Thursday, October 18, 2012

മാപ്പില്ല വി എസേ മാപ്പില്ല

Picture courtesy Asianet

വി എസ് മാപ്പു പറഞ്ഞെന്ന് ?

ആര്‍ക്കുവേണ്ടി ?

കഷ്ടം അതല്ലാതെ ഒന്നും പറയാന്‍ തോന്നുന്നില്ല.

ഇതുവരെ അങ്ങേര്‍ക്ക് ഒരു അഭിനവ ജനനായകന്‍റെ വേഷം ഉണ്ടായിരുന്നു, എന്തിലും ഏതിലും സ്വന്തം നിലപാട് അപ്പോള്‍ തന്നെ വ്യക്തമായി പറഞ്ഞിരുന്ന വി.എസ് അതുകൊണ്ടു ഒക്കെത്തന്നെയാണ് ചിലരെങ്കിലും അദ്ദേഹത്തെ സ്നേഹിച്ചിരുന്നത്.

പല വികസനവിരുദ്ധ ആശയങ്ങളും അദ്ദേഹത്തില്‍ നിന്നു വന്നിട്ടുണ്ടെങ്കിലും സാധാരണ ജനങ്ങളുടെ സമരനായകന്‍ എന്ന “ഇമേജ്” ഉണ്ടായതും, ഇത്തരത്തിലുള്ള സാധാരണ ജനങ്ങളുടേത് പോലെയുള്ള അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയത് കൊണ്ടുകൂടിയാണ്.

ഇപ്പോ പാര്‍ട്ടിക്ക് വേണ്ടി മാപ്പു പറഞ്ഞ സ്ഥിതിക്ക്, നട്ടെല്ല് വളഞ്ഞ മറ്റ്ചില രാഷ്ട്രീയകരുടെ പട്ടികയില്‍ അങ്ങേയും പെടുത്താം.

കഴിഞ്ഞ തവണ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കേണ്ടെന്ന് പാര്ട്ടി പറഞ്ഞപ്പോള്‍, സാധാരണ ജനങ്ങളായിരുന്നു നിങ്ങളെ താരമാക്കിയതും, വിജയിപ്പിച്ചതും കേരള മുഖ്യമന്ത്രിയാക്കിയതും ഒക്കെ. അതൊക്കെ ചിലപ്പോ മറന്നു കാണും.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഉളിന്‍റെയുള്ളില്‍ നിങ്ങളോട് ഒരു ചെറിയ വളരെ ചെറിയ ആരാധന ഉണ്ടായിരുന്നു.

എന്തായാലുംശരി ഇനിയൊരിക്കല്‍കൂടി അത്തരത്തിലൊരു അവസ്ഥയുണ്ടാകുമെന്ന് തോന്നുന്നില്ല സഖാവേ.

ലാല്‍ സലാം.  


12 comments:

മണ്ടൂസന്‍ said...

നിങ്ങളെന്താ ചുമ്മാ വല്ലവരും പറയുന്നത് കേട്ട് എടുത്ത് ചാടി ഓരോന്നെഴുതിപ്പിടിപ്പിക്കുന്നത് ? അദ്ദേഹത്തിനങ്ങനെ മനസ്സിരുത്തി ഇടപെട്ട കാര്യങ്ങളിൽ നിന്നെല്ലാം,നൈസായി അങ്ങ് ഊരാൻ, ഉൾവലിയാൻ പറ്റുമോ ? ഇല്ല. വി.എസ് വരാനിരിക്കുന്ന അവസാന കുതിച്ചു ചാട്ടത്തിനായി പതുങ്ങി നിന്ന് ഊർജ്ജം സംഭരിക്കുകയാണ്. അതാണ് സ:വി.എസ്.
പൂച്ചയും പുലിയും ഒരു വൻ കുതിച്ചു ചാട്ടത്തിനായി പമ്മിപ്പതുങ്ങി നിൽക്കുന്നത് കണ്ടിട്ടില്ലേ ? ഉണ്ടാവില്ല,എന്നാൽ സഖാവ് ചെയ്തത് മനസ്സിലാകുമായിരുന്നു. ആശംസകൾ.

സിയാഫ് അബ്ദുള്‍ഖാദര്‍ said...

നിങ്ങള്‍ ത്നന്നെയാണ് മണ്ടന്‍ ,,അങ്ങേരു പണ്ടേ ഇത് പോലെ കുറേപ്പേരെ പറ്റിക്കുന്നതാ..സ്വാര്‍ത്ഥന്‍

പഞ്ചാര സ്വാമി said...

ഇത് ഞാന്‍ ആദ്യമേ പ്രതീക്ഷിച്ചതാണ് .. അദ്ദേഹത്തിനു രണ്ടേ രണ്ടു വഴികളെ മുന്നിലുള്ളൂ. ഒന്നുകില്‍ പാര്‍ട്ടി ഭരണാധികാരികള്‍ക്ക് വഴങ്ങുക. അല്ലെങ്കില്‍ പുതിയ പാര്‍ടി ഉണ്ടാക്കുക.

കുറച്ചുകൂടി പ്രായോഗികമായി ചിന്തിച്ചാല്‍ പ്രായം ആയി വരുന്നതിനാല്‍ പുതിയ പാര്‍ട്ടിയിലും നല്ലത് ഇങ്ങനെ പോകുന്നതാണ്.
പുതിയ പാര്‍ട്ടി ക്ലച് പിടിച്ചു വരുമ്പോഴേക്കും ആരൊക്കെ ഉണ്ടാവും എന്ന് ആര് കണ്ടു..

‍ആയിരങ്ങളില്‍ ഒരുവന്‍ said...

ഒന്നുകിൽ പാർടിക്ക് വഴങ്ങുക, അല്ലെങ്കിൽ "ലീവ് ഗ്രൂപ്" ബട്ടൻ ഞെക്കുക.. രണ്ടിലൊന്ന് തിരഞ്ഞെടുത്തെ പറ്റൂ

Mohiyudheen MP said...

പാർട്ടിയെ അനുസരിച്ച നല്ലൊരു കമ്മ്യൂണിസ്റ്റ് എന്ന പേരിൽ ചുരുങ്ങിയത് കോടിക്കണക്കിനുള്ള പാർട്ടി അണികൾക്കിടയിലെങ്കിലും വി എസ് അറിയപ്പെടും..

SREEJITH NP said...

ചില കാര്യങ്ങള്‍ അറിയുമ്പോള്‍ മനസിലെ വിഗ്രഹങ്ങള്‍ ഉടയുന്നോ എന്ന് സംശയം.

mottamanoj said...

മണ്ടൂസന്‍ : അങ്ങേര് ഇനി എപ്പോ ചാടാനാ.

സിയാഫ് : ഹും അതും ശരിയാ

പഞ്ചാര സ്വാമി : ഹ ഹ .

ഒരുവന്‍ : ലീവ് ഗ്രൂപ്പ് ബട്ടണ്‍ ഞെക്കാന്‍ ശരിക്കും .... വേണം.

Mohiyudheen : അങ്ങിനെ ഇനി അറിയപ്പെടുമോ ?

ശ്രീജിത്ത് : മനസ്സിലെ വിഗ്രഹങ്ങള്‍ ഒന്നുമല്ലെങ്കിലും വെറുതെ അങ്ങേര് ആശിപ്പിച്ചു....

വീ കെ said...

അദ്ദേഹം പറഞ്ഞതത്രയും സാധാരണ ജനങ്ങളുടെ വികാരങ്ങളാണ്. അതുകൊണ്ടാണ് ജനങ്ങൾ അദ്ദേഹത്തോടൊപ്പം നിന്നത്. താൻ ചെയ്തത് പാർട്ടിക്ക് ഹിതമായിരുന്നില്ലെന്ന് പാർട്ടി പറയുന്നതുകൊണ്ടാണ് മാപ്പു പറയുന്നതെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം ചെയ്തത് പാർട്ടി നയത്തിനെതിരാണെന്ന് (സാധാരണക്കാർക്കെന്തു പാർട്ടി നയം..!) അദ്ദേഹത്തിന്റെ കൂടെ നിൽക്കുന്ന സാധാരണക്കാർക്കും അറിയാം. ഇതൊന്നും അദ്ദേഹത്തിനുള്ള മതിപ്പിനെ ബാധിക്കില്ല.

വിനുവേട്ടന്‍ said...

എന്തൊക്കെ പറഞ്ഞാലും ഈ “ലേലു അല്ലു” പറച്ചിൽ ഒഴിവാക്കി നെഞ്ച് വിരിച്ച് പുറത്ത് പോയിരുന്നെങ്കിൽ ജനഹൃദയങ്ങളിൽ അദ്ദേഹത്തിനൊരു സ്ഥാനമുണ്ടാകുമായിരുന്നു... ഇതിപ്പോൾ എല്ലാ രാഷ്ട്രീയക്കാരെയും പോലെ...

ajith said...

വീഎസ് ഇനി എന്താണ് ചെയ്യുക എന്നറിയാമല്ലോ

ചിലപ്പോള്‍ ബുദ്ധിപൂര്‍വം പിന്മാറുന്നത് ഒരു മികച്ച യുദ്ധതന്ത്രമാണ്.

ഒരു ദുബായിക്കാരന്‍ said...

"ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം മാധ്യമ ശ്രദ്ധ " അത്രയേ ഉള്ളൂ ഈ വീയെസ്സിന്റെ കാര്യം !

വെള്ളിക്കുളങ്ങരക്കാരന്‍ said...

ajith said...
വീഎസ് ഇനി എന്താണ് ചെയ്യുക എന്നറിയാമല്ലോ
ചിലപ്പോള്‍ ബുദ്ധിപൂര്‍വം പിന്മാറുന്നത് ഒരു മികച്ച യുദ്ധതന്ത്രമാണ്.

വി എസ് അല്ലേ..ചിലപ്പോള്‍ ഇതാവാം കാരണം..

Post a Comment