Wednesday, March 13, 2013

ഇന്ത്യയുടെ സ്വന്തം ഇറ്റലി


കടല്‍കൊലപാതക കേസില്‍ സാധാരണ ഭാരതീയനെപ്പോലെ ഞാനും ആഗ്രഹിക്കുന്നു അവര്‍ ഇന്ത്യയില്‍ തിരുച്ചുവരണം എന്നു.

ഫേസ്ബുക്ക് തുറന്നാല്‍ കാണുന്നത് ഇറ്റലികാരെയും, സോണിയയെയും പിന്നെ പ്രധാനമന്ത്രിയെയുമൊക്കെ തെറിവിളിച്ചും കളിയാക്കിയും ഒക്കെയുള്ള പ്രതിഷേധങ്ങളാണ്.

ഇതിന്‍റെ പേരില്‍ ഇറ്റലിയന്‍ അംബാസിഡറെ പുറത്താക്കിയാലോ, നമ്മുടെ അംബാസിഡറെ തിരുച്ചുവിളിച്ചാലോ തീരുന്നതല്ല പ്രശ്നം, മറിച്ച് പ്രശ്നം അവിടെ തുടങ്ങുകയായി എന്നുവേണം കരുതാന്‍.

ഇന്നാലെ ഏഷ്യാനെറ്റ് വാര്‍ത്തയിലെ ചര്‍ച്ചയില്‍ (ആരാണ് പറഞ്ഞതെന്ന് ഓര്‍മ്മിക്കുന്നില്ല ) പറയുന്നതുകേട്ട്, നമ്മള്‍ ഇറ്റലിയുമായുള്ള സകല വ്യാപാര കരാറുകളും നിര്‍ത്തണമെന്ന്. ശുദ്ധ മണ്ടത്തരം എന്നതിലുപരി അതിനെപ്പറ്റി ഒന്നും പറയാന്‍ പറ്റില്ല.

ഇന്ത്യയും ഇറ്റലിയും ഒരുപാട് കാര്യങ്ങളില്‍ സഹകരിക്കുന്നുണ്ട്.

വ്യാപാരകരാറുകള്‍ മാത്രം പരിശോധിക്കുകയാണെങ്കില്‍ 2011 വര്‍ഷത്തില്‍ 4,781.6 മില്ല്യണ്‍ യൂറോയുടെ കയറ്റുമതിയും 3,740.1 മില്ല്യണ്‍ യൂറോയുടെ ഇറക്കുമതിയും ആണ് ഇന്ത്യ നടത്തിയിരിക്കുന്നത്.

ഒരുലക്ഷത്തിലധികം ഇന്ത്യക്കാര്‍ വസിക്കുന്ന ഇറ്റലിയോട് നമ്മുടെ നയതന്ത്ര ബന്ധങ്ങള്‍ അത്രഎളുപ്പം വിച്ഛേദിക്കാന്‍ നമ്മുടെ സര്‍ക്കാര്‍ തീരുമാനിക്കും എന്നുകരുത്താന്‍ വയ്യ. അങ്ങിനെചെയ്താല്‍ അത് ഇന്ത്യക്കാരോടുള്ള കടുത്ത വെല്ലുവിളിയാവുകയും ചെയ്യും.  

അതുകൊണ്ടൊക്കെതന്നെ നമ്മള്‍ കരുത്തുന്നപോലെ കാര്യങ്ങള്‍ എളുപ്പമല്ല.

എന്‍റെ ബ്ലോഗ് വായിച്ചിട്ടു ഇറ്റലികാര്‍ക്ക് ചെയ്യാവുന്നത് ഇവിടെവന്നു വിചാരണ നേരിട്ടു, ശിക്ഷ ഇറ്റലിയില്‍ അനുഭവിക്കുക എന്നതാണു.

നീതി എല്ലാവര്ക്കും എത്രയുംവേഗംതന്നെ ലഭിക്കട്ടെ 

17 comments:

mini//മിനി said...

ആഫ്രിക്കയിലിരുന്ന് പറയുന്നതാണ് വളരെ നല്ലത്. നമ്മുടെ സ്വന്തം ഇറ്റലിയും സ്വന്തം സോണിയയും,,

mottamanoj said...

എന്താ ടീച്ചറേ അങ്ങിനെ പറഞ്ഞത്.
പറയാനുള്ളത് എവിടെയിരുന്നായാലും പറയുന്നതല്ലേ നല്ലത്.

Baiju m said...

വെറുമൊരു ബലാത്സംഗക്കേസിലെ പ്രതിയെ ജയിലിൽ സംരക്ഷിക്കാനാവാത്ത ഭാരതം എങ്ങനെ വെടിവെപ്പ് കൊലക്കേസിലെ പ്രതികളായ ഇറ്റലിക്കാരെ സംരക്ഷിക്കും?

ഇനി തൂക്കിക്കൊല്ലാൻ വിധിച്ചാൽ തന്നെ വിധി നടപ്പാക്കിയ ശേഷം സ്പീഡ് പോസ്റ്റിൽ മാത്രമല്ലേ കാര്യങ്ങൾ ബന്ധുക്കളറിയൂ..?

എന്തു ധൈര്യത്തിൽ അവരിങ്ങോട്ട് വരണം?

അനില്‍ഫില്‍ (തോമാ) said...

വാറന്‍ ആന്‍ഡേഴ്സണെ പൊലെ, ഒക്ടാവിയോ ക്വട്രോച്ചിയെ പോലെ, ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയെ പോലെ, ലസ്‌തോറെ മാസിമിലിയാനോയും സല്‍വത്തോറെ ലിയോണും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ കൊഞ്ഞനം കുത്തി സ്വന്തം നാട്ടില്‍ സര്‍വ സൗകര്യങ്ങളോടെയും സ്വതന്ത്രരായി വിരാജിക്കും. ഇവിടെ ഉന്നതരുടെ അരമനകളിലും അധികാരകേന്ദ്രങ്ങളിലും ആഹ്ലാദത്തിന്റെ വെളുത്ത പുക ഉയരും.

ഈ സാഹചര്യത്തില്‍ ഈ തിരുട്ടു നാടകത്തില്‍ പങ്കാളിത്തമില്ലാത്ത മുഴുവന്‍ ഭാരതീയരോടും പറയാന്‍ ഒറ്റ വാചകമേ മനസില്‍ വരുന്നുള്ളു

ഊമ്പപ്പാ വരാല് വെള്ളത്തില്‍

ഷാജു അത്താണിക്കല്‍ said...

നമുക്ക് ചുണയുള്ളൊരു മന്ത്രിയോ, കെട്ടുറപ്പുള്ളൊരു നിർവഹണ വകുപ്പോ ഇല്ലാ എന്ന് മനസ്സിലായില്ലേ

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നീതി എല്ലാവര്‍ക്കും ലഭിക്കട്ടെ..

aboothi:അബൂതി said...

മാതാവിനും പുത്രനും പിന്നെ മരമാന്തന്‍ പാവ മന്ത്രിക്കും സ്ത്രോത്രം

Vp Ahmed said...

എന്ത് പറയാനാ...............

ബിലാത്തിപട്ടണം Muralee Mukundan said...

ഒരുലക്ഷത്തിലധികം ഇന്ത്യക്കാര്‍ വസിക്കുന്ന ഇറ്റലിയോട് നമ്മുടെ നയതന്ത്ര ബന്ധങ്ങള്‍ അത്രഎളുപ്പം വിച്ഛേദിക്കാന്‍ നമ്മുടെ സര്‍ക്കാര്‍ തീരുമാനിക്കും എന്നുകരുത്താന്‍ വയ്യ. അങ്ങിനെചെയ്താല്‍ അത് ഇന്ത്യക്കാരോടുള്ള കടുത്ത വെല്ലുവിളിയാവുകയും ചെയ്യും...

ഇതെന്നെ കാര്യം..!

പ്രഭന്‍ ക്യഷ്ണന്‍ said...

ഇന്‍ഡ്യയില്‍ വിചാരണചെയ്ത്,ശിക്ഷ വിധിക്കുമ്പോഴേയ്ക്കും അവരുടെ ആയുസ്സുതീരുമെന്ന് അവര്‍ക്കറിയാം. അതുകൊണ്ടുതന്ന്യാ അവരുടെ സര്‍ക്കാര് അവരെ സപ്പോര്‍ട്ട്ചെയ്തത്..!

Jefu Jailaf said...

നാളെ ഇങ്ങനെ വേറെ ഒരെണ്ണം സംഭവിക്കും. അവര്‍ ഇത് പോലെ അഹങ്കാരം കാണിക്കും. അതും കൈ കെട്ടി നോക്കി നില്‍ക്കണം. ഇറ്റലി അല്ലാതെ മറ്റു വല്ല ഡ്ടൂക്കിലി രാജ്യങ്ങളാണ് ഇങ്ങനെ ചെയ്തിരുന്നതെങ്കിലോ. ഇന്ത്യ എന്തായിരിക്കും സ്വീകരിക്കുന്ന നടപടി..
എന്തായാലും ഒരു കോടതി വിധി കേട്ടു. ഇറ്റാലിയന്‌ സ്ഥാനപതി രാജ്യം വിടരുത് എന്ന്. ഒരു പ്രതീക്ഷക്കു വക നല്‍കുന്നു.

വീ കെ said...

നമ്മുടെ നീതി ന്യായ വ്യവസ്തിതിയെക്കുറിച്ച് സോണിയാ മദാമ്മക്ക് നല്ല പോലെ അറിയാം. എങ്ങനെ രക്ഷപ്പെടണം, ഏതു വഴി എന്നൊക്കെ. അവരത് വേണ്ട വിധത്തിൽ ചെയ്തോളും. നമ്മൾ ചുമ്മാ വടക്കോട്ടും നോക്കിയിരുന്നാൽ മതി.

ajith said...

ഇറ്റലിയെന്ന രാജ്യത്തില്‍ നിന്ന് നല്ലൊരു പാഠം പഠിയ്ക്കേണ്ടതുണ്ട് നാം

ente lokam said...

Yes Manoj...
Yes Bilathi..
Itis not easy as we speak...
namukku vikari aavaam..
oru rajyathinu athu avoolla..
mandatharam kattiyathuSupreme
court aanu.

kerala high court kaanicha deerkha
veekhanam polum avaru kaanichilla..

Villagemaan/വില്ലേജ്മാന്‍ said...

നാം എവിടെ പോകുന്നോ ആ രാജ്യത്തെ നിയമം അനുസരിക്കാനും അവിടുത്തെ നിയമ വ്യവസ്ഥ അനുസരിച്ചുള്ള ശിക്ഷ അനുഭവിക്കാനും ബാധ്യസ്തർ ആണെന്ന് ആണ് എന്റെ അഭിപ്രായം . അങ്ങനെ അല്ല എങ്കിൽ, ഗൾഫിൽ തടവ്‌ അനുഭവിക്കുന്ന അനേകർ എന്ത് കൊണ്ട് ഇപ്പോഴും അവിടെ കിടക്കുന്നു ? ബ്ലഡ് മണിക്ക് വേണ്ടി അല്ലെങ്കിൽ കേസ് ഒതുക്കിതീര്ക്കാൻ വേണ്ടി പ്രവാസികൾ പിരിച്ചു നല്കുന്ന പണം കൊണ്ടാണ് പലപ്പോഴും പ്രവാസികളെ നമ്മുടെ സംപൂജ്യരായ നേതാക്കാന്മാർ അവരുടെ " സ്വാധീനം " മൂലവും " നയതന്ത്ര " മികവുകൊണ്ടും പുറത്തിറക്കുന്നത് എന്നാ സത്യം എത്ര പേര്ക്ക് അറിയാം ?


ഇന്ത്യ കയറ്റുമതി നടത്തിയതിന്റെ ഏകദേശം അടുത്ത് തന്നെ ഇറക്ക് മതിയും നടത്തിയ സ്ഥിതിക്ക്, ബന്ധം വേണ്ട എന്ന് വെച്ചാൽ അവർ താനേ വരും. നഷ്ട്ടം നമുക്ക് മാത്രം അല്ലല്ലോ . ഇതുപോലുള്ള അവസ്ഥയിൽ അവിടെ കഴിയുന്ന ഇന്ത്യാക്കാരുടെ വിവരം പോലും തരാൻ മടിക്കുന്ന ഇറ്റലിക്ക് അവരുടെ രണ്ടു പേരെ വോട്ടു ചെയ്യാൻ അനുവാദം കൊടുത്തു വിട്ടത് ആണ് ആന മണ്ടത്തം .

ഇനി ചെയ്യാനുള്ളത് ഒന്നേയുള്ളൂ . അവരെ വിട്ടു തരാനും ഇവിടുത്തെ നിയമം അനുസരിച്ചുള്ള ശിക്ഷ ( എന്തെങ്കിലും കൊടുത്താൽ ) അനുഭവിക്കാനും സമ്മര്ദം ചെലുത്തണം. ജാമ്യക്കാർ അതിനു ഉത്തരം പറയട്ടെ. എന്നിട്ട് മതി കയറ്റുമതിയും ഇറക്കുമതിയും..

RAGHU MENON said...

ഇവിടുന്നു മേടിക്കാനുള്ളത് മേടിച്ചിട്ട്,ഇവിടെയോ,അവിടെയോ, എവിടെയോ
പോയി അനുഭവിക്കട്ടെ

Jithesh said...

Italyil poyi ingine oru Indiakkaaran vedivechaal enthundaakum? Nammalaarum ariyukapolum illa. avar italy jailil kidannu narakicholum. Supremecourt cheythathaanu shari. Manthrimaar avarkku varumaanamulla kaaryngalil maathram interest ullavaraanu.

Post a Comment