Wednesday, March 13, 2013

ഇന്ത്യയുടെ സ്വന്തം ഇറ്റലി


കടല്‍കൊലപാതക കേസില്‍ സാധാരണ ഭാരതീയനെപ്പോലെ ഞാനും ആഗ്രഹിക്കുന്നു അവര്‍ ഇന്ത്യയില്‍ തിരുച്ചുവരണം എന്നു.

ഫേസ്ബുക്ക് തുറന്നാല്‍ കാണുന്നത് ഇറ്റലികാരെയും, സോണിയയെയും പിന്നെ പ്രധാനമന്ത്രിയെയുമൊക്കെ തെറിവിളിച്ചും കളിയാക്കിയും ഒക്കെയുള്ള പ്രതിഷേധങ്ങളാണ്.

ഇതിന്‍റെ പേരില്‍ ഇറ്റലിയന്‍ അംബാസിഡറെ പുറത്താക്കിയാലോ, നമ്മുടെ അംബാസിഡറെ തിരുച്ചുവിളിച്ചാലോ തീരുന്നതല്ല പ്രശ്നം, മറിച്ച് പ്രശ്നം അവിടെ തുടങ്ങുകയായി എന്നുവേണം കരുതാന്‍.

ഇന്നാലെ ഏഷ്യാനെറ്റ് വാര്‍ത്തയിലെ ചര്‍ച്ചയില്‍ (ആരാണ് പറഞ്ഞതെന്ന് ഓര്‍മ്മിക്കുന്നില്ല ) പറയുന്നതുകേട്ട്, നമ്മള്‍ ഇറ്റലിയുമായുള്ള സകല വ്യാപാര കരാറുകളും നിര്‍ത്തണമെന്ന്. ശുദ്ധ മണ്ടത്തരം എന്നതിലുപരി അതിനെപ്പറ്റി ഒന്നും പറയാന്‍ പറ്റില്ല.

ഇന്ത്യയും ഇറ്റലിയും ഒരുപാട് കാര്യങ്ങളില്‍ സഹകരിക്കുന്നുണ്ട്.

വ്യാപാരകരാറുകള്‍ മാത്രം പരിശോധിക്കുകയാണെങ്കില്‍ 2011 വര്‍ഷത്തില്‍ 4,781.6 മില്ല്യണ്‍ യൂറോയുടെ കയറ്റുമതിയും 3,740.1 മില്ല്യണ്‍ യൂറോയുടെ ഇറക്കുമതിയും ആണ് ഇന്ത്യ നടത്തിയിരിക്കുന്നത്.

ഒരുലക്ഷത്തിലധികം ഇന്ത്യക്കാര്‍ വസിക്കുന്ന ഇറ്റലിയോട് നമ്മുടെ നയതന്ത്ര ബന്ധങ്ങള്‍ അത്രഎളുപ്പം വിച്ഛേദിക്കാന്‍ നമ്മുടെ സര്‍ക്കാര്‍ തീരുമാനിക്കും എന്നുകരുത്താന്‍ വയ്യ. അങ്ങിനെചെയ്താല്‍ അത് ഇന്ത്യക്കാരോടുള്ള കടുത്ത വെല്ലുവിളിയാവുകയും ചെയ്യും.  

അതുകൊണ്ടൊക്കെതന്നെ നമ്മള്‍ കരുത്തുന്നപോലെ കാര്യങ്ങള്‍ എളുപ്പമല്ല.

എന്‍റെ ബ്ലോഗ് വായിച്ചിട്ടു ഇറ്റലികാര്‍ക്ക് ചെയ്യാവുന്നത് ഇവിടെവന്നു വിചാരണ നേരിട്ടു, ശിക്ഷ ഇറ്റലിയില്‍ അനുഭവിക്കുക എന്നതാണു.

നീതി എല്ലാവര്ക്കും എത്രയുംവേഗംതന്നെ ലഭിക്കട്ടെ 

Saturday, March 2, 2013

കൊല്ലരുത് പ്ലീസ് കാലൊടിച്ചുവിട്ടാ മതി

"കടുത്ത പ്രതിസന്ധിയിലായ കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ സഹായം വേണമെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്. കോര്‍പറേഷന്‍ നേരിടുന്ന പ്രതിസന്ധി അടുത്ത മന്ത്രിസഭാ യോഗം ചര്‍ച്ചചെയ്യും. ഇങ്ങനെ പോയാല്‍ കെ.എസ്.ആര്‍.ടി.സി പൂട്ടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു." 
വാര്‍ത്ത മാതൃഭൂമി.

കേന്ദ്രസഹായം കിട്ടുമെന്ന യാതൊരു പ്രതീക്ഷയുമില്ലെന് അദ്ദേഹം തന്നെ പറയുമ്പോഴും വീണ്ടും ഡെല്‍ഹിക്ക് പോകുന്നു, പെട്രോളിയം മന്ത്രിയെ കാണാന്‍.

പല ഡല്ഹിയാത്രകളും, അത്രതന്നെ മന്ത്രിസഭാ ചര്‍ച്ചകളും കഴിഞ്ഞെങ്കിലും സ്ഥിതി അതുതന്നെ.

തുറന്ന സമീപനമാണ് ഇതില്‍ ആവശ്യം, അല്ലെങ്കില്‍ പൊതു ഖജനാവ് മുടിക്കാന്‍ മാത്രമായി മാറും KSRTC.

തലത്തിരിഞ്ഞ കളറുകളുള്ള പ്രൈവറ്റു ബസ്സുകളില്‍ മാത്രം സഞ്ചരിച്ചിരുന്ന ഞങ്ങള്‍,  (തൃശ്ശൂര്‍ പാലക്കാട് ഭാഗം ) ഒരുകാലത്ത് ആനവണ്ടികളില്‍ കയറാന്‍ പോലും മടിച്ചിരുന്നെങ്കില്‍ അതിനെ മാറ്റി, നിലവാരമുള്ള വണ്ടികള്‍ ഇറക്കി യാത്രയ്ക്ക് യോഗ്യമാക്കിയത് മന്ത്രി ഗണേഷിന്‍റെ കാലത്താണ് എന്നു നിസ്സംശയം പറയാം. നഷ്ടങ്ങളുടെ കണക്ക് അന്നും കേട്ടിരുന്നെങ്കിലും, ശോഭനമായ ഒരു ഭാവി ഉള്ളതുപോലെ തോന്നിയിരുന്നു.

ഏറ്റവും ആദ്യം ചെയ്യാന്‍ പറ്റുന്നത്, സ്വകാര്യ-സപ്ലൈകോ പമ്പുകളില്‍ നിന്ന് ഡീസല്‍ നിറയ്ക്കുന്ന കാര്യത്തില്‍ അനുകൂല തീരുമാനം എടുക്കുക എന്നതാണു. അതിനു ശേഷം, നഷ്ടത്തില്‍ മാത്രം ഓടുന്ന റൂട്ടുകള്‍ പുനക്രമീകരിക്കുക, ശരിയായ അഡ്മിനിസ്ട്രേഷന്‍ ടീം ഉണ്ടാക്കുക, എല്ലാ കാര്യങ്ങളിലും വേഗത്തില്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കുക അങ്ങിനെ പലതും....

ഇങ്ങനെയൊക്കെ ചെയ്യാന്‍ KSRTC യില്‍ ആളുകള്‍ ഇല്ല ഇന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, പക്ഷേ പ്രവത്തികമാക്കാന്‍  പല സാങ്കേതിക ബുദ്ധിമുട്ടുകളും ഉണ്ടായേക്കാം. പക്ഷേ അതിനെയെല്ലാം തരണം ചെയ്തു കാര്യങ്ങള്‍ നല്ലരീതിയിലാക്കി ജനങ്ങള്‍ക്ക് ബുഡിമുട്ടില്ലത്തെ കാര്യങ്ങള്‍ നടത്തികൊണ്ട് പോകാനാണ് ഒരു നല്ല മന്ത്രിയും ആ വകുപ്പും പ്രയത്നിക്കേണ്ടത്.

അവസാനം എല്ലാവരോടും ഒന്നേ പ്രായാനുള്ളൂ :  കൊല്ലരുത് പ്ലീസ് കാലൊടിച്ചുവിട്ടാ മതി, ഞൊണ്ടി എവിടെയെങ്കിലും ഒക്കെ ഓടിക്കൊള്ളും.