Monday, November 5, 2012

പ്രവാസം – ഒരു ആസ്വാദനകുറിപ്പ്

ആക്സമികമായിട്ടാണ് എം.മുകുന്ദന്‍ എഴുതിയ പ്രവാസം എന്ന നോവല്‍ വായിക്കാനിടയായത്.

കേരളപ്പിറവിയോടനുബന്ദിച്ചു നടത്തുന്ന ഒരു നാടക റിഹെര്‍സലിടയിലാണ് സജീവിന്‍റെ വീട്ടില്‍ നിന്നും ഈ പുസ്തകം കിട്ടിയതു.

ഒരു വ്യാഴവട്ടകാലത്തോളം, ശരിയായി പറഞ്ഞാല്‍ പ്രവാസജീവിതം തുടങ്ങിയതുമുതല്‍ വായനകളൊക്കെ നിന്നു.

“പ്രവാസം”, എം.മുകുന്ദന്‍ എഴുയിയ രീതി വായിക്കാന്‍ സുഖമുള്ളതാണ്, പ്രവാസം ശരിക്കും ഓരോരുത്തരിലും ഒരുപോലുള്ള അനുഭവങ്ങള്‍ ആണ് ഉണ്ടാക്കുന്നത് എന്നു തോന്നുമെങ്കിലും, മറ്റൊരുതരത്തില്‍ എല്ലാം വ്യതസ്തമാണ് എന്നു കൂടി ഇവിടെ ഓര്‍മ്മിക്കപ്പെടുന്നു.

കഥപറയുന്നത് 19ആം നൂറ്റാണ്ടു മുതല്‍ 21ആം നൂറ്റാണ്ടു വരെയാണെങ്കിലും, ഇവിടെ വിവരിച്ചിരിക്കുന്ന പല അനുഭവങ്ങളും ഇപ്പൊഴും പലരും അതേ ചുറ്റുപാടിലൂടെ തന്നെ കടന്നു പോവുന്നുണ്ടാവും എന്നുതന്നെ വേണം കരുതാന്‍.

എം.മുകുന്ദനെ തിരുത്തനോ വിമര്‍ശിക്കണോ ഞാന്‍ ആളല്ല, പക്ഷേ ഒരു വായനകാരണ എന്ന നിലയ്ക്ക് പറയുകയാണെങ്കില്‍ ആദ്യമൊക്കെ വളരെ വിശാലമായിതന്നെ കഥപറഞ്ഞശേഷം ഏകദേശം 50 ആം അധ്യായംമുതല്‍ ഇത് അവസാനിപ്പികാനുള്ള ധൃതി വ്യക്തമായി തന്നെ കാണാവുന്നതാണ്.

വായിച്ചു ഒരാഴ്ച കഴിഞ്ഞിട്ടും കൊറ്റ്യത് കുമാരനും, മച്ചിലോട്ട് മാധവനും, സുനന്ദയും, സുധീരനും ഒക്കെ മനസ്സില്‍ തങ്ങിനില്‍ക്കുന്നുണ്ട്.

ഇനിയും ഈ പുസ്തകം വായിക്കാത്തവര്‍, താല്പര്യമുണ്ടെങ്കില്‍ ഒരു വായനയെങ്കിലും നഷ്ടമാവില്ല എന്നു ഞാന്‍ പറയട്ടെ. 

24 comments:

Manoraj said...

അല്പം കൂടെ വിശദമാക്കാമായിരുന്നു മനോജ്. ഒരു ആസ്വാദനക്കുറിപ്പായി ഉദ്ദേശിക്കുമ്പോള്‍ പുസ്തകത്തെ അല്പം ഒന്ന് വിശദീകരിക്കാമായിരുന്നു. മലയാളത്തിലെ ഏറ്റവും മികച്ച യാത്രാവിവരണ സാഹിത്യകാരന്‍ കഥാപാത്രമാകുന്ന ഒരു നോവല്‍ എന്ന നിലയിലും പ്രവാസം മനോഹരം തന്നെ.

ഓഫ് : ഒരല്പം കൂടെ വിപുലപ്പെടുത്തി പുസ്തകവിചാരത്തിലേക്ക് നല്‍കാമോ ?

ബെഞ്ചാലി said...

പുസ്തകത്തെ പരിചയപെടുത്തിയതിൽ നന്ദി.

mottamanoj said...

മനോരാജ് : നന്ദി
വിപുലപ്പെടുത്തിയാല്‍ പുതിയ വായനകാരുടെ ആവേശം കളയണ്ട എന്നുകരുതിയാണ് കഥയോ സന്ദര്‍ഭങ്ങളോ വിവരിക്കാഞ്ഞതു.

ഷാജു അത്താണിക്കല്‍ said...

നന്ദി ഡിയർ, നല്ലൊരു ബുക് പരിചയപ്പെടുത്തിയതിന്ന്

mini//മിനി said...

ഇത് വായിക്കാൻ ശ്രമിക്കാം, ആസ്വാദനം കുറച്ചുകൂടി വലുതാക്കാമായിരുന്നു.

പട്ടേപ്പാടം റാംജി said...

വായിച്ചില്ല, വായിക്കണം.
പരിചയപ്പെടുത്തിയതിനു നന്ദി.

Villagemaan/വില്ലേജ്മാന്‍ said...

കഥയോ സന്ദര്‍ഭമോ പറയാതിരുന്നത് നന്നായി... വായിക്കുമ്പോള്‍ ആസ്വദിച്ചു വായിക്കാമല്ലോ.

അല്ലെങ്കില്‍ പുതിയ പടം ഇറങ്ങിയാല്‍ നൂണ്‍ ഷോ കണ്ടു ചില ആശാന്മാര്‍ റിവ്യൂ എഴുതുന്നതുപോലാവും!

anu said...

naadakam ...??? when ....??? nadanmaare aavashyamundo ..? :-)

വെള്ളിക്കുളങ്ങരക്കാരന്‍ said...

വായനക്കായ്‌ ഒരു പുസ്തകം കൂടി ...

ajith said...

വായിച്ച് നോക്കട്ടെ

വീ കെ said...

പുസ്തകം പരിചയപ്പെടുത്തിയതിന് വളരെ നന്ദി.

റാണിപ്രിയ said...

vaayikkaam................

ഫിറോസ്‌ said...

പരിചയപ്പെടുത്തലിനു നന്ദി.. വായിക്കാന്‍ ശ്രമിക്കം. :)

ജോസെലെറ്റ്‌ എം ജോസഫ്‌ said...

കഥാപാത്രങ്ങളൊന്നും വായനക്കാരുടെ ഹൃദയത്തില്‍ ഇടം പിടിക്കാത്തവിധം എങ്ങും തൊടാതെയാണ് പ്രവാസം വായിച്ചു തീരുന്നത്.

ജീവിച്ചിരുന്നവരും സാങ്കല്‍പ്പികവുമായ കഥാപാത്രങ്ങളെ കൂട്ടി മുട്ടിക്കാന്‍, കഥാഗതിക്ക് പാത്രമാവാന്‍ ഒക്കെ ശ്രീ. മുകുന്ദന്‍ നടത്തുന്നത് വലിയ പരിശ്രമം തന്നെയാണ്.

ലേബര്‍ ക്യാമ്പിലെ അദ്ധ്യായങ്ങള്‍ ഗള്‍ഫിലെ ഏതൊരു പ്രവാസിക്കും ഹൃദ്യമാണ്. എങ്കിലും ഒരുപാടു ജീവിതങ്ങളിലേക്ക് അത്ര വ്യാപ്തിയില്ലാതെ കടന്നത്നുകൊണ്ട് ഇടക്ക് മൂലകഥ എന്നോന്നില്‍ നിന്നും വിട്ടു പോകുന്നത് വായന വിരസമാക്കുന്നു. സ്ഥാനത്തും അസ്ഥാനത്തുമുള്ള "ഈശ്വരാ!!" പ്രയോഗം പലയിടത്തും മുഴച്ചുനില്‍ക്കുന്നു.

സഞ്ചാരസാഹിത്യത്തിന്റെ തമ്പുരാനായ എസ്.കെ.യെയും തന്നെയും ഒക്കെ കൂട്ടിയിണക്കി ദുബൈയിലും, അമേരിക്കയിലും, ബഹറിനിലും, മാഹിയിലും, ബര്‍മ്മയിലുമൊക്കെ നിന്നുകൊണ്ട് പറഞ്ഞ നോവല്‍ എനിക്കെന്തോ അത്ര ഇഷ്ടമായില്ല.

sumesh vasu said...

നന്നായി

Jefu Jailaf said...

ഒന്ന് കൂടി വിശാലമാക്കായിരുന്നു പരിചയപ്പെടുത്തല്‍ . എങ്കിലും ഇതിനു നന്ദി..

ente lokam said...

Thanks Manoj...kittiyaal vaayikkanam...
nokkatte..

Jomon Joseph said...

കുറച്ചു കൂടി ഡീപ് ആയിട്ടു എഴുതാമായിരുന്നു മനോജ്‌ , എവിടെയും തൊടാതെ ഒരു പുസ്തകത്തെ കുറിച്ച് പറഞ്ഞു തീര്‍ത്തു, എന്തായാലും വായിക്കാന്‍ ശ്രമിക്കാം ,ആശംസകള്‍ !!!!

Kalavallabhan said...

താല്പര്യമുണ്ടെങ്കില്‍ ഒരു വായനയും നഷ്ടമാവില്ല എന്നു ഞാന്‍ പറയട്ടെ.

mottamanoj said...

@ബെഞ്ചാലി , ഷാജു അത്താണിക്കല്‍, മിനി ടീച്ചര്‍, റാംജി, വില്ലേജ്മാന്‍,അനു, വെള്ളിക്കുളങ്ങരക്കാരന്‍, അജിത്ത്, വി കെ, റാണിപ്രിയ, ഫിറോസ്, ജോസെലെറ്റ്‌ എം ജോസഫ്‌, സുമേഷ്, ജെഫു , എന്റെ് ലോകം, ജോമോന്‍, കലാവല്ലഭന്‍.

എല്ലാവര്ക്കും നന്ദി

mottamanoj said...

ജോസെലെറ്റ്‌ എം ജോസഫ്‌ : പറഞ്ഞതും ശരിതന്നെ, കുറെ കാലത്തിനു ശേഷം വായിച്ചത് കൊണ്ടായിരിക്കാം എനിക്കു നല്ലതായി തോനിയത്

ജോമോന്‍ : നേരത്തെ വില്ലേജ്മാന്‍ പറഞ്ഞത് പോലെ
വായിക്കുമ്പോള്‍ ആസ്വദിച്ചു വായിക്കാന്‍ കഥയെ കുറിച്ചു മണപ്പോര്വംt എഴുതാഞ്ഞതാണ്

K@nn(())raan*خلي ولي said...

പോസ്റ്റ്‌ അപൂര്‍വം
പ്രവാസത്തെക്കുറിച്ചും പറയാമായിരുന്നു.
ഒരുപക്ഷെ എത്ര പറഞ്ഞാലും പാടിയാലും മതിയാവില്ല പ്രവാസം എന്ന ജീവിതാവസ്ഥയെ.

Echmukutty said...

എനിക്ക് ജോസലൈറ്റിന്‍റെ അഭിപ്രായം ഉണ്ട്. എന്നാലും ഒരു വായന അഭികാമ്യം തന്നെ.
കുറച്ചുകൂടി വിശദമായി പരിചയപ്പെടുത്താമായിരുന്നു മനോജിനു എന്നും എഴുതാതെ വയ്യ.

കൊളച്ചേരി കനകാംബരന്‍ said...

പുസ്തകത്തെ പരിചയപെടുത്തിയതിൽ നന്ദി.

Post a Comment