Monday, December 30, 2013

ക്രിസ്തുമസ്, പുതുവത്സര ആശംസകള്‍

എന്‍റെ എല്ലാ സുഹൃത്തുകള്‍കും സ്നേഹം നിറഞ്ഞ ക്രിസ്തുമസ്പുതുവത്സര ആശംസകള്‍ 


Monday, July 15, 2013

ഷട്ടര്‍. - The movie

ഷട്ടര്‍.

കുറച്ചു കാലത്തിനു ശേഷം കണ്ട ഒരു മികച്ച സിനിമ എന്നു എടുത്തുപറയാവുന്ന ഒരെണ്ണം.

സത്യത്തില്‍ ഷട്ടര്‍ സമൂഹത്തിലേക്കുള്ള തുറന്നുവച്ച ക്യാമറ ആണെന്നും പറയാം.

അഭിനേതാക്കള്‍ എല്ലാം ഒന്നാംതരം, പ്രത്യേകിച്ചു സജിത മടത്തില്‍ എന്ന നടി എത്ര തന്‍മയത്തോടെയാണ് ആവര്‍ ആ റോള്‍ അഭിനയിച്ചിരിക്കുന്നത്.

കോഴിക്കോട്ടുള്ള ഓട്ടോറിക്ഷകാരെ പറ്റി പലതവണ പറയുന്നതു ലേശം ബോറടപ്പിക്കുന്നുണ്ട്.

ഒരു സാധാരണ പ്രവാസിയേകുറിച്ചു അവന്‍റെ  സാമീപ്യത്തിലും അവനില്ലാത്തപ്പോഴും അവനെകുറിച്ചു അവന്‍റേതന്നെ “സുഹൃത്തുക്കള്‍” പറയുന്ന കാര്യങ്ങള്‍ ചില നേര്‍ക്കാഴ്ചകളെ ഓര്‍മ്മിപ്പിക്കുണ്ട്. 

അഭിനേതാക്കള്‍ അനുഭവിക്കുന്ന മാനസികപിരിമുറുക്കം ഒരു പരിധിവരെ, പ്രേക്ഷകനിലേക്കും എത്തിക്കാന്‍ കഴിയുന്നുണ്ടു എന്നതുതന്നെയാണ് ഈ ചിത്രത്തിന്റെ വിജയം.


ചിത്രത്തിലെ എല്ലാവര്ക്കും അഭിനന്ദനങ്ങള്‍ 

Monday, May 13, 2013

Royal Challengers Bangalore ജയിച്ചില്ലേല്‍ ലോകാവസാനം.

ചെന്നൈ ജയിക്കണം, അല്ലെങ്കില്‍ മുംബൈ അതും അല്ലെങ്കില്‍ രാജസ്ഥാന്‍ എന്നൊക്കെ നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ സത്യത്തില്‍ അങ്ങിനെ എന്തെങ്കിലും സംഭവിച്ചാല്‍ ശരിക്കും ലോകം അവസാനിക്കും. ആദ്യംതന്നെ കാര്യം പറഞ്ഞേക്കാം.  

നമ്മുടെ വിജയ് മാല്യ അങ്ങേര് ഇപ്പോ പണ്ടത്തെപ്പോലെഒന്നും അല്ല ആകെ കഷ്ടത്തിലാ മക്കളേ, കുട്ടിപ്പാവടേം ഇട്ടു ഹരം ക്കൊള്ളിച്ചിരുന്ന കിങ്ഫിഷര്‍ എയറിന്‍റെ കാറ്റുപോയത് നിങ്ങളെല്ലാം വ്യസനസമേതം അറഞ്ഞിരിക്കും എന്നുകരുത്തുന്നു. ഏകദേശം അതുപോലത്തന്നെയാ അങ്ങേരുടെ മറ്റ് കച്ചവടങ്ങളും എന്നാണ് അറിയുന്നതു.

ഇപ്പോതന്നെ അങ്ങേരെ നേരെചൊവ്വേ ഒന്നു കണ്ടിട്ടു തന്നെ നാളേറെയായി. അല്ലെങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും ഇടവും വലവും സുന്ദരികളായ പരിചാരകകളെയും കൊണ്ടുനടക്കുന്ന കാഴച്ച കണ്ടു കണ്ടു ആകെ ഡെസ്പ്പടിച്ചിരിക്കുന്ന .......

പറഞ്ഞുവരുന്നത് RCB യുടെ കാര്യം. ഇനി ആകെ ഉള്ള ഒരു പ്രതീക്ഷഎന്നത് ഇവിടെ കപ്പ് നേടുംബോള് കിട്ടുന്ന കാശും പിന്നെ ടീമിന്‍റെ Brand value യിലുണ്ടാവുന്ന കുറച്ചു മാറ്റവും തല്‍ക്കാലം ഒരു ശമനം ഉണ്ടാവും.

ഇനി എങ്ങാനും RCB ക്വാര്‍ട്ടര്‍ പോലും   കാണാതെ പുറത്തായാല്‍, നമ്മളെ കാത്തിരിക്കുന്നത് വലിയൊരു വിപത്താണു മക്കളേ.

സ്വാമി വിജയ് മല്ല്യ,  അങ്ങേരുടെ കമ്പ്ലീറ്റ് കള്ള് കച്ചവടം നഷ്ടത്തിലാവാന്‍ സാദ്യതയുണ്ട്, അങ്ങിനെയായാല്‍ അങ്ങേര് ചിലപ്പോ സാധാനത്തിന്റെ വില കൂട്ടും, അല്ലെങ്കില്‍ കച്ചവടം പൂട്ടും, രണ്ടായാലും നമുക്ക് പണിയാവും.

എങ്ങനെ ?

ദേ ഇങ്ങനെ

അറിയാലോ നാട്ടില്‍ ബിവറേജ് ഷോപ്പില്‍ കിട്ടുന്ന സാധനം മൊത്തം അങ്ങേരുടെയാ.., അപ്പൊ ചിലപ്പോ വിലകൂടിയ സാധനം വാങ്ങി അടിക്കേണ്ടിവരും, അങ്ങിനെയെങ്കില്‍ വളരെപ്പെട്ടെന്ന് തന്നെ കുത്തുപാളയെടുത്ത് ജീവിതം ഒരു പരുവത്തിലാവും, ഇന്ദ്യയുടെ സാമ്പത്തികസ്ഥിതിതന്നെ മോശമാവും

അല്ലെങ്കിലോ ?

അല്ലെങ്കില്‍ നമ്മള് സ്വന്തായി വാറ്റും, മറ്റെ ബാറ്റരീം, തേരട്ടയും ഒക്കെ ഇട്ടു സംഭവം റെഡിയാക്കും പക്ഷേ അത് വാങ്ങി അടിച്ചു കണ്ണും കരളും കിഡ്നിയടക്കം എല്ലാം തട്ടിപ്പോയി കട്ടപൊകയാവും  

ഇനി ഇതൊന്നും നിങ്ങളുടെ വിഷയമല്ലെങ്കില്‍ അങ്ങേര് വര്‍ഷാവര്‍ഷം ഇറക്കുന്ന “ഹോളി കലണ്ടര്‍” അതേങ്ങാനും നിന്നാല്‍, സത്യായിട്ടും എത്രഎണ്ണം ആത്മഹത്യ ചെയ്യുമെന്നറിയില്ല.

അപ്പോ അണ്ണന്‍ പറഞ്ഞുവന്നത് എന്തന്നുവച്ചാല്‍.

നമുക്ക് വെള്ളമടിച്ചു ഇപ്പോഴത്തെപ്പോലെ മര്യായദയ്ക്ക് ജീവിക്കണമെങ്കില്‍ എന്നെപ്പോലെ RCB യെ സപോര്‍ട്ട് ചെയ്യൂ മുട്ടിപ്പായി പ്രാര്‍ഥികൂ.


എവിടെ RCB യുടെ ചിയര്‍ഗെര്‍സ് വരട്ടെ, പാട്ടും നൃത്തവും തുടങ്ങട്ടെ. 

Wednesday, March 13, 2013

ഇന്ത്യയുടെ സ്വന്തം ഇറ്റലി


കടല്‍കൊലപാതക കേസില്‍ സാധാരണ ഭാരതീയനെപ്പോലെ ഞാനും ആഗ്രഹിക്കുന്നു അവര്‍ ഇന്ത്യയില്‍ തിരുച്ചുവരണം എന്നു.

ഫേസ്ബുക്ക് തുറന്നാല്‍ കാണുന്നത് ഇറ്റലികാരെയും, സോണിയയെയും പിന്നെ പ്രധാനമന്ത്രിയെയുമൊക്കെ തെറിവിളിച്ചും കളിയാക്കിയും ഒക്കെയുള്ള പ്രതിഷേധങ്ങളാണ്.

ഇതിന്‍റെ പേരില്‍ ഇറ്റലിയന്‍ അംബാസിഡറെ പുറത്താക്കിയാലോ, നമ്മുടെ അംബാസിഡറെ തിരുച്ചുവിളിച്ചാലോ തീരുന്നതല്ല പ്രശ്നം, മറിച്ച് പ്രശ്നം അവിടെ തുടങ്ങുകയായി എന്നുവേണം കരുതാന്‍.

ഇന്നാലെ ഏഷ്യാനെറ്റ് വാര്‍ത്തയിലെ ചര്‍ച്ചയില്‍ (ആരാണ് പറഞ്ഞതെന്ന് ഓര്‍മ്മിക്കുന്നില്ല ) പറയുന്നതുകേട്ട്, നമ്മള്‍ ഇറ്റലിയുമായുള്ള സകല വ്യാപാര കരാറുകളും നിര്‍ത്തണമെന്ന്. ശുദ്ധ മണ്ടത്തരം എന്നതിലുപരി അതിനെപ്പറ്റി ഒന്നും പറയാന്‍ പറ്റില്ല.

ഇന്ത്യയും ഇറ്റലിയും ഒരുപാട് കാര്യങ്ങളില്‍ സഹകരിക്കുന്നുണ്ട്.

വ്യാപാരകരാറുകള്‍ മാത്രം പരിശോധിക്കുകയാണെങ്കില്‍ 2011 വര്‍ഷത്തില്‍ 4,781.6 മില്ല്യണ്‍ യൂറോയുടെ കയറ്റുമതിയും 3,740.1 മില്ല്യണ്‍ യൂറോയുടെ ഇറക്കുമതിയും ആണ് ഇന്ത്യ നടത്തിയിരിക്കുന്നത്.

ഒരുലക്ഷത്തിലധികം ഇന്ത്യക്കാര്‍ വസിക്കുന്ന ഇറ്റലിയോട് നമ്മുടെ നയതന്ത്ര ബന്ധങ്ങള്‍ അത്രഎളുപ്പം വിച്ഛേദിക്കാന്‍ നമ്മുടെ സര്‍ക്കാര്‍ തീരുമാനിക്കും എന്നുകരുത്താന്‍ വയ്യ. അങ്ങിനെചെയ്താല്‍ അത് ഇന്ത്യക്കാരോടുള്ള കടുത്ത വെല്ലുവിളിയാവുകയും ചെയ്യും.  

അതുകൊണ്ടൊക്കെതന്നെ നമ്മള്‍ കരുത്തുന്നപോലെ കാര്യങ്ങള്‍ എളുപ്പമല്ല.

എന്‍റെ ബ്ലോഗ് വായിച്ചിട്ടു ഇറ്റലികാര്‍ക്ക് ചെയ്യാവുന്നത് ഇവിടെവന്നു വിചാരണ നേരിട്ടു, ശിക്ഷ ഇറ്റലിയില്‍ അനുഭവിക്കുക എന്നതാണു.

നീതി എല്ലാവര്ക്കും എത്രയുംവേഗംതന്നെ ലഭിക്കട്ടെ 

Saturday, March 2, 2013

കൊല്ലരുത് പ്ലീസ് കാലൊടിച്ചുവിട്ടാ മതി

"കടുത്ത പ്രതിസന്ധിയിലായ കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ സഹായം വേണമെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്. കോര്‍പറേഷന്‍ നേരിടുന്ന പ്രതിസന്ധി അടുത്ത മന്ത്രിസഭാ യോഗം ചര്‍ച്ചചെയ്യും. ഇങ്ങനെ പോയാല്‍ കെ.എസ്.ആര്‍.ടി.സി പൂട്ടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു." 
വാര്‍ത്ത മാതൃഭൂമി.

കേന്ദ്രസഹായം കിട്ടുമെന്ന യാതൊരു പ്രതീക്ഷയുമില്ലെന് അദ്ദേഹം തന്നെ പറയുമ്പോഴും വീണ്ടും ഡെല്‍ഹിക്ക് പോകുന്നു, പെട്രോളിയം മന്ത്രിയെ കാണാന്‍.

പല ഡല്ഹിയാത്രകളും, അത്രതന്നെ മന്ത്രിസഭാ ചര്‍ച്ചകളും കഴിഞ്ഞെങ്കിലും സ്ഥിതി അതുതന്നെ.

തുറന്ന സമീപനമാണ് ഇതില്‍ ആവശ്യം, അല്ലെങ്കില്‍ പൊതു ഖജനാവ് മുടിക്കാന്‍ മാത്രമായി മാറും KSRTC.

തലത്തിരിഞ്ഞ കളറുകളുള്ള പ്രൈവറ്റു ബസ്സുകളില്‍ മാത്രം സഞ്ചരിച്ചിരുന്ന ഞങ്ങള്‍,  (തൃശ്ശൂര്‍ പാലക്കാട് ഭാഗം ) ഒരുകാലത്ത് ആനവണ്ടികളില്‍ കയറാന്‍ പോലും മടിച്ചിരുന്നെങ്കില്‍ അതിനെ മാറ്റി, നിലവാരമുള്ള വണ്ടികള്‍ ഇറക്കി യാത്രയ്ക്ക് യോഗ്യമാക്കിയത് മന്ത്രി ഗണേഷിന്‍റെ കാലത്താണ് എന്നു നിസ്സംശയം പറയാം. നഷ്ടങ്ങളുടെ കണക്ക് അന്നും കേട്ടിരുന്നെങ്കിലും, ശോഭനമായ ഒരു ഭാവി ഉള്ളതുപോലെ തോന്നിയിരുന്നു.

ഏറ്റവും ആദ്യം ചെയ്യാന്‍ പറ്റുന്നത്, സ്വകാര്യ-സപ്ലൈകോ പമ്പുകളില്‍ നിന്ന് ഡീസല്‍ നിറയ്ക്കുന്ന കാര്യത്തില്‍ അനുകൂല തീരുമാനം എടുക്കുക എന്നതാണു. അതിനു ശേഷം, നഷ്ടത്തില്‍ മാത്രം ഓടുന്ന റൂട്ടുകള്‍ പുനക്രമീകരിക്കുക, ശരിയായ അഡ്മിനിസ്ട്രേഷന്‍ ടീം ഉണ്ടാക്കുക, എല്ലാ കാര്യങ്ങളിലും വേഗത്തില്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കുക അങ്ങിനെ പലതും....

ഇങ്ങനെയൊക്കെ ചെയ്യാന്‍ KSRTC യില്‍ ആളുകള്‍ ഇല്ല ഇന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, പക്ഷേ പ്രവത്തികമാക്കാന്‍  പല സാങ്കേതിക ബുദ്ധിമുട്ടുകളും ഉണ്ടായേക്കാം. പക്ഷേ അതിനെയെല്ലാം തരണം ചെയ്തു കാര്യങ്ങള്‍ നല്ലരീതിയിലാക്കി ജനങ്ങള്‍ക്ക് ബുഡിമുട്ടില്ലത്തെ കാര്യങ്ങള്‍ നടത്തികൊണ്ട് പോകാനാണ് ഒരു നല്ല മന്ത്രിയും ആ വകുപ്പും പ്രയത്നിക്കേണ്ടത്.

അവസാനം എല്ലാവരോടും ഒന്നേ പ്രായാനുള്ളൂ :  കൊല്ലരുത് പ്ലീസ് കാലൊടിച്ചുവിട്ടാ മതി, ഞൊണ്ടി എവിടെയെങ്കിലും ഒക്കെ ഓടിക്കൊള്ളും.

Monday, February 11, 2013

സൂര്യനെല്ലിയിലെ നീതി

ചിത്രം by www.keralatv.in 

ജസ്റ്റിസ് ബസന്ത് പറഞ്ഞതിലെ "അപാകത" കേസ് ഡയറി പരിശോധിക്കാതെ എങ്ങിനെ മനസ്സിലാവും.

കേസ് ഡയറിയിലുണ്ട് എന്നു പറയുന്ന കാര്യമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. അതുകൊണ്ടു തന്നെ, സ്വഭാവികമായി അത് അന്ന് വാദിക്കും പ്രതികള്‍ക്കും വേണ്ടി ഹാജരായ വക്കീലന്മാരുടെ കേസ് വിസ്താരങ്ങളും മൊഴികളും ആയിരിയ്ക്കും അതിലുണ്ടാവുക.

അല്ലാതെ ജസ്റ്റിസ് ബസന്തിന്‍റെ വ്യക്തിപരമായ കണ്ടെത്തലുകളാവില്ല

അങ്ങിനെയിരിക്കെ ഇപ്പോ ജസ്റ്റിസ് ബസന്തിനെതിരെ നടക്കുന്ന കോലാഹലങ്ങളെല്ലാം കാര്യത്തില്‍ നിന്നുള്ള ശ്രദ്ധതിരിക്കലാണ് എന്നു മാത്രം ഞാന്‍ പറയട്ടെ.

പതിനഞ്ചു വര്‍ഷത്തിലധികമായി ഒരു കേസ് തീര്‍പ്പുകല്‍പ്പികാനാവാതെ നീണ്ടുപോകുമ്പോള്‍ നീതിന്യായ വയസ്ഥിതിയിലുള്ള സാധാരണക്കാരന്റെ വിശ്വാസമാണ് തകര്‍ക്കപ്പെടുന്നത്.

സൂര്യനെല്ലി കേസിലെ യഥാര്‍ത്ഥ പ്രതികള്‍ക്ക് ശിക്ഷയും വാദിയ്ക്ക് നീതിയും ലഭിക്കട്ടെ.

ജയ്ഹിന്ദ്