Wednesday, July 25, 2012

മാധുര്യം ഈ ധ്വനി - ചിത്രചേച്ചിക്കൊപ്പം

എപ്പോഴും ചിരിച്ചുകൊണ്ട് 
കലാമണ്ഡലം ടാന്‍സാനിയ ഓരോ ചുവടുകള്‍ കയറി വെന്നിക്കൊടി പാറിച്ചുകൊണ്ടിരിക്കുകയാണ്.


അതിന്‍റെ ഭാഗമാകുവാന്‍ കഴിഞ്ഞതില്‍ ഓരോ അംഗങ്ങള്ക്കും അഭിമാനിക്കാം. കാരണം വെറും ആഘോഷങ്ങള്ക്കു മാത്രമല്ല കലാമണ്ഡലം ടാന്‍സാനിയ പ്രാധാന്യം കൊടുക്കുന്നത്, മറിച്ച് ദാരിദ്ര്യം അനുഭവിക്കുന്ന ആഫ്രിക്കയിലെ വളരെകുറച്ചു പേര്‍ക്കെങ്കിലും ഈ ആഘോഷങ്ങള്‍ ഉപകാരപ്രദമാക്കാനും ശ്രമിക്കാറുണ്ട്.

അതിന്‍റെ ഭാഗമായി, ഇക്കഴിഞ്ഞ 2012 ജൂലൈ 22ന് ധ്വനി എന്ന പേരില്‍ കലാമണ്ഡലം ടാന്‍സാനിയ ദാറുസലാമില്‍ സംഗീതനിശ സംഘടിപ്പിച്ചിരുന്നു.

വളരെയധികം അഭിമാനത്തോടുകൂടിതന്നെ പറയട്ടെ, ഈ പരിപാടി അവതരിപ്പിക്കാനായി ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് ഇവിടെ എത്തിയിരുന്നത് മറ്റാരുമല്ല ഇന്ത്യയുടെ തന്നെ വാനമ്പാടി എന്ന് മുഴുവന്‍ മലയാളികള്ക്കു് അഹങ്കരിക്കാവുന്ന പദ്മശ്രീ Dr. കെ എസ് ചിത്ര, സംഗീത പ്രേമികളുടെ ഹരമായ റിമി ടോമി, പ്രായഭേദമന്യേ എല്ലാവരുടെയും ആരാധ്യനായ ശ്രീ. കര്‍ത്തിക്, വളര്ന്നു വരുന്ന ഗായകന്‍ നിഷാദ്‌ എന്നിവരായിരുന്നു.

ഒരുപാട് മലയാള സിനിമകളുടെയും ടെലിവിഷന്‍ പരമ്പരകളുടെയും അണിയറയിലും സ്ക്രീനിലും ഒരുപോലെ തിളങ്ങിയിട്ടുള്ള, ഒരു പക്ഷെ നിങ്ങള്‍ക്കെല്ലാവര്‍വക്കും സുപരിചിതനായ ശ്രീ. ദിനേശ്‌ പണിക്കരായിരുന്നു, ധ്വനിഇവിടെ ഒരു വിജയകരമാക്കുന്നതിനു മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ചത്.

ശ്രീ അശോകന്‍റെ നേതൃത്തത്തിലുള്ള “ഓര്‍കെസ്ട്രാ” കലാകാരന്മാരുടെ അനായാസ പ്രകടനവും വളരെയധികം ആസ്വാദ്യകരമായിരുന്നെന്നു എടുത്തുപറയെണ്ടാതാണ്.

കലാമണ്ഡലം ചെയര്‍മാന്‍ ശ്രീ.കിഷോര്‍ കുമാര്‍ ഈ വര്ഷം നടത്താന്‍ ഉദ്ദേശിക്കുന്ന ചാരിറ്റി പ്രവര്ത്തശനങ്ങളെ കുറിച്ച് വിശദീകരിക്കുകയും ധ്വനി യുടെ അവതരണത്തിനായി ശ്രീ ദിനേശ്‌പണിക്കരെ വേദിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

“വടക്കുംനാഥന്‍” എന്ന ചിത്രത്തിലെ കളഭം തരാംഎന്ന് തുടങ്ങുന്ന ഭക്തി സാന്ദ്രമായ ഗാനത്തോടെ ചിത്രചേച്ചി സംഗീത മാമാങ്കത്തിന് തുടക്കമിട്ടു.

തുടര്ന്ന്  വേദി ഇളക്കി മറിക്കാനായി വന്നത് മറ്റാരുമല്ല,അതെ റിമി ടോമി തന്നെ. എല്ലാവേദിയിലെയും പോലെ കാണികളോടൊപ്പം ചുവടു വെയ്ക്കാതിരിക്കാന്‍ നമ്മുടെ പലാക്കാരിക്കൊച്ചിനു കഴിഞ്ഞില്ല. എന്നാല്‍, “കൊഞ്ചും ചിലന്കൈ എന്ന ചിത്രത്തില്‍ എസ് ജാനകി പാടിയ ശിങ്കാര വേലനെ ദേവഎന്ന ഗാനം ആലപിച്ച്, ശാസ്ത്രീയ സംഗീതവും തനിക്ക് അനായാസം വഴങ്ങുമെന്ന് അവകാശപ്പെടാന്‍ റിമിക്ക് സാധിച്ചു.

നിഷാദിനെ സംബന്ധിച്ചിടത്തോളം ഒരു തുടക്കക്കാരനാണെന്ന ധാരണ തീരെതെറ്റായിരുന്നു. സംഗീതലോകത്ത് അദ്ദേഹം വളരെ ഉയരങ്ങളിലെത്തുമെന്നുതന്നെ നമുക്ക് പ്രത്യാശിക്കാം.

ഇന്ത്യന്‍ സംഗീതലോകത്ത് തന്‍റേതായ സ്ഥാനം സ്വന്തമാക്കിയ കര്‍ത്തിക് ലളിതമായ അവതരണശൈലികൊണ്ട് കാണികളുടെയെല്ലാം മനസ്സിലിടം സ്വന്തമാക്കി. തമിഴ്‌, ഹിന്ദി, ,മലയാളം, എന്നീ ഭാഷകളിലെല്ലാം ഈ യുവഗായകന്‍ ഗാനങ്ങള്‍ ആലപിച്ചു.

കലാമണ്ഡലം ടാന്‍സാനിയയുടെ സ്വന്തം “തീം സോങ്” എന്ന നിലയില്‍ ശ്രീ.കൈതപ്രം ദാമോദരന്‍ നമ്പൂതിരി എഴുതി, ശ്രീ രവിശങ്കര്‍ ഈണമിട്ട് ചീത്രചേച്ചിയും ജോസ് സാഗറും ആലപിച്ച “ഏഴാം കടലിൻ അക്കരെയെങ്കിലും ഏഴു നിറമുള്ള മഴവിൽ അഴക് കയ്യെത്തും ദൂരെ” എന്ന ഗാനം മുന്‍ ചെയര്‍മാന്‍മാരുടെ സാന്നിധ്യത്തില്‍ ചീത്രചേച്ചിതന്നെ പ്രകാശനം ചെയ്തു. ടാന്‍സാനിയന്‍ മലയാളികള്‍ക്ക് ഏറ്റവും അഭിമാനം നിറഞ്ഞ നിമിഷമായിരുന്നുവത്.  
         
അവസാനമായി ഈ ഗീതാഞ്ജലി ഒരു വന്‍ വിജയമാക്കാന്‍ സഹായിച്ച ഒരുപാടു നല്ല മനസ്സുകള്‍ക്ക് കലാമണ്ഡലത്തിന്‍റെ പേരില്‍ ശ്രീ.മനോജ്കുമാര്‍ നന്ദി അറിയിച്ചു. അവതാരകര്‍ക്കെല്ലാം കലാമണ്ഡലം പുരസ്‌കാരം നല്കി ആദരിക്കുകയുണ്ടായി.

അങ്ങിനെ ശ്രുതി, ടെമ്പോ, സംഗതി, തുടങ്ങിയ പ്രശ്നങ്ങളൊന്നുമില്ലാതെ, ദാറുസലാമിലെ സംഗീതപ്രേമികള്‍ അവര്ക്ക് ഫുള്‍മാര്‍ക്ക് കൊടുത്തു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന ഭാഗ്യം എന്ന വിശ്വാസത്തോടെ ചിത്രചേച്ചിക്കൊപ്പം ഫോട്ടോഎടുക്കാനും ഭയങ്കര തിക്കും തിരക്കുമായിരുന്നു.

എന്‍റെ സുഹൃത് അര്‍ജുന്‍റെ വാക്കുകള്‍
" ചിത്രചേച്ചിയുടെ തേനൂറും ശാരീരവും..പാലപ്പൂവിതളിൻ പരിശുദ്ധിയുമായി നിശാന്തും..നൃത്തചുവടുകൾക്കൊപ്പം കിതപ്പിന്റെ താളങ്ങൾ ഒട്ടുമില്ലാതെ റിമി ടോമിയും..ആബാലവൃദ്ധം ജനങ്ങളെയും കയ്യിലെടുത്ത് ഈ രാവിന്റെ താരമായി കാർത്തികും..മറക്കാൻ ആവാത്ത ഒരു സുന്ദരസായാഹ്നം-രാത്രി.." 

ദാറുസലാമിലെ മലയാളികള്‍ക്ക് മുഴുവന്‍ സന്തോഷം നല്‍കുന്ന മറ്റൊരു കാര്യം ചിത്രചേച്ചി പങ്കുവെയ്ക്കുകയുണ്ടായി. വര്‍ഷങ്ങള്‍ക്ക്മുന്പെ, അവരുടെ വല്യച്ചന്‍ ടാന്‍സാനിയയില്‍ ഉണ്ടായിരുന്നെന്ന് മാത്രമല്ല അദ്ദേഹം കലാമണ്ഡലം ടാന്‍സാനിയയുടെ സ്ഥാപകരിലൊരാള്‍ കൂടിയായിരുന്നു എന്ന് പറയുമ്പോള്‍ ചിന്നക്കുയിലിന്റെ മുഖം നിരുപമ പ്രഭയോടെ തിളങ്ങി. ആ സ്മൃതികള്‍ക്ക് മുന്നില്‍ നമുക്കും നമിക്കാം.


നന്ദി.


ചിത്രങള്‍ : by വിനയന്‍ 
ദിനേഷ് പണിക്കര്‍ & ചിത്ര 
lovely Rimi Tomy 
Full of Energy 
Stylish Performer - Karthik 
Chairman - Kishor Kumar
തീം സോങ്  CD - പ്രകാശനം 
 

1൦൦൦ ത്തിലേറെ വരുന്ന കാണികള്‍ 
ദാറുസലാമിലെ ചുണകുട്ടി 
ശോ ഇവരെകൊണ്ട് തോറ്റു
കാര്‍ത്തിക്‌ & റിമി 
പിന്നലാതെ 
അകലെ അകലെ...
എലിശേരി, ഛെ അല്ല അവിയല്‍ 


അശോകേട്ടന്‍ 
ഈ ബ്ലോഗിന്‍റെ ഐശ്വര്യം - ആരാധകരെ അഭിസംബോധനചെയ്യുന്നു വാര്‍ത്തകള്‍ : മലയാള മനോരമ | മാതൃഭൂമി | ദീപിക