Saturday, May 17, 2014

മിഷന്‍ 2016 - കേരള നിയമസഭ

മിഷന്‍ 2016 - കേരള നിയമസഭ
കേരളത്തിലെ ‪#‎BJP‬ പ്രവര്‍ത്തകര്‍ ഇനിയാണ് ശരിക്കും ജനങ്ങളുടെ ഇടയില്‍ ചെന്നു പ്രവര്‍ത്തിക്കേണ്ടത്.
ഇടതനും വലതനും മാറിമാറിഭരിച്ചു നിത്യചിലവിനുപോലും ലോകബാങ്കുകളുടെ സഹായം തേടേണ്ട അവസ്ഥയിലേക്കെത്തിച്ച കേരളത്തെ BJP ക്കു രക്ഷിക്കാനാകും , BJP ക്കേ കഴിയൂ.
കേരളത്തിലെ സാഹചര്യത്തിന് അനുയോജ്യമായ വ്യക്തമായ ആശയമാണ് ആദ്യം വേണ്ടത്.
ഒരു ഹര്‍ത്താലുപോലും BJP നടത്തില്ല എന്നു പ്രഖ്യാപിച്ചാല്‍പോലും ഒരുപറ്റം ആളുകളെ കൂടെ നിര്‍ത്താം, അങ്ങിനെ അനാവശ്യഹര്‍ത്താലുകള്‍ , സമരങ്ങള്‍, എന്നിവ നടത്തി ജനജീവിതത്തെ കഷടപ്പെടുത്താന്‍ മാത്രം തുനിഞിറങ്ങിയ രണ്ടുമുന്നണികള്‍ക്കും കൊടുക്കാവുന്ന ആദ്യത്തെ ഷോക് ആയിരിയ്ക്കും അത്.
കേരളത്തിലെ പൊളിറ്റിക്സ് എന്നത് സാധാരണയായി 30% വീതം ഇടതിന്നും വലത്തിനും വോട്ട് കിട്ടുമ്പോള്‍ ബാക്കി വരുന്ന 40 % പേരാണ് ശരിക്കും എല്ലാപ്രവശ്യവും ആരുഭരിക്കണം എന്നു തീരുമാനിക്കുന്നത് അവര്‍ക്ക് ശരിക്കോരു ചോയ്സ് ഇല്ലാത്തതിനാലും ആ സമയത്ത് നില്‍ക്കുന്ന പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലും മാത്രമാണു കേരളത്തിലെ ഭരണം നിലനിന്നുപോകുന്നത്.
BJP ആ 40% ആളുകളെയാണ് ടര്‍ജെറ്റ് ചെയ്യേണ്ടതും
മറ്റുള്ളവര്‍ ആനകുത്തിയാലും മാറില്ല.
തുടരും.

Friday, May 16, 2014

NaMo അഭിനന്ദനങ്ങള്‍

#NaMo  അഭിനന്ദനങ്ങള്‍

ചരിത്രത്തിലെതന്നെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് മാമാങ്കത്തില്‍ അങ്കം ജയിച്ചു ഏറ്റവും വലിയ ഒറ്റകക്ഷിയായ് ഭരിക്കാന്‍ പോകുന്ന #BJP ക്കും അഭിനന്ദനങ്ങള്‍.

അടുത്ത 5 വര്ഷം ഈര്‍ക്കലിപാര്‍ട്ടികളുടെ വിലപേശലില്ലാതെ ഭരിക്കാം എന്നു മാത്രമല്ല, വികസന നയങ്ങളില്‍ അല്പ്പം പോലും വെള്ളം ചേര്‍ക്കാന്‍ ആരെയും അനുവദിക്കുകകകൂടി വേണ്ട എന്നതാണു ഞാന്‍ കാണുന്ന ആശ്വാസം.

മോഡി ചില ന്യൂനപക്ഷങ്ങളുടെ സാധാരണജീവിത രീതിക്ക് എതിരായി പ്രവര്‍ത്തിക്കും എന്നുള്ള  ആശങ്കകള്‍ ആസ്ഥാനത്താണ് എന്നു തെളിയിക്കുകയും, എന്നാല്‍ രാജ്യതാല്‍പര്യത്തിനെതിരായി പ്രവര്‍ത്തിക്കുന്ന ഏതൊരു പ്രവര്‍ത്തിയും കൊടിയുടെ നിറം നോക്കാതെ നടപടികളെടുക്കാനും അദ്ദേഹത്തിനു കഴിയട്ടെ എന്നാശംസിക്കുന്നു.

രാജ്യം കാണാന്‍ പോകുന്ന ഏറ്റവും വലിയ വികസനകുതിപ്പില്‍ കേരളത്തിലെ പങ്ക് പൂജ്യമാണെന്ന് ഓര്‍ക്കുമ്പോള്‍ സങ്കടമുണ്ട്.

പക്ഷേ ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ് കേരളത്തില്‍ മാത്രം അറിയപ്പെടുന്ന ദേശീയ കക്ഷിയായി മാറും എന്നു സ്വപ്നേച്ച നിരീച്ചില്ല .

ഒരിക്കല്‍കൂടി ഒരു പുതിയ  ഇന്ത്യക്കായ്

ജയ് ഹിന്ദ് 

Tuesday, April 29, 2014

ഗുജറാത്തിലെ വികസനം

എന്തിനും ഏതിനും ഗുജറാത്തിനെ കുറ്റം പറയുക എന്നത് ഒരു പുതിയ ട്രെന്‍റ് ആണ്.
"ഗുജറാത്തിലെ വികസനം" പൊള്ളയാണെന്ന് വാദിക്കുന്ന ഭൂരിപഷം ആളുകളും ഗുജറാത്ത് പോയിട്ടു അത്തിന്‍റെ ഏഴയലത്തുപോലും പോയിട്ടില്ലെന്നത് വാസ്തവം.
മോഡിയെ സപ്പോര്‍ട് ചെയുന്നു എന്നതുകൊണ്ടു മാത്രം ഞാന്‍ ഒരു "സങ്ഘി" അല്ല, തീവ്ര ഹിന്ദുത്ത് നിലപാടും എനിക്കില്ല. കുറച്ചുകൊല്ലം മുന്‍പുവരെ ഞാന്‍ പ്രാര്‍ഥിക്കാന്‍ അമ്പലങ്ങളില്‍ പോയിരുന്നുമില്ല.
BJP ഒരു ദേശീയ രാഷ്ട്രീയ കക്ഷി ആണ്, RSS അവരുടെ സഖ്യകക്ഷിമാത്രമാണു. അത് മുസ്ലീംലീഗ് കൊങ്ഗ്രസിന്‍റെ സഖ്യകക്ഷിആയി മതേതരപാര്ട്ടി എന്നവകാശപ്പെടുന്നതുപോലെ മാത്രം കണ്ടാല്‍ മതി.
ഇന്ത്യ എന്‍റെ രാജ്യമാണ്, ഒരു ലോകശക്തിയായ് സ്വയം പര്യാപ്തമായ രാജ്യമായി കാണാനാണ് എന്‍റെ ആഗ്രഹം, അതിനായ് ഒരു ശക്തനായ ഭരണാധികാരിയെയാണ് ഇപ്പോള്‍ ഇന്ത്യക്കാവശ്യം. അത് ഞാന്‍ മോദിയില്‍ മാത്രമാണു കാണുന്നത്. (ഇപ്പോഴുള്ള ഓപ്ഷനുകളില്‍ നിന്നു )
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം എന്നൊക്കെ പറയാമെങ്കിലും അഴിമതിയില്‍ മുങ്ങികുളിച്ച ഒരു കുടുംബത്തിന്‍റെ നയങ്ങള്‍ മാത്രമാണു ആണ് കഴിഞ്ഞ 10 വര്‍ഷമായി ഇന്ത്യയില്‍ നടന്നിരുന്നത് എന്നു ഈ അടുത്തകാലത്ത് പ്രസിഡീകരിച്ച "The accidental prime minister" എന്ന പുസ്തകം വായിച്ചാല്‍ മനസ്സിലാകും, ദാറ്റ് മീന്‍സ്, അത് വായിച്ചാലേ മനസ്സിലാവൂ എന്നല്ല.
ഇനി ബി‌ജെ‌പി യെ എതിര്‍ക്കുന്നവരുടെ കാര്യം.
കമ്യൂണിസ്റ്റ് പാര്ട്ടി : മൂന്നാം മുന്നണി രൂപീകരിക്കാന്‍ തുടങ്ങിയിട്ടു കാലം കുറെ ആയി, പക്ഷേ ഒന്നും നടക്കുന്നില്ല. അവസാനം കേന്ദ്രത്തില്‍ കൊങ്ഗ്രസ്സ് മന്ത്രിസഭയെ സപ്പോര്‍ട് ചെയ്യും, അടുത്ത ഇലക്ഷന്‍ വരെ മാത്രം... അതിനു മുന്പ് എന്തെങ്കിലും കാരണം പറഞ്ഞു പിന്തുണ പിന്‍വലിക്കും.
എ‌എ‌പി : വളരെയധികം പ്രതീക്ഷയോടെ ഡല്‍ഹിയില്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ നിസ്സാരകാര്യം പറഞ്ഞു വേണ്ടെന്നുവച്ചു, ഡല്‍ഹിലെ ജനങ്ങളെ വഞ്ചിച്ച ടീമാണോ ഔര്‍ രാജ്യം ഭരിക്കാന്‍ പോകുന്നത്. അഴിമതി അഴിമതി എന്നു മാത്രം വിളിച്ചുകൂവുന്ന ഒരു പാര്ട്ടി സ്വന്തം നിലപാടുകളാണ് ഉയര്‍ത്തികാട്ടേണ്ടത്.
മറ്റുള്ള പ്രാദേശീയ പാര്‍ട്ടികള്‍ : അവര്‍ക്കെല്ലാം കേന്ദ്രത്തില്‍ ആരെയെങ്കിലും സപ്പോര്‍ട് ചെയതല്ലേ പറ്റൂ
ഗുജറാത്ത് എന്ന്‍ കേട്ടാല്‍ത്തന്നെ ഹാലിളകുന്ന സുഹൃത്തുകളെ, മോഡി അധികാരത്തില്‍ വന്നാല്‍ ഇന്ത്യമുഴുവന്‍ ആളുകളെ ചുട്ടുകൊല്ലും, ഇനി ഇതായിരിക്കും അങ്ങേരുടെ പരിപാടി എന്നൊക്കോ പറഞ്ഞു നടക്കുന്ന ലൈന്‍ ഒന്നു മാറ്റിപ്പിടിച്ചാല്‍ നന്നായിരിക്കും.