Monday, May 13, 2013

Royal Challengers Bangalore ജയിച്ചില്ലേല്‍ ലോകാവസാനം.

ചെന്നൈ ജയിക്കണം, അല്ലെങ്കില്‍ മുംബൈ അതും അല്ലെങ്കില്‍ രാജസ്ഥാന്‍ എന്നൊക്കെ നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ സത്യത്തില്‍ അങ്ങിനെ എന്തെങ്കിലും സംഭവിച്ചാല്‍ ശരിക്കും ലോകം അവസാനിക്കും. ആദ്യംതന്നെ കാര്യം പറഞ്ഞേക്കാം.  

നമ്മുടെ വിജയ് മാല്യ അങ്ങേര് ഇപ്പോ പണ്ടത്തെപ്പോലെഒന്നും അല്ല ആകെ കഷ്ടത്തിലാ മക്കളേ, കുട്ടിപ്പാവടേം ഇട്ടു ഹരം ക്കൊള്ളിച്ചിരുന്ന കിങ്ഫിഷര്‍ എയറിന്‍റെ കാറ്റുപോയത് നിങ്ങളെല്ലാം വ്യസനസമേതം അറഞ്ഞിരിക്കും എന്നുകരുത്തുന്നു. ഏകദേശം അതുപോലത്തന്നെയാ അങ്ങേരുടെ മറ്റ് കച്ചവടങ്ങളും എന്നാണ് അറിയുന്നതു.

ഇപ്പോതന്നെ അങ്ങേരെ നേരെചൊവ്വേ ഒന്നു കണ്ടിട്ടു തന്നെ നാളേറെയായി. അല്ലെങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും ഇടവും വലവും സുന്ദരികളായ പരിചാരകകളെയും കൊണ്ടുനടക്കുന്ന കാഴച്ച കണ്ടു കണ്ടു ആകെ ഡെസ്പ്പടിച്ചിരിക്കുന്ന .......

പറഞ്ഞുവരുന്നത് RCB യുടെ കാര്യം. ഇനി ആകെ ഉള്ള ഒരു പ്രതീക്ഷഎന്നത് ഇവിടെ കപ്പ് നേടുംബോള് കിട്ടുന്ന കാശും പിന്നെ ടീമിന്‍റെ Brand value യിലുണ്ടാവുന്ന കുറച്ചു മാറ്റവും തല്‍ക്കാലം ഒരു ശമനം ഉണ്ടാവും.

ഇനി എങ്ങാനും RCB ക്വാര്‍ട്ടര്‍ പോലും   കാണാതെ പുറത്തായാല്‍, നമ്മളെ കാത്തിരിക്കുന്നത് വലിയൊരു വിപത്താണു മക്കളേ.

സ്വാമി വിജയ് മല്ല്യ,  അങ്ങേരുടെ കമ്പ്ലീറ്റ് കള്ള് കച്ചവടം നഷ്ടത്തിലാവാന്‍ സാദ്യതയുണ്ട്, അങ്ങിനെയായാല്‍ അങ്ങേര് ചിലപ്പോ സാധാനത്തിന്റെ വില കൂട്ടും, അല്ലെങ്കില്‍ കച്ചവടം പൂട്ടും, രണ്ടായാലും നമുക്ക് പണിയാവും.

എങ്ങനെ ?

ദേ ഇങ്ങനെ

അറിയാലോ നാട്ടില്‍ ബിവറേജ് ഷോപ്പില്‍ കിട്ടുന്ന സാധനം മൊത്തം അങ്ങേരുടെയാ.., അപ്പൊ ചിലപ്പോ വിലകൂടിയ സാധനം വാങ്ങി അടിക്കേണ്ടിവരും, അങ്ങിനെയെങ്കില്‍ വളരെപ്പെട്ടെന്ന് തന്നെ കുത്തുപാളയെടുത്ത് ജീവിതം ഒരു പരുവത്തിലാവും, ഇന്ദ്യയുടെ സാമ്പത്തികസ്ഥിതിതന്നെ മോശമാവും

അല്ലെങ്കിലോ ?

അല്ലെങ്കില്‍ നമ്മള് സ്വന്തായി വാറ്റും, മറ്റെ ബാറ്റരീം, തേരട്ടയും ഒക്കെ ഇട്ടു സംഭവം റെഡിയാക്കും പക്ഷേ അത് വാങ്ങി അടിച്ചു കണ്ണും കരളും കിഡ്നിയടക്കം എല്ലാം തട്ടിപ്പോയി കട്ടപൊകയാവും  

ഇനി ഇതൊന്നും നിങ്ങളുടെ വിഷയമല്ലെങ്കില്‍ അങ്ങേര് വര്‍ഷാവര്‍ഷം ഇറക്കുന്ന “ഹോളി കലണ്ടര്‍” അതേങ്ങാനും നിന്നാല്‍, സത്യായിട്ടും എത്രഎണ്ണം ആത്മഹത്യ ചെയ്യുമെന്നറിയില്ല.

അപ്പോ അണ്ണന്‍ പറഞ്ഞുവന്നത് എന്തന്നുവച്ചാല്‍.

നമുക്ക് വെള്ളമടിച്ചു ഇപ്പോഴത്തെപ്പോലെ മര്യായദയ്ക്ക് ജീവിക്കണമെങ്കില്‍ എന്നെപ്പോലെ RCB യെ സപോര്‍ട്ട് ചെയ്യൂ മുട്ടിപ്പായി പ്രാര്‍ഥികൂ.


എവിടെ RCB യുടെ ചിയര്‍ഗെര്‍സ് വരട്ടെ, പാട്ടും നൃത്തവും തുടങ്ങട്ടെ.