Saturday, March 14, 2015

ഒരു സമൂഹം എന്തര്‍ഹിക്കുന്നോ അതുതന്നെയാണ് അവര്‍ക്ക് കിട്ടുക

ഒരു സമൂഹം എന്തര്‍ഹിക്കുന്നോ അതുതന്നെയാണ് അവര്‍ക്ക് കിട്ടുക.

സ്വയം പരിഷ്കൃതര്‍ ആണുന്നു വിളിച്ചുകൂവുന്ന എല്ലാ മലയാളികള്‍ക്കും കിട്ടിയ ഏറ്റവും വലിയ
സമ്മാനം ആണ് ഇന്നലെ കേരളനിയമസഭ നമുക്ക് മുന്പില്‍ അവതരിപ്പിച്ചതു.

ഈ നാണക്കേടിന് നിങ്ങള്‍ ഓരോരുത്തരും ത്തന്നെയാണ് ഉത്തരവാദി, മാറ്റരുമല്ല, നിങ്ങളുടെ ഒരു പരിച്ഛേദം മാത്രമാണു ഇന്നലെ നിയമസഭയില്‍ കണ്ടതും. നിങ്ങള്‍ അര്‍ഹിക്കുന്ന നേതാവാണ് നിങ്ങള്‍ക്കുള്ളത്, അതുകൊണ്ടുതന്നെ നിങ്ങള്‍ സന്തോഷിക്കുകയാണ് വേണ്ടത്.

ഞാനും എന്‍റെ കുടുംബവും കാലങ്ങളായി കമ്മുണിസ്റ്റാണു അല്ലെങ്കില്‍ കൊങ്ക്രസ്സാണ് എന്നു വീമ്പുപറയുന്ന, അതേ ടീം ത്തന്നെയാണ് ഇന്നലെ നിയമസഭയിലെ കാര്യങ്ങളെ പുച്ഛിച്ചുകൊണ്ടു മലയാളികള്‍ക്ക് മൊത്തം നാണക്കേടായി എന്നും പറയുന്നതു. എന്തൊരു വിരോധാഭാസം.

കമ്മുണിസ്റ്റുകാരുടെ കംബ്യൂട്ടര്‍ വിരോധം ഇനിയും മാറിയിട്ടില്ല എന്നു ഇന്നലെ വീണ്ടും അവര്‍ കാണിച്ചുതന്നു.

അതേസമയം "പൊളിട്രിക്സില്‍" കേരളത്തിലെ കൊങ്ക്രസിനെ തോല്‍പ്പിക്കാന്‍ ആരും വളര്‍ന്നിട്ടില്ലെന് അവരും കാണിച്ചു തന്നു.

എന്നാല്‍ അതില്‍നിന്ന് വേറിട്ട് അക്രമം ഇല്ലാതെ ഒരു സമരം / പ്രതിഷേധം എങ്ങനെ നടത്താം എന്നത് യുവമോര്‍ച്ച കാണിച്ചുതന്നു.

അപ്പോ അടുത്ത തിരഞ്ഞെടുപ്പിലും ഇവരൊക്കെ തന്നെയാവും നിങ്ങളുടെ നേതാവ് അല്ലേ ??

വാല് : സാധാരണക്കാരന്റെ പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരുന്ന .അരി,ഗോതബ്,പെട്രോള്‍ എന്തിനു വെളിച്ചെണ്ണയ്ക് പോലും നികുതി ചുമത്തിയ ശ്രീ മാണി ഒരു അല്‍ഭുതം തന്നെ.

9 comments:

vettathan g said...

എങ്ങിനെ നിര്‍മ്മമനായി വെറുതെ ഇരിക്കാം എന്നു ഗണേഷ്കുമാര്‍ കാണിച്ചതോ?

Manoj Kumar Cheerath said...

നിയമസഭയ്ക്കുള്ളില്‍ ഉണ്ടായിരുന്ന ഒരാളെപ്പറ്റിയും മതിപ്പില്ലാ.
ഗണേഷ്കുമാര്‍ എന്തു ചെയ്യണം എന്നാലോചിരിന്നതാ പാവം.

വീകെ said...

നമുക്ക് ചേർന്നവർ തന്നെ നമ്മെ ഭരിക്കുന്നു. അതിനിപ്പേന്താ...?!

അനില്‍ഫില്‍ (തോമാ) said...

1 കിലോമീറ്റര്‍ ദൂരത്ത് പിള്ളേര്‍ പണിതുടങ്ങി പോലീസ് ടിയര്‍ഗ്യാസ് പൊട്ടിച്ച സൗണ്ട് കേട്ടതും ''ബോംബു വീണേ എന്നു നിലവിളിയും'' കൂട്ടത്തില്‍ ''ക്ഷിപ്രചലോ ഘര്‍വാപ്പസി'' എന്ന അലര്‍ച്ചയും.............
കൊടിയും കോണാനും കളഞ്ഞ് ''ഓടിതളളിയ രാജ്യസ്നേഹികളുടെ പൊടിപോലും കാണാനില്ല തിരോന്തരത്ത്'..

എംടീ രമേഷ് (പ്ലിങ്) തിരുവനന്തപുരത്ത് എവിടെ എങ്കിലും ഉണ്ടെങ്കില്‍ ഉടനേ KPCC ഓഫീസില്‍ എത്തി നേരത്തേ പറഞ്ഞുറപ്പിച്ച പണം കൈപ്പറ്റേണ്ടതാണെന്ന്‍ ആഭ്യന്തരമന്ത്രി അറിയിക്കുനു

ajith said...

Corruption is the king

Manoj Kumar Cheerath said...

ഒരു സമൂഹം എന്തര്‍ഹിക്കുന്നോ അതുതന്നെയാണ് അവര്‍ക്ക് കിട്ടുക അത്രേ ഞാനും പറഞ്ഞോളൂ.

Manoj Kumar Cheerath said...

ഒരു സമൂഹം എന്തര്‍ഹിക്കുന്നോ അതുതന്നെയാണ് അവര്‍ക്ക് കിട്ടുക അത്രേ ഞാനും പറഞ്ഞോളൂ. വി കെ

Manoj Kumar Cheerath said...

ത്തോമാ, താങ്കള്ക്ക് അങ്ങിനെയാണ് തോന്നുന്നത് എങ്കില്‍ തിരുത്താന്‍ ഞാന്‍ ആളല്ല.

Manoj Kumar Cheerath said...

അജിത്ത് : ശരിയാണ്, എന്തും എത്തും വില പറയുന്ന കാലം.

Post a Comment