Wednesday, September 2, 2015

ടാന്‍സാനിയയില്‍ അതിവിപുലമായി ഓണം ആഘോഷിച്ചു

 
2015 ആഗസ്റ്റ് 30 നു പട്ടേല്‍ സമാജ് ഹാളില്‍, കലാമണ്ഡലം ടാന്‍സാനിയയുടെ നേതൃത്തത്തില്‍ ദാര്‍ എസ് സലാമിലെ മലയാളികള്‍ അതിവിപുലമായ രീതിയില്‍ ഓണം ആഘോഷിച്ചു.

രാവിലെ അഞ്ചു മണിക്കുതന്നെ രാജിതാമുരളിയുടെ നേതൃത്ത്വത്തില്‍   മനോഹരമായ പൂക്കളം ഒരുക്കി.

ചെയര്‍മാന്‍ മോഹന്‍ദാസ്‌ എല്ലാവര്ക്കും ഓണാശംസകള്‍ നേര്‍ന്നു, പിന്നീട് ആല്ബിയും രാജിതാമുരളിയും മഹാബലിയും മുത്തശിയുമായി വന്നു ഓണാഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു.

ചിങ്ങമാസവും, ടപ് ടപ് ജാനകിയുമായി കുഞ്ഞുങ്ങള്‍ വേധികയ്യടക്കിയപ്പോള്‍ അഭിനവ്‌ും ടീമും പ്രേമം ഡാന്സുമായാണ് കാണികളെ കയ്യിലെടുത്തത്.

നിത്യാ സതീഷിന്റെ നേതൃത്ത്വത്തില്‍ അരങ്ങേറിയ ടാന്‍സാനിയയിലെ മലയാളമാങ്കമാരുടെ കൈകൊട്ടികളി അതിമനോഹരമായി

നവിന്‍, അഭിനവ്‌ എന്നിവരുടെ ഗാനങ്ങള്‍ പരിപാടിക്ക് മാറ്റേകി.

സജീവ് കുമാര്‍ സംവിധാനം നിര്‍വഹിച്ച ഓലപ്പീപ്പീ” എന്ന സഗീത നാടകം, കേരളത്തിലെ പഴംയുടെ ഓര്‍മകളി കൂട്ടികൊണ്ടുപോയി.

ഉച്ചയ്ക്ക് ശ്രീമതി സുശീലാ സതീഷിന്റെ നേതൃത്ത്വത്തില്‍ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയും ഇതിനോടൊപ്പം ഒരുക്കിയിരുന്നു.


ഹൈ കമ്മീഷണര്‍ ഓഫ് ഇന്ത്യ ടു ടാന്‍സാനിയ ശ്രീ. സന്ദീപ്‌ ആര്യ മുഖ്യ അതിഥിയായിരുന്നു.

അങ്ങിനെ നിരവധി കലാപരിപാടികള കൊണ്ട് സമൃദ്ധമായിരുന്നു ഇത്തവണത്തെ ഞങ്ങളുടെ ടാന്‍സാനിയന്‍ ഓണം.


വാര്‍ത്തകള്‍ 
മലയാള മനോരമ 
http://www.manoramaonline.com/news/nri-news/africa/dar-es-salaam.html

ദീപിക
http://www.deepika.com/nri/Pravasi_News.aspx?newscode=68296&nriCode=NRI4&page=1

മാതൃഭൂമി 
http://www.mathrubhumi.com/nri/africa/article_572852/

കൂടുതല്‍ ചിത്രങ്ങള്‍.

 
  

 

Tuesday, June 30, 2015

അരുവിക്കരയിലെ വിജയം

അരുവിക്കരയിലെ വിജയി ശബരിനാഥനു എല്ല്ലാ ഭാവുകങ്ങളും നേരുന്നു. 

കേരളത്തില്‍ BJP നില വളരെയധികം മെച്ചപ്പെടുത്തി എന്നുമാത്രമല്ല വരാനീരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും നിര്‍ണ്ണായകമായ ശക്തിയായി മാറൂം എന്നും കൂടി കാണിച്ചുതന്നു. 

ഒരിയ്ക്കലും ജയിക്കരുത് എന്നഗ്രഹിച്ച സി‌പി‌എം തകര്‍ന്നടിഞ്ഞതില്‍ വളരെയധികം സന്തോഷം ഉണ്ട്. ഈ വികസനവിരോധികളെ തൂത്തെറിഞ്ഞു അരുവിക്കരയിലെ ജനങ്ങള്‍ക്ക് നമോവാകം. 

വികസനം ആഗ്രഹിക്കുന്ന, മതേതര ജനാധിപത്യ വിശ്വാസികളെ BJP യിലേക്ക് കൊണ്ടുവരാനാണ് കേരളത്തിലെ ബി‌ജെ‌പി നേതൃത്വം ശ്രമിക്കേണ്ടത്.

Saturday, March 14, 2015

ഒരു സമൂഹം എന്തര്‍ഹിക്കുന്നോ അതുതന്നെയാണ് അവര്‍ക്ക് കിട്ടുക

ഒരു സമൂഹം എന്തര്‍ഹിക്കുന്നോ അതുതന്നെയാണ് അവര്‍ക്ക് കിട്ടുക.

സ്വയം പരിഷ്കൃതര്‍ ആണുന്നു വിളിച്ചുകൂവുന്ന എല്ലാ മലയാളികള്‍ക്കും കിട്ടിയ ഏറ്റവും വലിയ
സമ്മാനം ആണ് ഇന്നലെ കേരളനിയമസഭ നമുക്ക് മുന്പില്‍ അവതരിപ്പിച്ചതു.

ഈ നാണക്കേടിന് നിങ്ങള്‍ ഓരോരുത്തരും ത്തന്നെയാണ് ഉത്തരവാദി, മാറ്റരുമല്ല, നിങ്ങളുടെ ഒരു പരിച്ഛേദം മാത്രമാണു ഇന്നലെ നിയമസഭയില്‍ കണ്ടതും. നിങ്ങള്‍ അര്‍ഹിക്കുന്ന നേതാവാണ് നിങ്ങള്‍ക്കുള്ളത്, അതുകൊണ്ടുതന്നെ നിങ്ങള്‍ സന്തോഷിക്കുകയാണ് വേണ്ടത്.

ഞാനും എന്‍റെ കുടുംബവും കാലങ്ങളായി കമ്മുണിസ്റ്റാണു അല്ലെങ്കില്‍ കൊങ്ക്രസ്സാണ് എന്നു വീമ്പുപറയുന്ന, അതേ ടീം ത്തന്നെയാണ് ഇന്നലെ നിയമസഭയിലെ കാര്യങ്ങളെ പുച്ഛിച്ചുകൊണ്ടു മലയാളികള്‍ക്ക് മൊത്തം നാണക്കേടായി എന്നും പറയുന്നതു. എന്തൊരു വിരോധാഭാസം.

കമ്മുണിസ്റ്റുകാരുടെ കംബ്യൂട്ടര്‍ വിരോധം ഇനിയും മാറിയിട്ടില്ല എന്നു ഇന്നലെ വീണ്ടും അവര്‍ കാണിച്ചുതന്നു.

അതേസമയം "പൊളിട്രിക്സില്‍" കേരളത്തിലെ കൊങ്ക്രസിനെ തോല്‍പ്പിക്കാന്‍ ആരും വളര്‍ന്നിട്ടില്ലെന് അവരും കാണിച്ചു തന്നു.

എന്നാല്‍ അതില്‍നിന്ന് വേറിട്ട് അക്രമം ഇല്ലാതെ ഒരു സമരം / പ്രതിഷേധം എങ്ങനെ നടത്താം എന്നത് യുവമോര്‍ച്ച കാണിച്ചുതന്നു.

അപ്പോ അടുത്ത തിരഞ്ഞെടുപ്പിലും ഇവരൊക്കെ തന്നെയാവും നിങ്ങളുടെ നേതാവ് അല്ലേ ??

വാല് : സാധാരണക്കാരന്റെ പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരുന്ന .അരി,ഗോതബ്,പെട്രോള്‍ എന്തിനു വെളിച്ചെണ്ണയ്ക് പോലും നികുതി ചുമത്തിയ ശ്രീ മാണി ഒരു അല്‍ഭുതം തന്നെ.