Monday, February 11, 2013

സൂര്യനെല്ലിയിലെ നീതി

ചിത്രം by www.keralatv.in 

ജസ്റ്റിസ് ബസന്ത് പറഞ്ഞതിലെ "അപാകത" കേസ് ഡയറി പരിശോധിക്കാതെ എങ്ങിനെ മനസ്സിലാവും.

കേസ് ഡയറിയിലുണ്ട് എന്നു പറയുന്ന കാര്യമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. അതുകൊണ്ടു തന്നെ, സ്വഭാവികമായി അത് അന്ന് വാദിക്കും പ്രതികള്‍ക്കും വേണ്ടി ഹാജരായ വക്കീലന്മാരുടെ കേസ് വിസ്താരങ്ങളും മൊഴികളും ആയിരിയ്ക്കും അതിലുണ്ടാവുക.

അല്ലാതെ ജസ്റ്റിസ് ബസന്തിന്‍റെ വ്യക്തിപരമായ കണ്ടെത്തലുകളാവില്ല

അങ്ങിനെയിരിക്കെ ഇപ്പോ ജസ്റ്റിസ് ബസന്തിനെതിരെ നടക്കുന്ന കോലാഹലങ്ങളെല്ലാം കാര്യത്തില്‍ നിന്നുള്ള ശ്രദ്ധതിരിക്കലാണ് എന്നു മാത്രം ഞാന്‍ പറയട്ടെ.

പതിനഞ്ചു വര്‍ഷത്തിലധികമായി ഒരു കേസ് തീര്‍പ്പുകല്‍പ്പികാനാവാതെ നീണ്ടുപോകുമ്പോള്‍ നീതിന്യായ വയസ്ഥിതിയിലുള്ള സാധാരണക്കാരന്റെ വിശ്വാസമാണ് തകര്‍ക്കപ്പെടുന്നത്.

സൂര്യനെല്ലി കേസിലെ യഥാര്‍ത്ഥ പ്രതികള്‍ക്ക് ശിക്ഷയും വാദിയ്ക്ക് നീതിയും ലഭിക്കട്ടെ.

ജയ്ഹിന്ദ്

11 comments:

muhammed k said...

ജയ്‌ഹിന്ദ്

mad|മാഡ് said...

നീതി നടപ്പിലാകട്ടെ. പ്രാര്‍ഥിക്കുന്നു.

വീ കെ said...

പ്രതികൾക്ക് നീതിയും വാദിക്ക് ശിക്ഷയുമെന്ന് ന്യായാധിപന്മാർ പ്രഖ്യാപിക്കുമ്പോൾ എന്തു ചെയ്യാൻ പറ്റും...?

ajith said...

സമ്മതത്തോടെയുള്ള ലൈംഗികബന്ധമാണെങ്കില്‍ പോലും സ്ത്രീ മൈനര്‍ ആണെങ്കില്‍ അത് കുറ്റകരമാണെന്ന് പീനല്‍ കോഡില്‍ എഴുതിവച്ചിരിയ്ക്കുന്നത് അറിയാത്ത വങ്കന്‍ നീതിപതി.

Villagemaan/വില്ലേജ്മാന്‍ said...

കുറ്റവാളികള്‍ എത്ര ഉന്നതരാനെങ്കിലും ശിക്ഷിക്കപ്പെടട്ടെ

mottamanoj said...

കമന്‍റടിച്ച എല്ലാവര്ക്കും നന്ദി.

വി കെ : ആരാണ് പ്രതി എന്നത് വ്യക്തമായി തെളിയിക്കേണ്ടിയിരിക്കുന്നു. തെളിവുകളുടെ അഭാവത്തില്‍ കോടതികള്‍ക്ക് വിധി പറയാന്‍ പ്രയാസമാണ്.

ഒരാള്‍ കുറ്റവാളിയാണെന്ന് നമ്മുടെ വ്യവസ്ഥിതികള്‍ക്ക് ഒപ്പം നിന്നു ( നിര്‍ഭാഗ്യവശാല്‍ അത് കുറ്റമറ്റതാണെന്ന് പ്രയാണ്‍ വയ്യ ) വീണമ് തെളിയിക്കാന്‍, ഇതിപ്പോ മീഡിയ മുഴുവന്‍ വിളിച്ചുപറഞ്ഞാലും കുറ്റവാളി ആവുന്നില്ല, ആവാതിരുക്കുന്നുമില്ല.

mottamanoj said...

അജിത്ത് : അദ്ദേഹം അതറിഞ്ഞിട്ടില്ല എന്നു പറഞ്ഞതായി എനിക്കറിവില്ല, മറിച്ച് " ബാല വേശ്യ" എന്ന പദം തന്നെ ഉപയോഗിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാകാന്‍ കഴിഞ്ഞത്.

പക്ഷേ യഥാര്‍ത്ഥ പ്രതികളെ തെളിവ് സഹിതം ഹാജരാക്കുന്നതില്‍ വാദിഭാഗം ആണ് വീഴ്ച വരുത്തിയിരിക്കുന്നത് എന്നാണ് എനിക്കു തോന്നുന്നത്.

ജോസെലെറ്റ്‌ എം ജോസഫ്‌ said...

അജിത്തെട്ടന്റെ അഭിപ്രായത്തോട് യോജിക്കുന്നു.
ചില സ്ഥാനമാനത്തിരിക്കുന്നവര്‍ വ്യതിപരമായ അഭിപ്രായങ്ങള്‍ പോലും നിയന്ത്രിച്ചേ പ്രകടിപ്പിക്കാറുള്ളൂ. അറിവില്ലഞ്ഞിട്ടോ ഭയന്നിട്ടോ അല്ല. അത്.

RAGHU MENON said...

സുപ്രീം കോടതിയുടെ വിധി 'കേസ് വായിച്ചു നോക്കാത്തത് കൊണ്ടാണ്' എന്ന് പറയാന്‍, ഒരു കീഴ്ക്കോടതി ജഡ്ജിക്ക്
ഉണ്ടായ ആ ധാര്‍ഷ്ട്യത്തിന്റെ ഹേതു എന്താണ് ????

aboothi:അബൂതി said...

ധര്‍മം ജയ്ക്കട്ടെ.. സത്യം ജയിക്കട്ടെ.. അസത്യവും അധര്‍മവും തുലയട്ടെ..

ബിലാത്തിപട്ടണം Muralee Mukundan said...

പതിനഞ്ചു വര്‍ഷത്തിലധികമായി
ഒരു കേസ് തീര്‍പ്പുകല്‍പ്പികാനാവാതെ
നീണ്ടുപോകുമ്പോള്‍ നീതിന്യായ വയസ്ഥിതിയിലുള്ള
സാധാരണക്കാരന്റെ വിശ്വാസമാണ് തകര്‍ക്കപ്പെടുന്നത്.

Post a Comment