Saturday, March 2, 2013

കൊല്ലരുത് പ്ലീസ് കാലൊടിച്ചുവിട്ടാ മതി

"കടുത്ത പ്രതിസന്ധിയിലായ കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ സഹായം വേണമെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്. കോര്‍പറേഷന്‍ നേരിടുന്ന പ്രതിസന്ധി അടുത്ത മന്ത്രിസഭാ യോഗം ചര്‍ച്ചചെയ്യും. ഇങ്ങനെ പോയാല്‍ കെ.എസ്.ആര്‍.ടി.സി പൂട്ടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു." 
വാര്‍ത്ത മാതൃഭൂമി.

കേന്ദ്രസഹായം കിട്ടുമെന്ന യാതൊരു പ്രതീക്ഷയുമില്ലെന് അദ്ദേഹം തന്നെ പറയുമ്പോഴും വീണ്ടും ഡെല്‍ഹിക്ക് പോകുന്നു, പെട്രോളിയം മന്ത്രിയെ കാണാന്‍.

പല ഡല്ഹിയാത്രകളും, അത്രതന്നെ മന്ത്രിസഭാ ചര്‍ച്ചകളും കഴിഞ്ഞെങ്കിലും സ്ഥിതി അതുതന്നെ.

തുറന്ന സമീപനമാണ് ഇതില്‍ ആവശ്യം, അല്ലെങ്കില്‍ പൊതു ഖജനാവ് മുടിക്കാന്‍ മാത്രമായി മാറും KSRTC.

തലത്തിരിഞ്ഞ കളറുകളുള്ള പ്രൈവറ്റു ബസ്സുകളില്‍ മാത്രം സഞ്ചരിച്ചിരുന്ന ഞങ്ങള്‍,  (തൃശ്ശൂര്‍ പാലക്കാട് ഭാഗം ) ഒരുകാലത്ത് ആനവണ്ടികളില്‍ കയറാന്‍ പോലും മടിച്ചിരുന്നെങ്കില്‍ അതിനെ മാറ്റി, നിലവാരമുള്ള വണ്ടികള്‍ ഇറക്കി യാത്രയ്ക്ക് യോഗ്യമാക്കിയത് മന്ത്രി ഗണേഷിന്‍റെ കാലത്താണ് എന്നു നിസ്സംശയം പറയാം. നഷ്ടങ്ങളുടെ കണക്ക് അന്നും കേട്ടിരുന്നെങ്കിലും, ശോഭനമായ ഒരു ഭാവി ഉള്ളതുപോലെ തോന്നിയിരുന്നു.

ഏറ്റവും ആദ്യം ചെയ്യാന്‍ പറ്റുന്നത്, സ്വകാര്യ-സപ്ലൈകോ പമ്പുകളില്‍ നിന്ന് ഡീസല്‍ നിറയ്ക്കുന്ന കാര്യത്തില്‍ അനുകൂല തീരുമാനം എടുക്കുക എന്നതാണു. അതിനു ശേഷം, നഷ്ടത്തില്‍ മാത്രം ഓടുന്ന റൂട്ടുകള്‍ പുനക്രമീകരിക്കുക, ശരിയായ അഡ്മിനിസ്ട്രേഷന്‍ ടീം ഉണ്ടാക്കുക, എല്ലാ കാര്യങ്ങളിലും വേഗത്തില്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കുക അങ്ങിനെ പലതും....

ഇങ്ങനെയൊക്കെ ചെയ്യാന്‍ KSRTC യില്‍ ആളുകള്‍ ഇല്ല ഇന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, പക്ഷേ പ്രവത്തികമാക്കാന്‍  പല സാങ്കേതിക ബുദ്ധിമുട്ടുകളും ഉണ്ടായേക്കാം. പക്ഷേ അതിനെയെല്ലാം തരണം ചെയ്തു കാര്യങ്ങള്‍ നല്ലരീതിയിലാക്കി ജനങ്ങള്‍ക്ക് ബുഡിമുട്ടില്ലത്തെ കാര്യങ്ങള്‍ നടത്തികൊണ്ട് പോകാനാണ് ഒരു നല്ല മന്ത്രിയും ആ വകുപ്പും പ്രയത്നിക്കേണ്ടത്.

അവസാനം എല്ലാവരോടും ഒന്നേ പ്രായാനുള്ളൂ :  കൊല്ലരുത് പ്ലീസ് കാലൊടിച്ചുവിട്ടാ മതി, ഞൊണ്ടി എവിടെയെങ്കിലും ഒക്കെ ഓടിക്കൊള്ളും.

23 comments:

anu narayan said...

കൊല്ലരുത് പ്ലീസ് കാലൊടിച്ചുവിട്ടാ മതി, ഞൊണ്ടി എവിടെയെങ്കിലും ഒക്കെ ഓടിക്കൊള്ളും.

:-)

Nice .....

mad|മാഡ് said...

ഇതെ കാര്യം ഇന്നു രാവിലെ ഞാനും മന്ത്രി ഗണേഷ്‌ കുമാറിന്റെ കാര്യം ആലോചിച്ചു.ഈ ആര്യാടൻ ഇത്‌ കുളം തോണ്ടും.

മുകിൽ said...

enthaayaalum kashtam thanneyaanu ee mismanagement..

വീ കെ said...

നല്ലൊരു മാനേജ്മെന്റ് ഇല്ലാത്തതാണ് കുഴപ്പം. ഇത് കേരളത്തിനു മാത്രമുള്ള പ്രശ്നമല്ലല്ലൊ. മറ്റുള്ള സംസ്ഥാനങ്ങൾ എങ്ങനെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന് മനസ്സിലാക്കാൻ പോലും ആരും തെയ്യാറല്ല. അവിടെ ആരും ഇതുപോലെ നെഞ്ചത്തടിച്ച് നിലവിളിക്കുന്നത് കേട്ടിട്ടില്ല. ഇവിടത്തേതിനേക്കാൾ ചാർജ്ജ് കുറവാണെന്നാണ് കേട്ടിട്ടുള്ളത്.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ആലുവയിൽ നിന്ന് പെരുമ്പാവൂർ വരെ പോകാൻ ഏതു സമയത്ത് നോക്കിയാലും നാലു ബസ് എങ്കിലും പാർക് ചെയ്തിട്ടുണ്ടാകും ഓരോന്നും ഒന്നിനു പിന്നാലെ ഒന്നായി പോകുകയും ചെയ്യും പക്ഷെ ഇരിക്കാൻ ഒരെണ്ണത്തിൽ എങ്കിലും സ്ഥലം കിട്ടുന്നത് വല്ലപ്പോഴും മാത്രം.
മുവാറ്റുപുഴയിൽ നിന്നും എറണാകുളത്തേക്കു പോകുന്ന സ്ഥിതിയും മറിച്ചല്ല
ഹരിപ്പാട് നിന്ന് എറണാകുളത്തേക്കു പോകാൻ നോക്കിയാൽ ഒന്നു കയറാൻ പറ്റിയ വാഹനം കാത്ത് മണിക്കൂറുകൾ നിൽക്കേണ്ടി വരും
എന്റെ അനുഭവത്തിൽ തെരക്കില്ലാത്ത ഒരു റൂറ്റ് എഴുതണം എങ്കിൽ ഇനി ഒന്നു കൂടി അവിടെ ഒക്കെ പോയി അഠിക്കേണ്ടി വരും

പിന്നെ ഇപ്പോള് സൗകര്യമായി യാത്ര ചെയ്യാൻ പറ്റിയ എ സി ലോ ഫ്ലോർ ഒരു വലിയ അനുഗ്രഹം തന്നെ

ഈ നഷ്ടം പിന്നെ എങ്ങനെ ഉണ്ടാക്കാൻ പറ്റുന്നു എന്ന് ആലോചിക്കേണ്ടി വരും

അല്ല റ്റാതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യം അല്ലെ

വെള്ളാനകളുടെ നാട്ടിൽ അതിനാണൊ വഴി ഇല്ലാത്തത്?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

റോഡരികിൽ ടിൻ ഓഫീസും വരി വരിയായി ബസ് നിർത്താനുള്ള സൗകര്യവും ഉള്ള തമിഴ്നാട്ടിൽ പോയാൽ കാണം

അതിനു പകരം കൊട്ടാരങ്ങൾ പണീഞ്ഞു വച്ചിരിക്കുകയല്ലെ

നാട്ടുകാർ അതിനു ചുറ്റും കിടന്ന് വട്ടം ചുറ്റണം തങ്ങൾക്കുള്ള വണ്ടി വന്നൊ എന്നറിയാൻ ഒരിടത്ത് നിൽക്കുമ്പോൽ മറ്റൊറിടത്തു നിന്നും വന്റി പോകുന്നതും ചിലപ്പോൽ കാണെണ്ടി വരും

Manoj Kumar M said...

ശരിയാണ്... കെ.എസ്.ആര്‍.ടി.സി. യില്‍ നല്ല വണ്ടികള്‍ വന്നത് ഗണേഷ് കുമാറിന്റെ സമയം മുതലാണ്.. ഇപ്പൊ അതും ഇല്ലാണ്ടായി...

പട്ടേപ്പാടം റാംജി said...

കച്ചോടത്തിനിടയില്‍ ജനസേവനം ആരു നോക്കാന്‍......?

ഇടശ്ശേരിക്കാരന്(വെടിവട്ടം) said...

കൊക്കൊത്ര കുളം കണ്ടതാ ......
പണിക്കാര്‍ക്ക് കമ്മീഷന്‍ വ്യവസ്തതയില്‍ ആക്കിയിലാല്‍ നന്നാകും

keraladasanunni said...

ഒരു കാര്യം ശരിയാണ്. ഗണേഷ്കുമാറിന്‍റെ കാലത്താണ് കെ.എസ്.ആര്‍.ടി.സി. പച്ച പിടിച്ചത്. വകുപ്പു മന്ത്രി തന്നെ
അത് തന്നത്താന്‍ പൂട്ടിപോവും എന്ന് പറഞ്ഞാല്‍ പിന്നെങ്ങിനേയാ കര പിടിക്കുന്നത്.

ente lokam said...

ഒത്തിരി നിറം ആര്ന്ന ഓര്‍മ്മകള്‍

തന്ന ആന വണ്ടി..


പാവം, കൊല്ലണ്ട.ഒന്ന് പേടിപ്പിച്ചു

വിട്ടാല്‍ മതി.


ഗണേശന്റെ അച്ഛന്‍ തിരിച്ചു വന്നാല്‍

ചിലപ്പോ ശരി ആവുമായിരിക്കും

ഷാജു അത്താണിക്കല്‍ said...

ഇതൊക്കെ എന്നാ ഒന്ന് നന്നാവുക, ഇനി ഈ രണ്ട് പാർട്ടികൾ അല്ലാത്തൊരു പാർട്ടി വരുമോ? ആ , എന്നാൽ നന്നാവോ ആ!!!!!! വെറും ആ ആ മിച്ചം

റഈസ്‌ said...

ആര്യാടന്‍ ഇനി മത്സരികില്ല എന്നാ പറഞ്ഞത്‌..അപ്പൊ പിന്നെ ഇതൊക്കെ പൂട്ടി കെട്ടിയാലും അയാള്കൊന്നും വരാനില്ലല്ലോ.

aboothi:അബൂതി said...

ഇച്ഛാ ശക്തിയുള്ള ഭരണാധികാരികള്‍ ഇല്ല.. അത് തന്നെ പ്രശ്നം...

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നന്നായി ഈ വാക്കുകള്‍ ..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ആര്യാടനെ വിദേശത്ത് കൊണ്ടുപോയി ഈ വിഷയത്തില്‍ അല്പം ട്രെയിനിംഗ് കൊടുത്താല്‍ ഒരു പക്ഷെ നന്നായേക്കും. പക്ഷെ ഇടക്കുള്ള വിടുവായത്തം നിര്‍ത്തേണ്ടി വരും

Kalavallabhan said...

മറ്റുള്ളവരുടേ മുന്നിൽ കൈനീട്ടാൻ മാത്രം ശീലിച്ചിടത്ത്‌ പ്രതീക്ഷയ്ക്കു വകയില്ല.

Villagemaan/വില്ലേജ്മാന്‍ said...

മറ്റു സംസ്ഥാനങ്ങളില്‍ വളരെ ലാഭത്തില്‍ നടക്കുന്ന ഈ സര്‍വീസ് എന്തുകൊണ്ട് കേരളത്തില്‍ മാത്രം നഷ്ട്ടത്തില്‍ ആകുന്നു ? അവിടത്തെ അതെ ഡീസല്‍ വില അല്ലെ ഇവിടെയും ? അങ്ങനെ ചിന്തിക്കുംബോഴാനു എവിടെയോ തകരാറുണ്ട് എന്ന് മനസ്സിലാകുന്നത്‌

ഒരു വണ്ടിക്കു പത്തോ പതിനൊന്നോ ജീവനക്കാരാണ് അനുപാതം എന്നാണു കേള്‍ക്കുന്നത് . വണ്ടിയോടോ, ജോലിയോടോ ആത്മാര്‍ഥത കാണിക്കുന്നവര്‍ വിരളം .കളക്ഷന്‍ കൂടിയാലും കുറഞ്ഞാലും ട്രിപ്പ്‌ മുടക്കിയാലും അവര്‍ക്ക് ശമ്പളം കിട്ടും . സാധാരണ ബസ് തൊഴിലാളികലെക്കാള്‍ കൂടുതല്‍. പെന്ഷനുല്പ്പെടെ .. പിന്നെ എന്തിനു ബുദ്ധിമുട്ടണം !

നന്നായി നോക്കിയാല്‍ ഇന്ത്യന്‍ റെയില്‍വേ വരെ ലാഭതിലാക്കം എന്ന് നമ്മള്‍ മണ്ടന്‍ എന്ന് വിചാരിച്ച ലാലു കാട്ടി തന്നില്ലേ .. അപ്പോള്‍ ശ്രമിക്കാതതുകൊണ്ട് തന്നെ !

Akbar said...

പ്രതീക്ഷയ്ക്കു വകയില്ല.

mottamanoj said...

കമാന്‍റടിച്ച എല്ലാവര്‍ക്കും നന്ദി.
മിസ്സ് മാനേജ്മെന്‍റ് അതാണ് ഏറ്റവും കൂടുതല്‍ നടക്കുന്നതു എന്നുതെന്നെ വേണം കരുതാന്‍.

ഇനി പുതിയ വിവര്‍ങ്ങള്‍ അനുസരിച്ചു 7000 ത്തോളം വണ്ടികളൊക്കെ cng യിലേക്ക് മാറ്റുവാന്‍ മാത്രം 300 കോടിയോളം ചിലവ് വരും അതും രണ്ടു വര്‍ഷമെങ്കിലുമ്മെടുക്കും.

അപ്പോ ഫലത്തില്‍ സബ്സിഡി / സഹായം കൊടുത്തു മൂത്രം തീറ്റിപ്പോറ്റേണ്ട സ്ഥാപനമായി മാറുകയാണ് നമ്മുടെ സ്വന്തം KSRTC.

പ്രഭന്‍ ക്യഷ്ണന്‍ said...

"..നായ നടന്നിട്ടു കാര്യമില്ല, നായ്ക്കിരിക്കാന്‍ നേരോമില്ല..!”
എന്നപോലെയാ ആനവണ്ടീടെ കാര്യം. അങ്ങുമിങ്ങും നെട്ടോട്ടമോടുന്നതല്ലാതെ ഒരു ഗുണവും കാണുന്നില്ല.നല്ല ഉശിരുള്ള ഒരു ഭരണസംവിധാനംവഴി വളരെ കഷ്ട്ടപ്പെട്ടായാലും ഇനിയും നേരെയാക്കാവുന്നതേയുള്ളു.ഇതൊക്കെ ആര് ആര്‍ക്കുവേണ്ടിചെയ്യാന്‍..! എല്ലാരും കൂടെ വടക്കോട്ടു വണ്ടി കേറീട്ടൊണ്ട്, വരുമ്പോഴറിയാം, “ പട്ടി ചന്തക്കുപോയപോലെ “ യായോ എന്ന്..!

ബിലാത്തിപട്ടണം Muralee Mukundan said...

എല്ലാത്തിനേയും തരണം
ചെയ്തു കാര്യങ്ങള്‍ നല്ലരീതിയിലാക്കി
ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലത്തെ കാര്യങ്ങള്‍
നടത്തികൊണ്ട് പോകാനാണ് ഒരു നല്ല മന്ത്രിയും
ആ വകുപ്പും പ്രയത്നിക്കേണ്ടത്...

കൊളച്ചേരി കനകാംബരന്‍ said...

vaayichu

Post a Comment