശിക്കേണ്ടി വരും.
കുറിപ്പിന് അഭിനന്ദനങ്ങള്‍

ജോസെലെറ്റ്‌ എം ജോസഫ്‌ said...

നല്ല പോസ്റ്റ്‌.
പക്ഷേ....കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയാണെങ്കിലും ഇതിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ഗുട്ടന്‍സ്‌ പിടികിട്ടണം എങ്കില്‍ ഇന്ത്യയില്‍ ആരൊക്കെ പെട്രോള്‍ സ്വന്തമായി ഉല്പാദിപ്പിക്കുന്നു. അവര്‍ എത്ര രൂപയ്ക്ക് വിപണനം നടത്തുന്നു എന്നുകൂടി ശ്രദ്ധിച്ചാല്‍ മനസിലാകും.
ഏറ്റവും വിലക്കുറവുള്ള ഒപെക്‌ രാജ്യത്തുനിന്നും പ്യുവര്‍ പെട്രോള്‍ ഇറക്കുമതിചെയ്ത്, ടാക്സ് അടക്കം നാല്‍പതു രൂപയ്ക്ക് വില്‍ക്കാന്‍ പറ്റിയാലും മുകല്പ്പറഞ്ഞ കമ്പനികളുടെ അമിതലാഭത്തില്‍ വെള്ളം ചേര്‍ക്കാന്‍ ഇന്നോളം മാറിമാറി വന്ന ഒരു സര്‍ക്കാരും തയ്യാറായിട്ടില്ല പിന്നാ.........

mottamanoj said...

വിഷ്ണു : അത് കേരളത്തില്‍ മാത്രം നടത്താവുന്ന കാര്യമാണ്, അതിനെ പറ്റി ഞാന്‍ മുന്പ് എഴുതിയിട്ടുമുണ്ട്

അഷറഫ് :ബദല്‍ മാര്‍ഗ്ഗം ചര്‍ച്ചയിലൂടെ വേണം കൊണ്ടുവരാണ്‍.

ജൊസേഫ് : ശരിയാണ് അവര്‍ തായാറവില്ല, ആര് വന്നാലും അരക്കു കൂറ് വോട്ട് ചെയ്തു അധികാരത്തിലേറ്റിയ ജങ്ങങ്ങളെക്കാള്‍ അവര്‍ക്ക് കൂടി പങ്ക് കിട്ടുന്ന മുതലാളിമാരെ സഹായിക്കാന്‍ തണ്യായിരിക്കും

ഭാനു കളരിക്കല്‍ said...

ആരുടെ ശമ്പളം വര്‍ദ്ധിച്ച്ചെന്നാണ് താങ്കള്‍ ഉദ്ദേശിക്കുന്നത്? മള്‍ട്ടിനാഷണല്‍ കമ്പനികളിലും സര്‍ക്കാര്‍ ജോലികളിലും ഇരിക്കുന്നവരുടെയോ? ഇന്ത്യയുടെ ദാരിദ്യ രേഖ താഴ്ത്തി വരച്ചിട്ടു പോലും ദാരിദ്ര്യവും തൊഴിലില്ലായ്മയും മേല്‍ക്കുമേല്‍ വര്‍ദ്ധിച്ച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ സമ്പദ്ഘടന പ്രതിസന്ധികളിലേക്ക് കൂപ്പുകുത്തുകയാണ്. രൂപയുടെ മൂല്യം ഇടിയുമ്പോള്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നു നിങ്ങള്‍ കാണുന്നുണ്ടോ? ഇത്തരം പോസ്റ്റുകള്‍ എഴുതുമ്പോള്‍ സര്‍ക്കാര്‍ തന്നെ തരുന്ന വിവരങ്ങള്‍ പരിശോധിക്കാന്‍ താഴ്മയായി അപേക്ഷിക്കുന്നു.

mottamanoj said...

ആറ് മാസം മുന്പെ ഇത് ഞാന്‍ പറഞ്ഞപ്പോള്‍ ആരും കേട്ടില്ല, ഇപ്പോ സാംബത്തിക സര്‍വേയില്‍ ഇതേ സഭവം വന്നപ്പോ എങ്ങനോണ്ട് ?

വാര്‍ത്ത് മനോരമയില്‍ ഉണ്ട്.
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=13051158&programId=1073753761&tabId=0&BV_ID=@@@

പഞ്ചാര സ്വാമി said...

പറയുന്നത് മനോരമ ആയതുകൊണ്ട് കാര്യമായിട്ട് എടുക്കണ്ട. കാശു കൊടുത്താല്‍ അവര്‍ എന്തു വേണമെങ്കിലും എഴുതിവിടും...

Post a Comment