Tuesday, April 29, 2014

ഗുജറാത്തിലെ വികസനം

എന്തിനും ഏതിനും ഗുജറാത്തിനെ കുറ്റം പറയുക എന്നത് ഒരു പുതിയ ട്രെന്‍റ് ആണ്.
"ഗുജറാത്തിലെ വികസനം" പൊള്ളയാണെന്ന് വാദിക്കുന്ന ഭൂരിപഷം ആളുകളും ഗുജറാത്ത് പോയിട്ടു അത്തിന്‍റെ ഏഴയലത്തുപോലും പോയിട്ടില്ലെന്നത് വാസ്തവം.
മോഡിയെ സപ്പോര്‍ട് ചെയുന്നു എന്നതുകൊണ്ടു മാത്രം ഞാന്‍ ഒരു "സങ്ഘി" അല്ല, തീവ്ര ഹിന്ദുത്ത് നിലപാടും എനിക്കില്ല. കുറച്ചുകൊല്ലം മുന്‍പുവരെ ഞാന്‍ പ്രാര്‍ഥിക്കാന്‍ അമ്പലങ്ങളില്‍ പോയിരുന്നുമില്ല.
BJP ഒരു ദേശീയ രാഷ്ട്രീയ കക്ഷി ആണ്, RSS അവരുടെ സഖ്യകക്ഷിമാത്രമാണു. അത് മുസ്ലീംലീഗ് കൊങ്ഗ്രസിന്‍റെ സഖ്യകക്ഷിആയി മതേതരപാര്ട്ടി എന്നവകാശപ്പെടുന്നതുപോലെ മാത്രം കണ്ടാല്‍ മതി.
ഇന്ത്യ എന്‍റെ രാജ്യമാണ്, ഒരു ലോകശക്തിയായ് സ്വയം പര്യാപ്തമായ രാജ്യമായി കാണാനാണ് എന്‍റെ ആഗ്രഹം, അതിനായ് ഒരു ശക്തനായ ഭരണാധികാരിയെയാണ് ഇപ്പോള്‍ ഇന്ത്യക്കാവശ്യം. അത് ഞാന്‍ മോദിയില്‍ മാത്രമാണു കാണുന്നത്. (ഇപ്പോഴുള്ള ഓപ്ഷനുകളില്‍ നിന്നു )
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം എന്നൊക്കെ പറയാമെങ്കിലും അഴിമതിയില്‍ മുങ്ങികുളിച്ച ഒരു കുടുംബത്തിന്‍റെ നയങ്ങള്‍ മാത്രമാണു ആണ് കഴിഞ്ഞ 10 വര്‍ഷമായി ഇന്ത്യയില്‍ നടന്നിരുന്നത് എന്നു ഈ അടുത്തകാലത്ത് പ്രസിഡീകരിച്ച "The accidental prime minister" എന്ന പുസ്തകം വായിച്ചാല്‍ മനസ്സിലാകും, ദാറ്റ് മീന്‍സ്, അത് വായിച്ചാലേ മനസ്സിലാവൂ എന്നല്ല.
ഇനി ബി‌ജെ‌പി യെ എതിര്‍ക്കുന്നവരുടെ കാര്യം.
കമ്യൂണിസ്റ്റ് പാര്ട്ടി : മൂന്നാം മുന്നണി രൂപീകരിക്കാന്‍ തുടങ്ങിയിട്ടു കാലം കുറെ ആയി, പക്ഷേ ഒന്നും നടക്കുന്നില്ല. അവസാനം കേന്ദ്രത്തില്‍ കൊങ്ഗ്രസ്സ് മന്ത്രിസഭയെ സപ്പോര്‍ട് ചെയ്യും, അടുത്ത ഇലക്ഷന്‍ വരെ മാത്രം... അതിനു മുന്പ് എന്തെങ്കിലും കാരണം പറഞ്ഞു പിന്തുണ പിന്‍വലിക്കും.
എ‌എ‌പി : വളരെയധികം പ്രതീക്ഷയോടെ ഡല്‍ഹിയില്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ നിസ്സാരകാര്യം പറഞ്ഞു വേണ്ടെന്നുവച്ചു, ഡല്‍ഹിലെ ജനങ്ങളെ വഞ്ചിച്ച ടീമാണോ ഔര്‍ രാജ്യം ഭരിക്കാന്‍ പോകുന്നത്. അഴിമതി അഴിമതി എന്നു മാത്രം വിളിച്ചുകൂവുന്ന ഒരു പാര്ട്ടി സ്വന്തം നിലപാടുകളാണ് ഉയര്‍ത്തികാട്ടേണ്ടത്.
മറ്റുള്ള പ്രാദേശീയ പാര്‍ട്ടികള്‍ : അവര്‍ക്കെല്ലാം കേന്ദ്രത്തില്‍ ആരെയെങ്കിലും സപ്പോര്‍ട് ചെയതല്ലേ പറ്റൂ
ഗുജറാത്ത് എന്ന്‍ കേട്ടാല്‍ത്തന്നെ ഹാലിളകുന്ന സുഹൃത്തുകളെ, മോഡി അധികാരത്തില്‍ വന്നാല്‍ ഇന്ത്യമുഴുവന്‍ ആളുകളെ ചുട്ടുകൊല്ലും, ഇനി ഇതായിരിക്കും അങ്ങേരുടെ പരിപാടി എന്നൊക്കോ പറഞ്ഞു നടക്കുന്ന ലൈന്‍ ഒന്നു മാറ്റിപ്പിടിച്ചാല്‍ നന്നായിരിക്കും.

6 comments:

വീകെ said...

എഎപിയെക്കുറിച്ച് പറഞ്ഞതിനോട് യോജിപ്പില്ല. എന്തുകൊണ്ടാണവർ രാജിവച്ചതെന്ന് നമ്മൾക്ക് വ്യക്തമായിട്ടറിയാം. ഭൂരിപക്ഷമില്ലാതെ നാണം കെട്ട് ഇറങ്ങിപ്പോകുന്നതിനേക്കാൾ അന്തസ്സായി രാജി വച്ച് ഇറങ്ങിപ്പോകുകയായിരുന്നു.

ബീജേപ്പിയിൽ വാജ്പേയി ഉൾപ്പടെ എത്രയോ പേരുണ്ട്. എന്നിട്ടും മോഡിയോട് മാത്രമെന്താ ഇത്ര എതിപ്പ് വരാൻ കാരണം..? തീയില്ലാതെ പുകയുണ്ടാകില്ലെന്നു തന്നെ കാരണം.

തീവ്ര ജനുസ്സിൽ‌പ്പെട്ടവർ അമ്പലങ്ങളും പള്ളികളും കയറിയിറങ്ങുമെന്ന് ആരാ പറഞ്ഞത്. അവർ പ്രാർത്ഥനാലയങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കും.
പ്രാർത്ഥിക്കാൻ പോകുന്നവരൊക്കെ തീവ്രവാദികൾ അല്ല മാഷേ.

Ummer Syed said...

തീവ്ര ജനുസ്സിൽ‌പ്പെട്ടവർ അമ്പലങ്ങളും പള്ളികളും കയറിയിറങ്ങുമെന്ന് ആരാ പറഞ്ഞത്. അവർ പ്രാർത്ഥനാലയങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കും.
പ്രാർത്ഥിക്കാൻ പോകുന്നവരൊക്കെ തീവ്രവാദികൾ അല്ല മാഷേ. അത് കലക്കി മാഷേ.

മുക്കുവന്‍ said...

few questions to Motta Manoj:

if Gujarath is such a heaven, why so many gujjus moving to bombay,bangalore and even in kochi?

half of the USA's petrlol pumps and the low end hotels are run by Gujjus...

i am pretty sure, Gujrath is no better than kerala, other wise the gujjus wont move out of their state :)

yea .. I do see few western people are coming to india in the name of religion/worship though :)

Manoj Nair said...

വികെ : പ്രാർത്ഥിക്കാൻ പോകുന്നവരൊക്കെ തീവ്രവാദികൾ അല്ല. ആണെന്ന് ഞാനും പറഞ്ഞില്ല. ഞാന്‍ പ്രാർത്ഥിക്കാൻ പോയിരുന്നില്ല എന്നാണ് പറഞ്ഞത്.

Manoj Nair said...

മുക്കുവന്‍ : almost all indians dream about getting an job in US, why US citizens are going out side of US and working ? that's the answer for why Gujjus are going out of Gujarat for a Job / Business

മുക്കുവന്‍ said...

Manoj... good point.. I guess that wont give any answer though. huge number of gujjus woking in USA for a peanut.. you wont accept it.. but its a fact.. if those were making good money in hometown, I dont think they go out for penny jobs! they try to collect the pennies from road side tooo :)

Post a Comment