Tuesday, September 4, 2012

അടിച്ചുപൊളി ടാന്‍സാനിയന്‍ ഓണം


അങ്ങിനെ ഞങ്ങടെ ടാന്‍സാനിയയില്‍ അടിച്ചു പൊളിച്ച് ഓണം ആഘോഷിച്ചു

കലാമണ്ഡലം ടാന്‍സാനിയയുടെ നേതൃത്തത്തില്‍ ദാര്‍ സലാമിലെ മലയാളികള്‍ അതിവിപുലമായ രീതിയില്‍ ഓണം ആഘോഷിച്ചു.

2012 സപ്തംബര്‍ 1നു വൈകീട്ട് വിവിധ തരം ഓണക്കളികളില്‍ തുടങ്ങിയ ആഘോഷങ്ങള്‍ , 2012 സപ്തംബര്‍ 2നു ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് അവസാനിച്ചത്.

സപ്തംബര്‍ 1നു ശ്യാം കുമാര്‍ നേതൃത്തം നല്കിയ ഓണക്കളികളില്‍, കേരളം ഇന്ന് ശരിക്കും മറന്നു കൊണ്ടിരിക്കുന്ന തലപ്പന്തുകളി, കിളിത്തട്ട്, ഏറുപന്തുകളി, കുടുകുടു, വടംവലി മല്‍സരം, അശകോശലേപെണ്ണുണ്ടോ, തുടങ്ങി നിരവധി ഇനങ്ങളില്‍ കലാമണ്ഡലം അംഗങ്ങളും അവരുടെ കുട്ടികളും മാറ്റുരച്ചു.

പിറ്റേന്ന് രാവിലെ ഓണപൂക്കളമത്സരവും സംഘടിപ്പിച്ചിരുന്നു. സുലോചന പ്രകാശിന്‍റെ നേടൃത്തത്തിലുള്ള ടീം ഒന്നാം സമ്മാനവും, അനുരേഷ് നരേയ്ന്നിന്‍റെ നേടൃത്തത്തിലുള്ള ടീം രണ്ടാം സമ്മാനവും കരസ്ഥമാക്കി ( രണ്ടു ടീമെ ഉണ്ടായിരുന്നുളൂ എന്‍റെ ഇഷ്ടാ ) 

കലാമണ്ഡലം അംഗങ്ങള്‍ അവതരിപ്പിച്ച ഓണപ്പാട്ടുകള്‍, കൈകൊട്ടിക്കളി, വഞ്ചിപ്പാട്ട് തുടങ്ങി നിരവധി കലാപരിപാടികള്ക്ക് ശ്രീമതി.ലേഖാരാജു ചുക്കാന്‍ പിടിച്ചു.

മ്മ്ടെ പാലക്കാടു ജില്ലയിലെ ചെറുപ്പുളശേരിയില്‍ നിന്ന് വന്ന ഹരീഷ്, സുധീര്‍ എന്നീ പാചകവിദഗ്ധര്‍ അമരക്കാരയിരുന്ന ഓണസദ്യ, മലയാളികളെയൊന്നടങ്കം ഓണസ്മരണകളില്‍ അലിയിച്ചു ചേര്ത്തു്. 

ഹൈ കമ്മീഷണര്‍ ഓഫ് ഇന്ത്യ ടു ടാന്‍സാനിയ മുഖ്യ അതിഥിയായിരുന്നു. 

ശ്രീ മുരളീധരന്‍ & ശ്രീ പ്രദീപ് എന്നിവര്‍ പ്രോഗ്രാം കണ്‍വീനര്‍ ആയിരുന്നു ശ്രീമതി. സുമ നവീന്‍ എം.സി ആയി.

ഒക്കെ കഴിഞ്ഞു ഞങ്ങള് കുട്ടനാടന്‍ പുഞ്ചയിലെ റീമിക്സ് കൂടി ചൊല്ലി അടുത്ത പാട്ടുമല്‍സരത്തിന് കാണാം എന്നു പറഞ്ഞു തല്‍ക്കാലം വിടചൊല്ലി 

വാല് : പായസം ഫ്രിഡ്ജില് വച്ചിട് പിന്നീട് കഴിക്കാന്‍ എന്തൊരു സ്വാദാന്നോ, എല്ലാവരും പറയുന്നതു കേട്ടതാ? 

ഇനി കുറച്ചു ചിത്രങള്‍. അതേന്നെ വിനയന്‍ പിടിച്ചത് തന്നെ. 

28 comments:

കുഞ്ഞൂസ്(Kunjuss) said...

ഓണാശംസകള്‍ മനോജ്‌...

രമേശ്‌ അരൂര്‍ said...

Onam wishes

Akbar said...

അങ്ങിനെ ടാന്സാനിയയിലെ ഓണവും തകര്‍ത്തു.
പ്രിയ മനോജ്‌., വൈകിയെങ്കിലും എന്റെ ഓണാശംസകള്‍.

ajith said...

ഇത്തിരി താമസിച്ചു. ന്നാലും സാരോല്ല

ഓണാശംസകള്‍
അടിച്ചുപൊളിയാശംസകള്‍

പ്രഭന്‍ ക്യഷ്ണന്‍ said...

കൊതിപ്പിച്ചല്ലോ പഹയാ..!!
ആശംസകള്‍..!!

പട്ടേപ്പാടം റാംജി said...

ഓണാഘോഷങ്ങള്‍ ഉഷാറായാല്ലോ
ചിത്രങ്ങള്‍ കൂടി ആയപ്പോള്‍ സുന്ദരമായി.

anu said...
This comment has been removed by the author.
നിരക്ഷരൻ said...

ഇത്രേം മലയാളികളുണ്ടോ അവിടെ ?

സിയാഫ് അബ്ദുള്‍ഖാദര്‍ said...

എല്ലായിടത്തും എന്നും ഓണമായിരിക്കട്ടെ

mini//മിനി said...

പരിപാടികളെല്ലാം ഉഗ്രൻ. മഹാബലിയെ ഡോളർ മാലയാണോ അണിയിച്ചത്? ഓണാശംസകൾ

sumesh vasu said...

കലക്കീട്ടാ..... കളറായിട്ടൊണ്ട്

പ്രവീണ്‍ ശേഖര്‍ said...

വരാന്‍ വൈകിപ്പോയി...നന്നായിരിക്കുന്നു..ആശംസകള്‍

anu narayan said...

ദുഷ്ട്ടാ ..... !!! ആകെ രണ്ടു ടീം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് പറഞ്ഞു നമ്മളെ നാണം കെടുത്തി അല്ലെ :( ...നമുക്കിനി കാവിലെ പാട്ട് മത്സരത്തിനു കാണാം .. എനിഹൌ പരിപാടി കിടു ആയിരുന്നു ....ഇനി മുതല്‍ എല്ലാ പരിപാടികളും നമ്മുടെ ടീമിന്റെ പങ്കാളിത്തം കൊണ്ട് പരമാവധി ഉഷാറാക്കാന്‍ ശ്രമിക്കുന്നതായിരിക്കും ...അസാന്റെ സാന .. :-)

വീ കെ said...

ഓണപ്പരിപാടി അടിച്ചുപൊളിച്ചുവെന്ന് മനസ്സിലായി...
അതും ഒരൊറ്റ ’ടാൻസാനിയൻ‌കാരൻ/കാരി പോലുമില്ലാതെ...!!
അല്ലെങ്കിലും നമ്മുടെ ഓണം നമ്മുടേ മാത്രം...
അതങ്ങനെ ആർക്കും വിട്ടുകൊടുക്കാൻ പറ്റില്ല...!!
(തമാശയാണേ....)
ആശംസകൾ....

Vp Ahmed said...

നന്നായി ആഘോഷിച്ചുവല്ലോ............

Echmukutty said...

കേമമായിട്ടുണ്ട്......എന്താ ഒരു ആഘോഷം.......

ente lokam said...

ഓണാശംസകള്‍ മനോജ്‌....അടിച്ചു പൊളിച്ചു അല്ലെ?
വടം വലി ഒക്കെ നല്ല പ്രോഫെഷനല്‍‍ സെറ്റ്അപ്പില്‍ ആണെന്ന്
ഗ്രൌണ്ട് കണ്ടാല്‍ അറിയാം...ആശംസകള്‍...

Kalavallabhan said...

വളരെ നന്നായി പരിപാടികൾ സംഘടിപ്പിച്ച്‌ ഓണം ആഘോഷിച്ചെന്നറിഞ്ഞതിൽ സന്തോഷം.
ആശംസകൾ

Villagemaan/വില്ലേജ്മാന്‍ said...

Belated onam wishes !

അനില്‍ഫില്‍ (തോമാ) said...

മനോജേ കൊള്ളാലോ ടാന്‍സാനിയന്‍ ഓണം, ആഫ്രിക്കയിലെ ഓണം എന്ന പേരില്‍ ഫേസ്ബുക്കില്‍ കറങ്ങുന്ന സദ്യയുടെ ചിത്രം നിങ്ങളുടേതാണോ?

ടാന്‍സാനിയയില്‍ വൈല്‍ഡ്‌ലൈഫ് സഫാരിക്കു വന്നാല്‍ കൊള്ളാമെന്നുണ്ട് ചെറിയകുട്ടിയുമൊക്കെയായി വെക്കേഷന്‍ ചിലവഴിക്കാന്‍ പറ്റിയ സ്ഥലമാണോ?

mottamanoj said...

കുഞ്ഞൂസ്, രമേശ്ജി, അക്ബര്, അജിത്ത്ഭായി, പ്രഭന്‍, റാംജി, മനോജ്, സിയാഫ്, മിനി ടീച്ചര്‍, സുമേഷ്, പ്രവീണ്‍, അനു, വി കെ, അഹമെദ്, ഏച്ചുമു, എന്റെജ ലോകം, കലാവല്ലഭന്‍, ഗ്രാമവാസി, തോമാ . എല്ലാവര്ക്കും നന്ദി.

മിനി ടീച്ചര്‍ : ഡോളര്‍ മാല അണിയിക്ക്ണം എന്നാണ് ആഗ്രഹം, തല്ക്കാ്ലം “ഷില്ലിംഗ്” കൊണ്ട് ഒപ്പിച്ചു. മഹാബലി സമ്മാനം കൊടുക്കുന്നതാണ് ചിത്രത്തില്‍.

അനു : സാരല്യ, ഇനി ആരോടും പറയില്ല.

എന്റെ് ലോകം : പിന്നെ എല്ലാം ഭയങ്കര സെറ്റപ്പാ.

അനില്‍ : FB യിലെ ചിത്രം കണ്ടതായി ഓര്മ.യില്ല, ലിങ്ക് തരൂ പ്ലീസ്.

ടാന്‍സാനിയ സഫാരിക്ക് പറ്റിയ സ്ഥലം ത്തന്നെയാണ്. ഒരുപാട് ലോകപ്രശ്സ്തമായ നാഷണല്‍ പാര്ക്കുകള്‍ ഇവിടെ ഉണ്ട്.

നല്ല ടൂര്‍ ഒപെറേറ്റര്‍മാരുടെ service എടുത്ത് പോയാല്‍ എല്ലാം നന്നായി ആസ്വദിക്കാം. വളരെ ചെറിയ കുട്ടികള്‍ ആണെങ്കില്‍ ചിലപ്പോള്‍ ആസ്വദിചെന്നു വരില്ല.

മുല്ല said...

നന്നായി. ഓണാശംസകള്‍., ടാന്‍സാനിയ കാണണം എന്നു തോന്നും നിങ്ങളുടെ പോസ്റ്റുകള്‍ കാണുമ്പോള്‍.....

Jefu Jailaf said...

onam wishes...

FENIL P CYRIAC said...

India is one of the most drastically lovely nations on earth. It is remarkable in a significant number of methods be it topography, society, conventions, professions, celebrations, sustenance and individuals. India is favored with grand widely varied vegetation and it has the appeal to draw in countless tourists to India. There are countless tourist objectives in India.
http://southexplore.blogspot.in/

G.MANU said...

Kerala valarunnu....Great Onam

mad|മാഡ്-അക്ഷരക്കോളനി.കോം said...

It was wonderful..nice presentation of photos..

mad|മാഡ്-അക്ഷരക്കോളനി.കോം said...

It was wonderful..nice presentation of photos..

കൊളച്ചേരി കനകാംബരന്‍ said...

അടുത്ത വര്ഷം ഇതിലും ഉഷാറായി ആഘോഷിക്കാന്‍ സാധിക്കട്ടെ. ആശംസകള്‍.

Post a Comment